സമ്പത്തിനെ ട്രാപ്പില്‍ വീഴ്ത്താനുള്ള ശ്രമങ്ങളുമായി വേദിക; കുടുംബ വിളക്ക് സീരിയലിലെ പുതിയ ട്വിസ്റ്റിന് തുടക്കം

ഓരോ എപ്പിസോഡ് കഴിയുന്നതിന് അനുസരിച്ച് കുടുംബവിളക്ക് സീരിയല്‍ പുതിയ ട്വിസ്റ്റുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. വേദികയെ എന്ത് വന്നാലും വിവാഹം കഴിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് സിദ്ധാഥ്. അതേ സമയം സമ്പത്ത് ഡിവോഴ്‌സ് ചെയ്യാതെ എങ്ങനെ വിവാഹം കഴിക്കുമെന്നും അതൊരു സ്വപ്‌നമമാവല്ലേ എന്നാണ് തന്റെ പ്രാര്‍ഥനയെന്നും സുമിത്ര പറയുന്നു.

സമ്പത്തില്‍ നിന്നും ഡിവോഴ്‌സ് വാങ്ങി എടുക്കാന്‍ ഏതറ്റം വരെയും പോവാന്‍ തയ്യാറായി നില്‍ക്കുകയാണ് വേദിക. പുറത്ത് വന്ന പുതിയ പ്രൊമോ വീഡിയോയില്‍ ഇത് വ്യക്തമായി കാണിച്ചിരിക്കുകയാണ്. അതേ സമയം വേദികയുടെ തന്ത്രങ്ങളില്‍ സമ്പത്ത് കുടുങ്ങി പോവുമോ എന്ന സംശയം കൂടി അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചതോടെ പുതിയ എപ്പിസോഡ് ആകാംഷയോടെയല്ലാതെ കണ്ട് തീര്‍ക്കാന്‍ സാധിക്കില്ല.

 kudumbavilakk

'നിങ്ങളെന്നെ പരിഹസിച്ചതാണോ, അതോ വെല്ലുവിളിച്ചതോ? കാണിച്ച് തരാം ഞാന്‍ എന്ന് പറഞ്ഞ് വേദിക മകനെയും കൂട്ടി റൂമില്‍ കയറി വാതില്‍ അടക്കുന്നു. പിന്നാലെ വന്ന സമ്പത്തിന് മകന്‍ വാതില്‍ തുറന്ന് കൊടുക്കുകയാണ്. സമ്പത്തിനെ മറികടക്കനായി പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ഉണ്ടാക്കാനുള്ള വേദികയുടെ പുതിയ ശ്രമായിരുന്നു ഇതിന് പിന്നില്‍.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

വേദികയായി അഭിനയിക്കുന്ന ശരണ്യ ആനന്ദാണ് പുതിയ വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. എങ്ങനെയാണ് വേദിക അവളുടെ പ്ലാനുകള്‍ സമ്പത്തിന്റെ അടുത്ത് പ്രയോഗിക്കുന്നതെന്നും അതിലേക്ക് സമ്പത്ത് വീഴുമോ എന്നും കാണൂക എന്നാണ് വീഡിയോയ്ക്ക് നടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അയ്യോ അത് മാത്രം വേണ്ടെന്ന് ചില ആരാധകര്‍ കമന്റിലൂടെ പറയുമ്പോള്‍ അടുത്ത എപ്പിസോഡിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X