സുമിത്രയ്ക്ക് കെട്ടിപ്പിടിച്ച് ഉമ്മ നൽകി കുടുംബവിളക്കിലെ വേദിക, നമ്മൾ ആരായെന്ന് ആരാധകർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. സാധാരണ കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി ഒരു വീട്ടമ്മയുടെ അതിജീനവനത്തിന്റേയും വിജയത്തിന്റേയും കഥയാണ് കുടുംബവിളക്ക് പറയുന്നത്. നടി മീര വാസുദേവ് ആണ് സീരിയലിൽ നായിക കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. മീരയുടെ ആദ്യത്തെ പരമ്പരയാണിത്. നായികയെ പോലെ തന്നെ കുടുംബവിളക്കിലെ വില്ലത്തിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നടി ശരണ്യ ആനന്ദാണ് വില്ലത്തി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശിൽപ ഷെട്ടിക്കൊപ്പമുള്ള ആ നടൻ ആരാണ്, സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന താരങ്ങളുടെ ഫോട്ടോഷൂട്ട്
ലോക്ക് ഡൗണിന് ശേഷം വീണ്ടും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. സുമിത്രയെ തകർക്കാനുള്ള വേദികയുടെ പുതിയ ശ്രമങ്ങളാണ് പരമ്പരയിൽ കാണിക്കുന്നത്. ഓൺ സ്ക്രീനിൽ ശത്രുക്കളാണെങ്കിലും ഓഫ് സ്ക്രീനിൽ വളരെ അടുത്ത സുഹൃത്തുക്കളാണ് മീരയും ശരണ്യയും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ ഓഫ് സ്ക്രീൻ വീഡിയോയാണ്. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

കുടുംബവിളക്ക് സീരിയലിന്റെ 300ാം എപ്പിസോഡിന്റെ ആഘോഷത്തിലെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പോയ ഏപ്രിൽ 23 ന് ആയിരുന്നു സീരിയലിന്റെ 300ാം എപ്പിസോഡ്. ലൊക്കേഷനിൽ ചെറിയ രീതിയിലുള്ള ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുമിത്രയ്ക്ക് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന വേദികയെയാണ് വീഡിയോയിൽ കാണുന്നത്. രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

തങ്ങൾ തമ്മിൽ വഴക്കും പ്രശ്നങ്ങളൊന്നുമില്ലെന്നും അടുത്ത സുഹൃത്തുക്കളാണെന്നും സുമിത്ര വീഡിയോയിൽ പറയുന്നുണ്ട്. എല്ലാവരും ചോദിക്കുന്നുണ്ട് എന്തിനാണ് സുമിത്രയെ വേദിനിപ്പിക്കുന്നത്. പാവം ആണ് എന്നും ശരണ്യ വീഡിയോയിൽ പറയുന്നു. ഇതിന് മറുപടിയായിട്ടാണ് മീര, തങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറയുന്നത്. കെട്ടിപിടിച്ച ഉമ്മ നൽകാനും മീര പറയുന്നുണ്ട്. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് താരങ്ങളുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.

ഹാ... അപ്പോൾ സുമിത്രയും വേദികയും ഒന്നായോ.... കാണുന്ന നമ്മൾ ആരായി, സിദ്ധാർഥ് സമിത്രയ്ക്ക് കേക്ക് കൊടുക്കുന്നത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി, വേദിക സുമിത്ര ഓഫ് സ്ക്രീൻ കോമ്പോ, സുമിത്രക്കു വേണ്ടി പ്രാർത്ഥിക്കുന്ന ജനങ്ങൾ ഇപ്പൊ ആരായി? നമ്മൾ ഇല്ലേ, എന്നും വേദികയെ ചീത്ത വിളിക്കുന്ന ഞാൻ,നല്ല ഒത്തൊരുമ ഈ ഒത്തൊരുമ സീരിയലിലും കൊണ്ടുവരണം എന്നാണ് എന്റെ ഒരു ഇത്...എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ലോക്ക്ഡൗണിന് ശേഷം വീണ്ടും സീരിയിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കൾ മുതൽ ശനിവരെ രാത്രി 8 മണിക്കാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. റേറ്റിങ്ങിൽ ആദ്യ സ്ഥാനത്ത് നിൽക്കുന്ന പരമ്പര ബംഗാളി സീരിയലായ ശ്രീമോയീയുടെറീമേക്കാണ്. ഹിന്ദി, തമിഴ് , തെലുങ്ക്, തമിഴ് ഭാഷകളിലും ഈ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം യുവതാരങ്ങളും കുടുംബവിളക്കിൽപ്രധാന വേഷത്തിലെത്തുന്നുണ്ട്. നൂപിൻ, കെകെ മേനോൻ, ആതിര മാധവ്, അമൃത തുടങ്ങിയവരാണ് സീരിയലിൽ പ്രധാന വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications