'വേദിക കൊടുക്കുന്ന പണികളെ പ്രതിരോധിക്കുന്ന ജീവിയാണ് എപ്പോഴും സുമിത്ര'; ബോറാകുന്നുവെന്ന് കുടുംബവിളക്ക് ആരാധകർ!
സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ നാടകീയമായി പറയുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥ് വേദിക എന്ന സ്ത്രീയുമായി അടുക്കുന്നതും വേദികയെ ഉപേക്ഷിക്കുന്നതിലൂടെയുമാണ് പരമ്പര തുടങ്ങിയത്. സുമിത്രയെ ഉപേക്ഷിച്ച് വേദികയെ സ്വീകരിക്കുന്നതോടെ സിദ്ധാർത്ഥ് സാമ്പത്തികമായും മാനസികമായും തളരാൻ തുടങ്ങുന്നു. അതേസമയം സുമിത്ര വളർച്ചയുടെ പാതയിലാകുന്നു. സ്വന്തമായി ബിസിനസ് തുടങ്ങുന്ന സുമിത്ര അറിയപ്പെടുന്ന നിലയിലേക്ക് പെട്ടന്നുതന്നെ എത്തുന്നു.
ഭർത്താവിന്റെ മുൻഭാര്യയുടെ വളർച്ച അസൂയയാംവിധം വളരുന്നതുകണ്ട വേദിക സുമിത്രയെ തകർക്കാനായി ഇറങ്ങിത്തിരിക്കുന്നതും അതിന്റെ ബാക്കിപ്പത്രവുമാണ് ഇപ്പോൾ പരമ്പരയെ മുന്നോട്ട് നയിക്കുന്നത്. പ്രധാനമായും'വേദികയ്ക്കാണ് സുമിത്രയോട് പ്രശ്‌നങ്ങളുള്ളത്. വേദിക സൃഷ്ടിക്കുന്ന കുരുക്കുകൾ അഴിക്കാനാണ് സുമിത്രയുടെ ജീവിതത്തിന്റെ വലിയൊരു പങ്കും പോകുന്നത്. സുമിത്രയുടെ പേരിലുള്ള ശ്രീനിലയം വീടിന്റെ ആധാരം വേദിക സുമിത്രയുടെ അമ്മായിയമ്മയായ സാവിത്രി വഴി കൈക്കലാക്കിയിരുന്നു. സുമിത്രയോട് ചില പ്രശ്‌നങ്ങളുള്ള സാവിത്രിയെ ചെറിയ പ്രലോഭനങ്ങളിൽ പെടുത്തി വേദിക ചതിക്കുകയായിരുന്നു.

മഹേന്ദ്രൻ എന്ന് പേരുള്ള ഒരു കൊള്ളപ്പലിശക്കാരനാണ് ശ്രീനിലയത്തിന്റെ ആധാരത്തിന് വലിയ തുക നൽകി പണയമെടുത്തത്. എന്നാൽ വേദിക യഥാസമയത്ത് പണം നൽകാത്തതിനാൽ മഹേന്ദ്രൻ ശ്രീനിലയം വീട്ടിലെത്തി ചില പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. വീടിന്റെ ആധാരം നഷ്‍ടമായെന്ന് ആദ്യമേ മനസിലാക്കിയ വീട്ടിലുള്ളവർക്ക് ആരാണ് ഇതിന്റെ പിന്നിലെന്ന് ആദ്യം മനസിലായിരുന്നില്ല. എന്നാൽ വേദികയാണ് ഇതിന്റെ സൂത്രധാരയെന്നും സാവിത്രി സഹായിച്ചെന്നും അറിയുന്ന സുമിത്രയും മറ്റും വേദികയെ പൊലീസിൽ ഏൽപ്പിച്ച് ജയിലിൽ ആക്കുന്നുണ്ട്. ജയിലിൽ ആരും സഹായിക്കാനില്ലാതെ കിടന്ന വേദികയെ നാല് ദിവസങ്ങൾക്ക് ശേഷമാണ് ഡോക്ടർ ഇന്ദ്രജ എത്തി ജാമ്യത്തിലിറക്കിയത്. സുമിത്രയുടെ ആധാരം നഷ്ടപ്പെടാൻ കാരണം സാവിത്രിയാണെന്ന് ഭർത്താവ് ശിവദാസ മേനോൻ മനസിലാക്കിയിരുന്നു.

അതിനാൽ സാവിത്രിയുടെ മറ്റൊരു സ്ഥലത്തിന്റെ ആധാരം എടുത്ത് മഹേന്ദ്രന് കൊടുത്തുകൊണ്ട് ശ്രീനിലയത്തിന്റെ ആധാരം തിരികെ വാങ്ങുകയാണ് ശിവദാസ മേനോൻ ചെയ്തത്. തിരികെ വാങ്ങിയ ആധാരം ശിവദാസമേനോൻ സുമിത്രയ്ക്ക് തന്നെ തിരികെ നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കിയായി സാവിത്രിയെ വീട്ടിൽനിന്നും പുറത്താക്കാൻ ശ്രമിക്കുന്ന ശിവദാസനെ സുമിത്ര തടഞ്ഞിരുന്നു. സുമിത്രയുടെ ദുബായിലേക്കുള്ള പോക്കാണ് ഇപ്പോൾ പരമ്പരയിലെ ചർച്ചാവിഷയം. കുടുംബവിളക്കിന്റേതായി പുതിയതായി പുറത്തിറങ്ങിയിരിക്കുന്ന പ്രമോയിൽ ആധാരം തിരികെ എടുത്ത് തരാൻ ആവശ്യപ്പെട്ട് സുമിത്രയെ വെല്ലുവിളിക്കുന്ന സാവിത്രിയമ്മയാണുള്ളത്. തന്റെ കുടുംബ സ്വത്തിന്റെ ആധാരം തിരികെ തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും സാവിത്രയമ്മ പറയുന്നുണ്ട്. ശിവദാസ മേനോൻ ആധാരം പണയപ്പെടുത്തിയത് മുതൽ സാവിത്രിയമ്മ അതിന്റെ മനപ്രയാസത്തിലാണ് നടക്കുന്നത്. വേദിക ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയെന്ന് അറിഞ്ഞപ്പോൾ അവളെയാണ് സാവിത്രിയമ്മ ആദ്യം പോയി കണ്ടത്. എന്നാൽ തനിക്ക് അതിൽ പങ്കിലെന്നും സുമിത്രയോട് ചോദിക്കാനുമാണ് സാവിത്രിയോട് വേദിക പറയുന്നത്.
Recommended Video

എന്നാൽ പുതിയ പ്രമോയിൽ സീരിയൽ പ്രേക്ഷകർ അതൃപ്തരാണ്. കുടുംബവിളക്ക് സീരിയൽ വേദികയുണ്ടാക്കുന്ന പ്രശ്നങ്ങൾ തീർക്കുന്ന സുമിത്രയെന്ന ജീവിയുടേതാണ് എന്ന തരത്തിലാണ് കമന്റുകൾ വരുന്നത്. 'കുടുംബവിളക്കിൽ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് സുമിത്ര എന്ന വീട്ടമ്മയുടെ ഉയർച്ചകൾ ആണ് അല്ലാതെ വേദിക കൊടുക്കുന്ന പണികളെ പ്രതിരോധിക്കുന്ന ഒരു ജീവി ആയിട്ടല്ല. സുമിത്രയുടെ ഇനിയുള്ള ജീവിതം ആണ് കണേണ്ടത്. ഹിന്ദി അനുപമ പോലെ ഞങ്ങൾ കുടുംബവിളക്കും പ്രതീക്ഷിക്കുന്നു, വേദികയും സരസ്വതി അമ്മയും ജീവിതത്തിൽ എത്ര കിട്ടിയാലും പഠിക്കാത്തവർ ആണ് ഇനിയും ഇവർ സുമിത്രയെ ദ്രോഹിക്കുന്നുണ്ടെങ്കിൽ ഈ സീരിയലിന്റെ റേറ്റിങ് കുറയും. കാണുമ്പോൾ തന്നെ ബോറടിക്കുന്നു' എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്.


Click it and Unblock the Notifications











