നാണംകെട്ട കല്യാണത്തിനൊരുങ്ങി ശ്രീനിലയം വീട്; അച്ഛനും മക്കളും തമ്മില്‍ കൈയ്യാങ്കളി, കുടുംബവിളക്ക് പ്രൊമോ വൈറൽ
മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ സീരിയലായി കുടുംബവിളക്ക് മാറി കഴിഞ്ഞു. ലോക്ഡൗണിലാണ് പരമ്പരയ്ക്ക് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ ലഭിച്ചത്. കുടുംബിനിയായി, നല്ലൊരു വീട്ടമ്മയായി കഴിഞ്ഞിരുന്ന സുമിത്രയെ വഞ്ചിച്ച് ഭര്‍ത്താവ് സിദ്ധാര്‍ഥിനെതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പ്രതിസന്ധികളില്‍ നിന്നും ഉയരങ്ങളിലേക്ക് പറക്കുകയാണ്.
ഇതിനിടെ കാമുകിയായ വേദികയെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് സിദ്ധാര്‍ഥിപ്പോള്‍. അടുത്തിടെ സമ്പത്തും വേദികയും തമ്മിലുള്ള വിവാഹമോചനം കഴിഞ്ഞതോടെ സിദ്ധാര്‍ഥുമായി വിവാഹത്തിനൊരുങ്ങുകയാണ്. തീയ്യതി കുറിച്ചും ആഭരണങ്ങള്‍ വാങ്ങിയും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും സിദ്ധുവിന്റെ വീട്ടില്‍ മക്കള്‍ തമ്മിലുള്ള പോരാട്ടം തുടരുകയാണ്.

അച്ഛന്റെ രണ്ടാം വിവാഹം ക്ഷണിക്കാന്‍ പോയ അനിരുദ്ധിനെ പലരും കളിയാക്കിയെങ്കിലും ആണ്‍മക്കള്‍ തമ്മില്‍ കൈയ്യങ്കളിയിലേക്ക് എത്തുന്നതാണ് പുതിയ പ്രൊമോ വീഡിയോയിലുള്ളത്. കല്യാണ വീട്ടിലെ ഒരുക്കങ്ങള്‍ നടത്തണമെന്ന ആവശ്യത്തിലാണ് സിദ്ദാര്‍ഥിന്റെ അമ്മ. ഇതിനിടയിലാണ് അനിരുദ്ധും പ്രതീഷും തമ്മില്‍ വഴക്കിലെത്തുന്നത്. നിങ്ങള്‍ തമ്മിലെന്തിനാണ് വഴക്ക് കൂടുന്നത്. നിങ്ങളുടെ അച്ഛന്റെ വിവാഹം ആര് വിചാരിച്ചാലും തടയാനാവില്ല. അത് നടക്കുമെന്ന് സുമിത്ര മക്കള്‍ക്ക് മുന്നറിയിപ്പ് കൊടുത്തു.
പിന്നാലെ വീട്ടിലെത്തിയ സിദ്ധാര്‍ഥ് ഇളയമകന്‍ പ്രതീഷുമായി കൈയ്യാങ്കളിയിലെത്തി. മകന്റെ കോളറിന് പിടിച്ച് അടിക്കാന്‍ തുടങ്ങിയെങ്കിലും അച്ഛന്റെ വഴക്കിനെ തുടര്‍ന്ന് സിദ്ദാര്‍ഥ് വഴക്ക് നിര്‍ത്തി. നാണം കെട്ട കല്യാണം നടത്താന്‍ ശ്രമിക്കുന്ന സിദ്ധുവിന് അച്ഛന്‍ കണക്കിന് കൊടുക്കുന്നുണ്ട്. ഇതോടെ ശ്രീനിലയത്തില്‍ മുന്‍പെങ്ങുമില്ലാത്ത പോലെ അച്ഛനും മക്കളും തമ്മില്‍ കൈയാങ്കളിയായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications