സുമിത്ര വീണ്ടും പ്രണയത്തിലാവുമോ എന്നുള്ള പേടി; കുടുംബ വിളക്ക് സീരിയലിലെ പുതിയ ട്വിസ്റ്റ്, പ്രൊമോ വീഡിയോ

വമ്പന്‍ ജനപ്രീതി നേടിയെടുത്ത് കുടുംബവിളക്ക് സീരിയല്‍ ഹിറ്റായി തുടരുകയാണ്. ലോക്ഡൗണ്‍ നാളുകളിലാണ് സീരിയലിന് ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ലഭിച്ചത്. അത് വലിയ പിന്തുണയായി മാറുകയും ചെയ്തു. ഓരോ എപ്പിസോഡുകള്‍ കഴിയുംതോറും ആകാംഷ നിറഞ്ഞ നിമിഷങ്ങളാണ് സീരിയല്‍ നല്‍കി കൊണ്ടിരിക്കുന്നത്. പുറത്ത് വന്ന പുതിയ പ്രൊമോ വീഡിയോയും സമാനമായിട്ടുള്ളതാണ്.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

സുമിത്രയെ ഒഴിവാക്കി വേദികയെ വിവാഹം കഴിക്കാനുള്ള സിദ്ധാര്‍ഥിന്റെ ശ്രമങ്ങള്‍ക്കിടയിലേക്കാണ് പരമ്പരയിലേക്ക് പുതിയ അതിഥികള്‍ എത്തുന്നത്. സുമിത്രയുടെ പഴയ സുഹൃത്ത് കൂടിയായ രോഹിത് ഗോപാലിന്റെ വരവ് സിദ്ധാര്‍ഥിനുള്ളില്‍ വലിയൊരു ഭയത്തിന് കാരണമായിട്ടുണ്ടെന്നാണ് പുതിയ വീഡിയോയിലൂടെ വ്യക്തമാവുന്നത്. രോഹിത്തിനെ കുറിച്ചുള്ള ആകുലതകള്‍ വേദികയുമായി സംസാരിക്കുകയാണ് സിദ്ധു.

കുടുംബ വിളക്ക് പുതിയ പ്രൊമോ

രോഹിത്തിന് ഭാര്യയും മക്കളുമൊക്കെ ഉണ്ടാവില്ലേ. അവരെയെല്ലാം ഉപേക്ഷിച്ചിട്ട് അദ്ദേഹം സുമിത്രയുമായി പുതിയൊരു റിലേഷന്‍ ആരംഭിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് വേദിക സിദ്ധാര്‍ഥിനോട് പറയുന്നത്. വിവാഹിതനും മൂന്ന് മക്കളുടെ അച്ഛനുമായ ഞാന്‍ എന്റെ ഭാര്യയെ ഒഴിവാക്കി നിന്നെ വിവാഹം കഴിക്കണമെന്ന് തീരുമാനം എടുക്കാന്‍ കഴിഞ്ഞെങ്കില്‍ അയാള്‍ക്ക് അതിന് സാധിക്കില്ലെന്ന് പറയാന്‍ പറ്റുമോ എന്നാണ് സിദ്ധാര്‍ഥ് തിരിച്ച് ചോദിക്കുന്നത്. ഇതിനിടെ മക്കള്‍ക്ക് മുന്നില്‍ സുമിത്രയെ തെറ്റുകാരി ആക്കാനുള്ള ശ്രമത്തിലായിരുന്നു സിദ്ധാര്‍ഥ്.

  കുടുംബ വിളക്ക് പുതിയ പ്രൊമോ

സുമിത്രയുടെ കൂടെ പഠിച്ചൊരുത്തന്‍ ആ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വരുന്നുണ്ട്. പണ്ട് നിങ്ങളുടെ അമ്മയുടെ പിന്നാലെ പ്രേമിക്കാന്‍ നടന്നൊരുത്തനാണ് അവനെന്നും മക്കളോട് സിദ്ധാര്‍ഥ് പറഞ്ഞ് കൊടുക്കുന്നു. ഇത് കേട്ട് വന്ന സുമിത്ര ഭര്‍ത്താവിനെ ശക്തമായി എതിര്‍ക്കുകയാണ്. എന്നെ കുറിച്ച് എന്റെ മക്കളുടെ മനസില്‍ വരച്ചിടാന്‍ ശ്രമിക്കുന്ന നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ എന്നെങ്കിലും ഒരു ദിവസം എന്റെ മക്കള്‍ തുടച്ച് മാറ്റും. ജീവിതത്തിലെ എല്ലാ നിറങ്ങളും നഷ്ടപ്പെട്ട് അനാവശ്യങ്ങള്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ നിങ്ങളുടെ വേദിക പോലും നിങ്ങളുടെ മുന്‍പില്‍ ഉണ്ടാവില്ലെന്നുള്ള താക്കീതും സുമിത്ര നല്‍കുന്നുണ്ട്.

കുടുംബ വിളക്ക് പുതിയ പ്രൊമോ

അതേ സമയം അമ്മയുടെ പ്രവര്‍ത്തികള്‍ അച്ഛനെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടി കാണിച്ച് മക്കളും എത്തിയിരിക്കുകയാണ്. 'അമ്മയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് വീഴ്ചയും അച്ഛനെ പ്രതികൂലമായി ബാധിക്കുമെന്ന് അമ്മ ഓര്‍ക്കണം. അമ്മയുടെ വീഴ്ചകള്‍ അച്ഛനെ ബാധിക്കുമെന്നോര്‍ത്ത് നീ ആശങ്ക പെടേണ്ട. നിന്റെ അച്ഛന്‍ ചെയ്ത പ്രവൃത്തികള്‍ നിന്റെ അമ്മയെ എങ്ങനെയൊക്കെ ബാധിച്ചുവെന്ന് നീ ആലോചിച്ചിട്ടുണ്ടോ? ഒരിക്കലെങ്കിലും നീയത് ആലോചിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംസാരിക്കില്ലായിരുന്നു എന്നാണ് മകന്‍ അനിരുദ്ധിന് സുമിത്ര നല്‍കിയ മറുപടി.

 കുടുംബ വിളക്ക് പുതിയ പ്രൊമോ

വേദികയ്ക്ക് പിറക്കാതെ പോയ മകനാണ് അനിരുദ്ധ് എന്നാണ് വീഡിയോയ്ക്ക് താഴെ ചില ആരാധകരുടെ കമന്റ്. മൂത്തമകന് ഇതുപോലെ തണുപ്പന്‍ മറുപടിയല്ല കൊടുക്കേണ്ടത്. നല്ല അടി കിട്ടുന്നത് പോലെ തോന്നുന്ന മറുപടികള്‍ വേണം നല്‍കാന്‍. സിദ്ധാര്‍ഥിനോടും വേദികയോടും തോന്നാത്ത തരത്തിലുള്ള വെറുപ്പാണ് അനിരുദ്ധിനോട് തോന്നുന്നതെന്ന തരത്തിലും കമന്റുകള്‍ വരികയാണ്.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്


കുടുംബ വിളക്ക് പുതിയ പ്രൊമോ

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X