വേദികയെയും നവീനെയും തല്ലി പുറത്താക്കുമെന്ന് പറഞ്ഞ് സിദ്ധാര്‍ഥ്, കുടുംബവിളക്കില്‍ വീണ്ടും ട്വിസ്റ്റ്
കുടുംബവിളക്കില്‍ സുമിത്രയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച വേദിക ജയിലില്‍ പോയിരിക്കുകയാണിപ്പോള്‍. ആഴ്ചകള്‍ നീണ്ട പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിലാണ് വേദികയ്ക്ക് പണി കിട്ടുന്നത്. എന്നാല്‍ വേദികയുടെ കുബുദ്ധിയില്‍ അവസാനം തെറ്റ് ചെയ്യാത്ത സിദ്ധാര്‍ഥും ഈ കേസില്‍ കുടുങ്ങാനുള്ള സാധ്യതകള്‍ വന്നിരിക്കുകയാണ് കഴിഞ്ഞ എപ്പിസോഡില്‍. ഇതോട് കൂടി വേദികയ്‌ക്കെതിരെ സുമിത്ര കൊടുത്ത കേസ് പിന്‍വലിക്കേണ്ട സാഹചര്യം വന്നേക്കാമെന്നും പ്രൊമോയില്‍ പറയുന്നു. എന്തായാലും കഥയില്‍ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നതായിട്ടാണ് പ്രേക്ഷകര്‍ പറയുന്നത്.
പുതിയതായി വന്ന പ്രൊമോയില്‍ അതിന്റെ സൂചനകളും കാണിക്കുന്നുണ്ട്. ജയിലില്‍ നിന്നും നവീനൊപ്പം വേദിക സിദ്ധാര്‍ഥിന്റെ വീട്ടിലേക്ക് തന്നെ വരികയാണ്. എന്നാല്‍ രണ്ട് പേരെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടാണ് സിദ്ധു പ്രതികരിച്ചത്. പോയില്ലെങ്കില്‍ രണ്ടാളെയും തല്ലി പുറത്താക്കുമെന്ന് വരെ സിദ്ധു പറയുന്നുണ്ട്. ഇനി സിദ്ധാര്‍ഥിന്റെ മനസിലേക്ക് സുമിത്ര കടന്ന് വരുമോ എന്ന് തുടങ്ങി സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ കാണിച്ചാണ് കുടുംബവിളക്കിന്റെ പ്രൊമോ വന്നത്. എന്നാല്‍ നൂറ് കണക്കിന് കമന്റുകളിലൂടെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി പ്രേക്ഷകരും എത്തുന്നുണ്ട്.

കുടുംബവിളക്ക് ഇപ്പോള്‍ പൊളിക്കുന്നുണ്ട്. സ്റ്റോറി നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇനി സിദ്ധാര്‍ഥിന്റെ മനസ്സില്‍ വേദികക്ക് ഒരു സ്ഥാനവുമില്ല. സിദ്ധുവിന്റെ ഇപ്പോഴത്തെ നിലപാടാണ് ശരി. അങ്ങനെ പ്രേക്ഷകര്‍ ഏറെ കാണാന്‍ ആഗ്രഹിച്ച രംഗങ്ങള്‍ ഇങ്ങ് എത്തി ചേര്‍ന്നതില്‍ ഒത്തിരി സന്തോഷമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സിദ്ധാര്‍ഥിന്റെ മനസ്സില്‍ വേദികയ്ക്ക് സ്ഥാനമില്ലാതെ വരുന്നതോട് കൂടി വലിയൊരു പരാജയത്തിലേക്ക് ആയിരിക്കും എത്തുക. വീട്ടില്‍ നിന്ന് പുറത്താവുന്നതോട് കൂടി നവീന്റെ കൂടെ വേദികയ്ക്ക് പോവേണ്ടി വരും.

സുമിത്രയെ കേസില്‍ കുടുക്കിയ വേദിക. കുറച്ചു നാളെങ്കിലും ജയിലില്‍ കിടന്നു അനുഭവിക്കണം. അതാണ് പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ചത്. എന്നാല്‍ തെറ്റൊന്നും ചെയ്യാത്ത സിദ്ധാര്‍ഥിനെ കൂടി കേസിലേക്ക് ഉള്‍പ്പെടുത്തുമെന്ന വേദികയുടെ നിലപാട് സുമിത്രയെ പിന്നോട്ട് വലിക്കാന്‍ സാധ്യതയുണ്ട്. വീണ്ടും നന്മമരമായി വേദികയ്ക്ക് എതിരെ കൊടുത്ത കേസ് സുമിത്ര പിന്‍വലിക്കും. അങ്ങനെ രണ്ട് പേരും ജയിലില്‍ നിന്ന് പുറത്തേക്ക് വരുമെന്ന കാര്യം പ്രൊമോയിലൂടെ വ്യക്തമായി കഴിഞ്ഞു.

തെറ്റ് ചെയ്ത വേദികയോട് മറ്റാര് ക്ഷമിച്ചാലും സിദ്ധാര്‍ഥ് മാത്രം ക്ഷമിക്കില്ല. ഇപ്പോഴാണ് സിദ്ധാര്‍ഥിനോട് ഒരു ബഹുമാനം തോന്നുന്നതെന്നാണ് ചിലര്‍ പറയുന്നത്. ഇനി സിദ്ധു വേദികയെ ഉപേക്ഷിച്ചു സ്വന്തം വീട്ടിലേക്ക് താമസിക്കാന്‍ തുടങ്ങിയാല്‍ സുമിത്ര ഇളിച്ചു കൊണ്ട് ചെല്ലരുത് എന്നൊരു അഭ്യര്‍ഥന കൂടി ആരാധകര്‍ മുന്നോട്ട് വെക്കുകയാണ്. അങ്ങനെ വീണ്ടും സിദ്ധുവിലേക്കു അടുത്താല്‍ വേദികയും സുമിത്രയും തമ്മില്‍ എന്താണ് വ്യത്യാസം. അത് വേണ്ടാ, സിദ്ധു സുമിത്രയിലെ സ്‌നേഹവും നന്മയും മുന്നില്‍ നിന്ന് കണ്ട് പഠിക്കട്ടെ.
Recommended Video

അതേ സമയം നാള്‍ക്കുനാള്‍ കുടുംബവിളക്ക് സീരിയലിന്റെ കഥാമൂല്യം നഷ്ടപെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രേക്ഷകര്‍ ചൂണ്ടി കാണിക്കുകയാണ്. പണ്ടത്തെ ഒരു ത്രില്ല് ഇപ്പോള്‍ കാണാനില്ല. കുടുംബവിളക്കിന്റെ എഴുത്തുകാരന്‍ മറ്റ് ഭാഷകളിലുള്ള ഇതേ കഥ പറയുന്ന സീരിയുലകളായ ഹിന്ദി അനുപമ, തമിഴ് ഭാഗ്യലക്ഷ്മി ഒന്ന് നോക്കാനും നിര്‍ദ്ദേശം വരുന്നുണ്ട്. എത്ര മനോഹരമായിട്ടാണ് അവര്‍ കഥ മുന്നോട്ട് കൊണ്ട് പോവുന്നത്. ഇതിലും നല്ല രീതിയില്‍ പോയതായിരുന്നു കുടുംബവിളക്ക്. എന്നാല്‍ വീണ്ടും അനാവശ്യമായി ആ ശരണ്യ വന്ന് ബ്ലാക്മെയില്‍ ചെയ്ത് കൊണ്ട് സുമിത്ര വേദികയെ പുറത്തിറക്കി. അവസാനം വരെ വന്നിട്ട് കൊണ്ട് പായി കലം ഉടച്ച പോലെ ആയി.


Click it and Unblock the Notifications