കുടുംബ വിളക്ക് സീരിയലില്‍ പുതിയ അതിഥികള്‍; ഇനി കഥ മാറുമെന്ന് ആരാധകര്‍, അനുമോള്‍ക്ക് വമ്പന്‍ സ്വീകരണം
വിചാരിക്കാത്ത കഥാ മൂഹുര്‍ത്തങ്ങളുമായി കുടുംബപ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കുടുംബവിളക്ക് സീരിയല്‍. സുമിത്രയെ ഒഴിവാക്കി വേദികയെ വിവാഹം കഴിക്കാനായി പതിനെട്ട് അടവും പയറ്റുകയാണ് സിദ്ധാര്‍ഥ്. ഇരുവരും ഒന്നിക്കുമോ എന്ന് അതോ വേര്‍പിരിയുമോ എന്നറിയാനാണ് ഈ കാത്തിരിപ്പെല്ലാം. വേദികയുടെ ഭര്‍ത്താവായ സമ്പത്തും സുമിത്രയ്‌ക്കൊപ്പം ചേര്‍ന്നതോടെ രസകരമായ കാര്യങ്ങളാണ് സീരിയലില്‍ നടക്കുന്നത്.
പുറത്ത് വരുന്ന പ്രൊമോ വീഡിയോസ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ ജനപ്രീതി നേടിയെടുത്തു. കുടുംബ വിളക്കിലേക്ക് മറ്റൊരു കഥ കൂടി പറയാനായി രണ്ട് അതിഥികള്‍ കൂടി എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. സീരിയലില്‍ നിന്നുമെത്തിയ പ്രൊമോ വീഡിയോയില്‍ ഇവര്‍ ആരൊക്കെയാണെന്ന് കൂടി സൂചിപ്പിച്ചിരിക്കുകയാണ്.

തന്നെ പ്രണന് തുല്യം സ്‌നേഹിച്ച ഭാര്യയെ ഒരു കറിവേപ്പില പോലെ വലിച്ചെറിഞ്ഞ് കാമുകിയുമായി ജീവിക്കാനിറങ്ങിയ സിദ്ധാര്‍ഥിന് കൂനിന്‍മേല്‍ കൂനായി ആയാള്‍ വരുന്നു. രോഹിത് ഗോപാലും അദ്ദേഹത്തിന്റെ കുഞ്ഞുമോള്‍ പൂജയും... എന്നാണ് പ്രൊമോ വീഡിയോയില്‍ പറയുന്നത്. കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്ന കുടുംബവിളക്ക് പരമ്പരയില്‍ ഒരു കുടുംബാംഗമായി ഞാനും വരുന്നു. എന്ന് പൂജയായി അഭിനയിക്കുന്ന അനുമോളും വ്യക്തമാക്കി. ഇതോടെ കമന്റ് ബോക്‌സില്‍ ആരാധകരുടെ ആര്‍പ്പുവിളിയാണ്.

സിദ്ധാര്‍ഥിന് ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. ഞങ്ങളുടെ ഹീറോ ഇതാ വരുന്നു. മാസ് എന്‍ട്രിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍. രോഹിത്തിനൊപ്പം മകള്‍ മാത്രം ഉള്ളതിനാല്‍ ഇനി മുതല്‍ സുമിത്രയുടെ മകളായി അവള്‍ വളരുമെന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. സുമിത്രയുടെ വിജയവും സിദ്ധാര്‍ഥിന്റെ പതനവും കാണാനാണ് വെയിറ്റിംഗ്. സിദ്ധാര്‍ഥ് ഇനി സുമിത്രയുടെ ജീവിതത്തില്‍ വേണ്ട. സുമിത്രയും രോഹിത്തും ഒന്നിച്ചാല്‍ പൊളിക്കും.

രോഹിത്ത് എത്തിയതോട് കൂടി കഥയില്‍ പുതുമ ഉണ്ടാവും. കുടുംബ വിളക്ക് എന്നും ഒന്നാമനായി തുടരണമെന്നാണ് ആഗ്രഹം. അതുപോലെ അനുമോളെ വീണ്ടും കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും പലരും പങ്കുവെച്ചു. അനു ഇതുപോലെയുള്ള വസ്ത്രങ്ങളൊക്കെ ഇടുമോ എന്നാണ് കൂടുതല്‍ പേര്‍ക്കും ചോദിക്കാനുള്ളത്. അനുമോളെ വീണ്ടും കാണാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ട്. പക്ഷേ ഗസ്റ്റ് റോള്‍ ആയിട്ട് ആകല്ലേ എന്നാണ് അപേക്ഷ.
Recommended Video
പ്രൊമോ വീഡിയോ കാണാം


Click it and Unblock the Notifications