ശ്രീനിലയത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആ രഹസ്യം സുമിത്ര വെളിപ്പെടുത്തുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. തുടക്കകാലം മുതല്‍ റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന കുടുംബവിളക്കില്‍ പ്രശസ്ത സിനിമാനടി മീരാ വാസുദേവാണ് പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഒറ്റപ്പെടലുകള്‍ക്കിടയിലും ജീവിതത്തോട് പടവെട്ടി എവിടെയും വിജയക്കൊടി പാറിക്കുന്ന സുമിത്രയെ ആരാധകര്‍ക്ക് ഏറെയിഷ്ടവുമാണ്.

തന്റെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ചുപോയതെങ്കിലും മൂന്ന് മക്കളുമായി ധൈര്യത്തോടെ മുന്നോട്ട് ജീവിക്കുകയാണ് സുമിത്ര. ഇതിനിടയില്‍ മക്കള്‍ക്കും തനിക്കും ഉണ്ടാകുന്ന പലതരം പ്രതിസന്ധികളെയും ധൈര്യത്തോടെ നേരിടുന്നു.

kudumbavilakku

സുമിത്രയുടെ ഭര്‍ത്താവായിരുന്ന സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്വാര്‍ത്ഥമതിയായ സ്ത്രീയെ രണ്ടാമതും വിവാഹം കഴിക്കുന്നു. സുമിത്രയേക്കാളേറെ തന്റെ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കും എന്ന ചിന്തയിലാണ് സിദ്ധാര്‍ത്ഥ് വേറൊരു വിവാഹം കഴിക്കുന്നത്. എന്നാല്‍ വേദിക ജീവിതത്തിലേക്ക് എത്തിയതോടെ സുമിത്രയായിരുന്നു ശരിയെന്ന് സിദ്ധാര്‍ത്ഥിന് പലപ്പോഴും തോന്നുന്നു. വേദികയ്ക്ക് സുമിത്രയോട് പകയുമുണ്ട്. ഈ പകയാണ് പരമ്പരയെ മുന്നോട്ടു നയിക്കുന്നത്. വേദികയും സുമിത്രയുടെ അമ്മായിയമ്മയും സുമിത്രയെ ദ്രോഹിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അവര്‍ തന്നെ കുഴിയില്‍വീണുപോകുന്ന കാഴ്ചകളാണ് സീരിയലില്‍ കാണിക്കുന്നത്.

പോയവാരം സുമിത്രയുടെ ദുബായ് യാത്രയും മകന്റെ ജയില്‍വാസവുമൊക്കെയാണ് കഥയായതെങ്കില്‍ ഈ വാരം ചില സര്‍പ്രൈസുകളാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. മകനെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളില്‍ അവര്‍ വിജയിക്കുന്നു.

ഡോ.ഇന്ദ്രജയുടെ കുടിലബുദ്ധിയില്‍ പെട്ട് ജയിലിലായ മകന്‍ അനിരുദ്ധിനെ ഏറെ ബുദ്ധിമുട്ടി സുമിത്ര ജയിലില്‍ നിന്നും പുറത്തിറക്കുന്നു. അതിനായി അവര്‍ നഴ്‌സിനെ നുണപരിശോധനക്ക് വിധേയയാക്കും എന്നുവരെ പറയുന്നുണ്ട്. ഒടുവില്‍ സത്യം പുറത്തുവന്നതോടെ അനിരുദ്ധ് ജയിലില്‍ നിന്നും പുറത്തിറക്കുന്നു.

മകനും മരുമകള്‍ക്കുമൊപ്പം തിരികെ വീട്ടിലെത്തുമ്പോള്‍ കാത്തിരിക്കുന്ന അപ്രതീക്ഷിതവാര്‍ത്തയാണ് ഈ ആഴ്ചയിലെ സീരിയല്‍ പ്രമോയില്‍ ഉള്ളത്. സുമിത്രയോട് ആ വലിയ രഹസ്യം പങ്കുവെക്കുന്നത് രോഹിത്താണെന്നും അത് വീട്ടിലെല്ലാവരുടെയും മുന്നില്‍ വെച്ചാണെന്നുള്ളതും പ്രമോയില്‍ കാണിക്കുന്നുണ്ട്.

കോളെജ് കാലത്ത് ഒപ്പം പഠിച്ച രോഹിത്താണ് ഇപ്പോള്‍ സുമിത്രയുടെ അടുത്ത സുഹൃത്ത്. ബിസിനസില്‍ മാത്രമാല്ല ജീവിതത്തിലെ പല പ്രതിസന്ധികളിലും രോഹിത്താണ് സുമിത്രയുടെ രക്ഷകനാകുന്നത്.

ശ്രീനിലയത്തിലെ എല്ലാവരുടെയും മുന്നില്‍ വെച്ച് രോഹിത്തിന് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് സുമിത്ര അറിയിക്കുന്നു. ശ്രീനിലയത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആ രഹസ്യമെന്തെന്ന് കാത്തിരിക്കുകയാണ് കുടുംബവിളക്കിന്റെ പ്രേക്ഷകര്‍.

രോഹിത്തിന് സുമിത്രയെ വിവാഹം കഴിക്കാനുള്ള താത്പര്യമാണോ അറിയിക്കാനുള്ളതെന്നാണ് മിക്ക ആരാധകരുടെയും ചോദ്യം. ബിസിനസില്‍ നേട്ടങ്ങള്‍ കൊയ്യുന്ന സുമിത്രക്ക് ബിസിനസ് അവാര്‍ഡുകളില്‍ ഏതെങ്കിലും കിട്ടിക്കാണുമെന്നാണ് മറ്റുചിലര്‍ പറയുന്നത്. സീരിയലിന്റെ പേര് കുടുംബവിളക്ക് എന്ന പേരുമാറ്റി സുമിത്രവിജയം എന്നാക്കാമോ എന്നും ചിലര്‍ ചോദിക്കുന്നു.

സിദ്ധാര്‍ത്ഥിന്റെ രണ്ടാം ഭാര്യ വേദികയും സുമിത്രയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് അടിസ്ഥാനപരമായി പരമ്പരയെ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ സുമിത്ര എന്ന നന്മ നിറഞ്ഞ കഥാപാത്രത്തോട് മറ്റുചില കഥാപാത്രങ്ങള്‍ക്കും വൈരാഗ്യമുണ്ടാകുന്നുണ്ട്. ചിലതെല്ലാം വേദിക കാരണമാണെങ്കില്‍ മറ്റുചിലത് സുമിത്ര മക്കളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വന്നതാണ്. നിരവധി നാടകീയമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാണ് കുടുംബവിളക്ക് സീരിയല്‍ മുന്നേറുന്നത്.

ചിലപ്പോഴൊക്കെ സീരിയലിന്റെ നെഗറ്റീവിറ്റിയെക്കുറിച്ചും നിലവാരത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ കമന്റ് ചെയ്യാറുണ്ട്. എന്നിരുന്നാലും മിക്ക വാരങ്ങളിലും മികച്ച റേറ്റിങ്ങോടെയാണ് കുടുംബവിളക്ക് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്.

പ്രതിസന്ധികളില്‍ തളരാതെ നില്‍ക്കുന്ന സുമിത്രയെ വളരെ മനോഹരമായാണ് സീരിയലില്‍ മീര വാസുദേവ് അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്ന് ഏറെക്കാലം മാറിനിന്നെങ്കിലും താരത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ സീരിയലിലൂടെ നല്‍കിയത്.

More from Filmibeat

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X