'ഞങ്ങളല്ല നൂബിന്റെ കാമുകി, അദ്ദേഹം സഹോദരനെപ്പോലെയാണ്, വധു സീരിയൽ രംഗത്തുനിന്നല്ല'; കുടുംബവിളക്ക് താരങ്ങൾ!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയതിന് ശേഷം ബിസിനസ് ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുന്ന നായികയാണ് പരമ്പരയിലെ ഹൈലൈറ്റ്.
സുമിത്രയുടെ ജീവിതത്തിലൂടെയുള്ള ജൈത്രയാത്രയാണ് പരമ്പരയുടെ അടിസ്ഥാനം. ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അടുത്തറിയാവുന്ന മീരാ വാസുദേവാണ് സുമിത്രയായി പരമ്പരയിലെത്തുന്നത്.
വിവാഹമോചനത്തിന് ശേഷം തന്റെ വീട്ടില്‍ നിന്നും ചുറ്റുപാടില്‍ നിന്നും നേരിടുന്ന പ്രശ്‌നങ്ങള്‍ എങ്ങനെയാണ് സുമിത്ര നേരിടുന്നത് എന്നതെല്ലാം മനോഹരമായാണ് പരമ്പരയില്‍ കാണിക്കുന്നത്.
സംഭവബഹുലമായ കഥാഗതിയിലൂടെയാണ് ഇപ്പോള്‍ പരമ്പര മുന്നോട്ട് പോകുന്നത്. പരമ്പരയിലെ താരങ്ങളെല്ലാം തന്നെ ഇന്ന് പ്രേക്ഷകർക്ക് സുപരിചിതരാണ്. സുമിത്രയുടെ മകളുടേയും മരുമകളുടേയും കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധനേടിയ രണ്ടുപേരാണ് ശ്രീലക്ഷ്മിയും രേഷ്മയും.
മുമ്പ് പല സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത് കുടുംബവിളക്കിലൂടെയാണ്. പരമ്പരയിൽ മുമ്പ് അമൃത നായർ അവതരിപ്പിച്ചിരുന്ന ശീതൾ എന്ന കഥാപാത്രത്തേയാണ് ശ്രീലക്ഷ്മി അവതരിപ്പിക്കുന്നത്.
നിരവധി ഫോട്ടോഷൂട്ടുകളും ശ്രീലക്ഷ്മി നടത്താറുണ്ട്. ഫോട്ടോ അയച്ചുകൊടുത്താണ് താൻ കുടുംബവിളക്കിന്റെ ഭാഗമായതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

എല്ലാവർക്കും പ്രിയപ്പെട്ട പരമ്പരയാണല്ലോ. അമൃത പോയപ്പോഴാണ് ശീതളായി അഭിനയിക്കാൻ അവസരം ലഭിച്ചത്. 'പുറത്തൊക്കെ പോകുമ്പോൾ ആളുകൾ തിരിച്ചറിയാറുണ്ട്. ചിലപ്പോൾ അമ്മമാരൊക്കെ വന്ന് ശീതളിനെ ഉപദേശിക്കുന്നപോലെ ഉപദേശിക്കും.'
'അമ്മയെ ധിക്കരിച്ച് പ്രണയിക്കുകയാണ് സീരിയലിൽ എന്റെ കഥാപാത്രമായ ശീതൾ. അതുകൊണ്ടാണ് അമ്മമാരൊക്കെ വന്ന് ആ കഥാപാത്രത്തിനോട് സംസാരിക്കുന്നപോലെ എന്നോട് സംസാരിക്കുന്നത്.'
'ഞാൻ അതെല്ലാം കേട്ട് ചിരിച്ചോണ്ട് നിൽക്കും. അവരുടെ സ്നേഹം നമുക്ക് തരുന്നുണ്ടെങ്കിൽ കാരണം ശീതളിനെ എല്ലാവരും ഇഷ്ടപ്പെടുന്നുവെന്നതാണ്' ശ്രീലക്ഷ്മി പറയുന്നു.

ആറ് വർഷമായി ഒരാളുമായി പ്രണയത്തിലാണെന്ന് ശ്രീലക്ഷ്മി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അഭിനയരംഗത്തുള്ള ആളല്ല അദ്ദേഹമെന്നും വീട്ടുകാർക്കൊക്കെ അറിയാമെന്നും താരം പറഞ്ഞിരുന്നു. ശീതളായി ശ്രീലക്ഷ്മി ശ്രദ്ധനേടിയതുപോലെ തന്നെ കുടുംബവിളക്ക് പരമ്പരയിലെ സുന്ദരിയായ മരുമകളായെത്തി മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട മരുമകളായ താരമാണ് രേഷ്‍മ നായര്‍.
സുമിത്രയുടെ മകന്‍ പ്രതീഷിന്റെ ഭാര്യ സഞ്‍ജനയായിട്ടാണ് രേഷ്മ സീരിയലിൽ അഭിനയിക്കുന്നത്. സിനിമയാണ് എപ്പോഴത്തേയും ലക്ഷ്യമെന്നും സീരിയലിൽ അഭിനയിക്കുന്നത് ഇഷ്ടമാണെന്നും ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ രേഷ്മ പറഞ്ഞു. പേരും പ്രശസ്തിയും കുടുംബവിളക്ക് സമ്മാനിച്ചതാണെന്നും രേഷ്മ കൂട്ടിച്ചേർത്തു.

പരമ്പരയിൽ താരത്തിന്റെ ഭര്‍ത്താവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന നൂബിന്‍ ജോണിയുമായി രേഷ്‍മ പ്രണയത്തിലാണോയെന്ന് മുന്നേയെല്ലാം പലരും ചോദിച്ചിരുന്നു. എന്നാല്‍ താനും നൂബിനും നല്ല ഫ്രണ്ട്‌സ് മാത്രമാണെന്ന് രേഷ്മ പറഞ്ഞു.
രേഷ്മയുടെ പേരിനൊപ്പം മാത്രമല്ല ശ്രീലക്ഷ്മിയുടെ പേരിനൊപ്പവും നൂബിന്റെ പേര് ചേർത്ത് വാർത്തകൾ വന്നിരുന്നു. അതിനെല്ലാമുള്ള വിശദീകരണവും ശ്രീലക്ഷ്മിയും രേഷ്മയും ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
'ഞങ്ങൾ രണ്ടുപേരുമല്ല നൂബിന് വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി. ആ കുട്ടി ഒരു ഡോക്ടറാണ്. ഞങ്ങൾ പരിചയപ്പെട്ടിരുന്നു. സിനിമ-സീരിയൽ രംഗത്തുനിന്നുള്ള വ്യക്തിയല്ല. നൂബിനുമായി ഞങ്ങളെ ബന്ധിപ്പിച്ച് കഥകളുണ്ടാക്കരുത്.'

'ആ കുട്ടിക്കും ചിലപ്പോൾ വിഷമമാകും. നൂബിൻ വൈകാതെ തന്റെ വധുവിന്റെ മുഖം റിവീൽ ചെയ്യും' ശ്രീലക്ഷ്മിയും രേഷ്മയും പറഞ്ഞു.
അടുത്തിടെയാണ് നൂബിൻ താൻ പ്രണയത്തിലാണെന്നും വിവാഹ ഒരുക്കങ്ങൾ നടക്കുകയാണെന്നും അറിയിച്ചത്. വധുവിന്റെ മുഖം മറച്ചുള്ള ഫോട്ടോകൾ പങ്കുവെച്ചാണ് നൂബിൻ പ്രണയം വെളിപ്പെടുത്തിയത്.
അതിനാലാണ് സീരിയൽ രംഗത്തെ നായികമാരുടെ പേരുകൾ നൂബിനൊപ്പം ചേർത്ത് വാർത്തകൾ വന്നത്.


Click it and Unblock the Notifications