സുമിത്രയെ പറ്റിച്ച് പതിനഞ്ച് ലക്ഷം കവര്‍ന്നത് ആരാണ്?കുടുംബവിളക്കില്‍ പുതിയ ട്വിസ്റ്റിന് വഴിയൊരുക്കിയ തട്ടിപ്പ്
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിജയകരമായി സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് കുടുംബവിളക്ക്. സുമിത്രയും സിദ്ധാര്‍ഥും തമ്മിലുള്ള വിവാഹമോചനവും ദാമ്പത്യ പ്രശ്‌നങ്ങളിലും തുടങ്ങിയ സീരിയല്‍ പുതിയ വഴിത്തിരിവുകളിലേക്ക് വന്നിരുന്നു. സിദ്ധാര്‍ഥ് ഇല്ലാതെ ജീവിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച് സുമിത്ര പുതിയ ലോകത്തേക്ക് ചുവടുവെക്കുകയും ചെയ്തു.
രോഹിത് ഗോപാലും അദ്ദേഹത്തിന്റെ മകള്‍ കൂടി സുമിത്രയുടെ ജീവിതത്തിലേക്ക് വന്നതോടെ കുടുംബവിളക്ക് വീണ്ടും ജനപ്രീതിയാര്‍ജിച്ചു. എന്നാല്‍ വിജയങ്ങളിലേക്ക് ചുവടുവെച്ച് തുടങ്ങിയ സുമിത്രയുടെ ജീവിതത്തിലെ വലിയ നഷ്ടം സംഭവിച്ചതിന്റെ ഞെട്ടലിലാണ് പ്രേക്ഷകരും. കഥ മറ്റൊരു വഴിത്തിരിവിലേക്ക് മാറിയിരിക്കുകയാണിപ്പോള്‍.

ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം ടെക്‌സ്റ്റൈല്‍സ് ഷോപ്പ് നടത്തി വന്ന സുമിത്രയുടെ അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷത്തോളം രൂപയുണ്ടായിരുന്നു. എല്ലാ സമ്പാദ്യങ്ങളും കടം വാങ്ങിയതും സ്വര്‍ണം പണയം വെച്ചതുമെല്ലാം ഇതിലടങ്ങിയതാണ്. എന്നാല്‍ പെട്ടെന്നാരു ദിവസം തട്ടിപ്പിന് ഇരയായ സുമിത്രയ്ക്ക് പൈസ മുഴുവന്‍ നഷ്ടമായിരിക്കുകയാണ്.
തട്ടിപ്പുകാരന് ഒടിപി നമ്പര്‍ പറഞ്ഞ് കൊടുത്തതോടെയാണ് അക്കൗണ്ടിലുള്ള മുഴുവന്‍ പണവും നഷ്ടമായത്. കൂട്ടുകാരിയായ നീലിനയ്‌ക്കൊപ്പം ബാങ്കിലെത്തിയെങ്കിലും അവിടുന്ന് നിരാശ നല്‍കുന്ന മറുപടിയാണ് ലഭിച്ചത്. ശേഷം പോലീസ് സ്‌റ്റേഷനിലെത്തിയ സുമിത്രയ്ക്ക് അവിടെയും ശുഭകരമായ വാര്‍ത്തയല്ല ലഭിച്ചത്. എന്തായാലും സുമിത്രയെ പോലെ പ്രേക്ഷകരെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമായി ഇത് മാറിയിരിക്കുകയാണ്.
Recommended Video
അതേ സമയം സുമിത്രയ്ക്ക് ഇനി വീഴ്ചയാണ് സംഭവിക്കുന്നതെങ്കില്‍ സീരിയല്‍ കാണുന്നത് തന്നെ നിര്‍ത്തുമെന്ന ഭീഷണിയുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. സുമിത്രേച്ചി ഇത്രയും ബോള്‍ഡ് ആയിട്ടും എന്തിനാണ് തളര്‍ന്ന് പോവുന്നത്. ശക്തയായി ഇതിന് വേണ്ടി പോരാടാണമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.


Click it and Unblock the Notifications