For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതൊക്കെ നേരത്തെ തന്നെ ഊഹിച്ചു; ഇനി കുടുംബവിളക്കില്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങള്‍ പ്രവചിച്ച് ആരാധകര്‍

  |

  സുമിത്രയും വേദികയും ഇപ്പോള്‍ ഇന്ദ്രജയുമടക്കം ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് കുടുംബവിളക്ക് സീരയലിനെ ശ്രദ്ധേയമാക്കുന്നത്. സുമിത്രയുടെ ഭര്‍ത്താവിനെ വേദിക തട്ടി എടുത്തത് പോലെ ഇപ്പോള്‍ മകന്റെ ജീവിതത്തിലേക്കും ഒരു സ്ത്രീ കടന്ന് വന്നിരിക്കുകയാണ്. അനിരുദ്ധ്-അനന്യ എന്നീ ഡോക്ടര്‍ ദമ്പതിമാര്‍ക്കിടയിലേക്ക് ഇന്ദ്രജ എന്ന സീനിയര്‍ ഡോക്ടറാണ് കഴിഞ്ഞ എപ്പിസോഡുകളിലൂടെ വന്നത്.

  വേറിട്ട വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി, പുത്തൻ ഫോട്ടോസ് കാണാം

  തുടക്കം തന്നെ അനിരുദ്ധിനെ പിന്തുണച്ച് കൊണ്ടാണ്. അത് മുന്നോട്ടും തുടര്‍ന്ന് പോവുന്നതോടെ പ്രേക്ഷകര്‍ക്കിടയിലും അസ്വസ്ഥത ഉണ്ടായി തുടങ്ങി. ഇപ്പോഴിതാ പുതിയ ചില കഥഗതിയിലേക്ക് തന്നെ ഇന്ദ്രജ കൊണ്ട് എത്തിക്കുകയാണെന്നുള്ളതാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

  അനിരുദ്ധിനെ ഡോക്ടറാക്കാന്‍ വേണ്ടി എടുത്ത വിദ്യഭ്യാസ ലോണ്‍ പലിശയടക്കം ഡോക്ടര്‍ ഇന്ദ്രജ അടച്ചിരിക്കുകയാണ്. അനിരുദ്ധ് പോലും അറിയാതെയാണ് ഈ നീക്കം. സുമിത്രയെയും അനിയുടെ ഭാര്യ അനന്യയെയും ഇത് ഒരുപോലെ വിഷമത്തിലാക്കി. ഇരുവരും ലോണ്‍ അടക്കാമെന്ന് മുന്‍പ് പറഞ്ഞെങ്കിലും അത് സമ്മതിക്കാതെ ഇന്ദ്രജയെ കൊണ്ട് ലോണ്‍ അടപ്പിക്കുകയായിരുന്നു. ഇതെല്ലാം പുതിയൊരു തന്ത്രങ്ങളാണെന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളില്‍ ആരാധകര്‍ പറയുന്നത്.

  ഇതൊക്കെ നേരത്തേ ഊഹിച്ചു. ഇതങ്ങനെ ഒക്കെയേ പോകത്തൊള്ളൂ എന്ന്. ഇന്ദ്രജ മാഡത്തിന് അനിയെ കൊണ്ട് എന്തോ സാധിക്കാനുണ്ട്. അതിന്റെ വകയാണ് ഈ സഹായമൊക്കെ. ഇനി അനിരുദ്ധ് ഇന്ദ്രിജയുടെ വലയില്‍ വീഴും. അങ്ങനെ അച്ഛന്റെ പാത തുടര്‍ന്ന് മകനും സഞ്ചരിക്കുന്നു. അച്ഛന്റെ പാരമ്പര്യം കാത്ത സൂക്ഷിക്കുന്ന മകന്‍. അനു സൂക്ഷിച്ചാല്‍ നല്ലത്. അല്ലേല്‍ അനിയെ നഷ്ട്ടപ്പെട്ടു സുമിത്രയുടെ അവസ്ഥ വരും. അതേ സമയം ഇനി സീരിയലില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് കൂടി ആരാധകര്‍ പ്രവചനം നടത്തി കഴിഞ്ഞിരിക്കുകയാണ്.

  മാസ്റ്ററെ കാണുമ്പോൾ ദിലീപേട്ടൻ ഒളിച്ചു പോകാൻ നോക്കു, രസകരമായ ഡാൻസിന്റെ കഥ പറഞ്ഞ് നവ്യ

  ഇനി ഈ സീരിയലില്‍ നടക്കാന്‍ പോവുന്നത് അനന്യ-അനിരുദ്ധ് ഡിവോഴ്‌സ് ആയിരിക്കും. ശേഷം അനിരുദ്ധ് ഇന്ദ്രജ മ്യാരേജും നടന്നേക്കം. അച്ഛന്റെ സ്വഭാവമാണ് അനിരുദ്ധ് പഠിക്കുന്നത്. എന്നാല്‍ സുമിത്ര വലിയൊരു ശക്തിയായി അനിരുദ്ധിന് മുകളില്‍ ഉള്ളത് കൊണ്ട് ഇന്ദ്രജയുടെ പ്ലാനുകള്‍ നടക്കാന്‍ സാധ്യത കുറവാണെന്ന് കൂടി ആരാധകര്‍ പറയുന്നു. ഇന്ദ്രജയുടെ പെരുമാറ്റം അത്ര നല്ലതല്ലെന്ന് സുമിത്രയ്ക്ക് സൂചന കിട്ടിയിട്ടുള്ളതിനാല്‍ ആ കളിയൊന്നും നടക്കാനുള്ള ചാന്‍സ് ഉണ്ടാകില്ല.

  കെട്ടിപ്പിടിക്കുന്ന സീനും വസ്ത്രങ്ങളിലും പോരായ്മ കാണും, പക്ഷേ നായികയെ മാത്രം കുറ്റം പറയരുത്: വൈറല്‍ കുറിപ്പ്

  Bigg boss 3 Malayalam finale | FilmiBeat Malayalam

  അതേ സമയം അനന്യയ്ക്ക് സഹായിക്കാവുന്ന സാഹചര്യമേ അവിടെ ഉണ്ടായിരുന്നുള്ളു എന്ന് കൂടി ചില ആരാധകര്‍ പറയുന്നു. അനന്യയുടെ കടമ ആയിരുന്നു ഭര്‍ത്താവിനെ സഹായിക്കുക എന്നത്. ധാരാളം സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചാണല്ലോ കല്യാണം കഴിച്ചു വന്നത്. അത് അലമാരയില്‍ പൂട്ടി വെച്ചാല്‍ പെറ്റു പെരുകുകയില്ല.. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപകരിക്കാന്‍ കൂടി ഉള്ളതാണ്. അതില്‍ നിന്ന് കുറച്ച് എടുത്ത് പണയം വെച്ച് ലോണ്‍ കുടിശ്ശിക തീര്‍ക്കണമായിരുന്നു. ഡോക്ടര്‍ ഇന്ദ്രജ അനിരുദ്ധിന്റെ വിഷമം മനസ്സിലാക്കി പ്രവര്‍ത്തിച്ചു. അതാണ് സ്‌നേഹം.

  നീ എന്റെ ഭാര്യയായി വന്ന ദിവസമാണ് ഏറ്റവും സന്തോഷമുള്ളത്; ഓരോ ദിവസം കഴിയുംതോറും ആനിയോട് പ്രണയമെന്ന് ഷാജി കൈലാസ്

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku Serial Update: Fans Against Anirudh And Indraja's Friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X