സുമിത്രയുടെ നിരപരാധിത്വം തെളിയിക്കാന്‍ സിദ്ധുവും; വേദികയെ കാത്തിരിക്കുന്ന പണി നിസാരമല്ലെന്ന് ആരാധകര്‍
കുടുംബവിളക്ക് പ്രേക്ഷകരെ നിരാശയിലാക്കി കൊണ്ട് സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സുമിത്രയെ കള്ള കേസില്‍ കുടുക്കി സന്തോഷം കണ്ടെത്തി നില്‍ക്കുകയാണ് വേദിക. എന്നാല്‍ കൊടുത്ത പണി അതിവേഗം തിരിച്ച് കിട്ടണമെന്നും അല്ലെങ്കില്‍ റേറ്റിങ്ങില്‍ പിന്നിലേക്ക് പോവുമെന്നുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. മാസങ്ങളായി ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കുടുംബവിളക്ക് ഈ ആഴ്ച മുതല്‍ സാന്ത്വനത്തിന്റെ പിന്നിലെത്തി. അതില്‍ നിന്ന് മറി കടക്കാനുള്ള അഭിപ്രായങ്ങളാണ് പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്നത്.
''സുമിത്രയുടെ നിരപരാദിത്തം തെളിയിക്കാന്‍ സിദ്ധാര്‍ഥ് മുന്നില്‍ നില്‍ക്കണം. അപ്പോഴാണ് രസമാവുക. മുന്‍ഭാര്യയെ രക്ഷിക്കാന്‍ തന്റെ ഭര്‍ത്താവ് പോകുന്നത് കണ്ട് വേദികയുടെ കൊമ്പ് ഒടിയും. പിന്നാലെ സുമിത്രയെ ചതിച്ചതിന് പിന്നിലെ കൈകള്‍ വേദികയുടെ ആണെന്ന് സിദ്ധുവിന് മനസിലായാല്‍ കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാവും. മുന്‍പ് ഡിസിപിയുടെ ഓഫീസില്‍ പോയിരുന്നതിനെ കുറിച്ച് വേദിക തന്നെ പറഞ്ഞത് സിദ്ധുവിന്റെ ഓര്‍മ്മയിലേക്ക് വരികയാണെങ്കില്‍ കാര്യങ്ങള്‍ വേഗം കൂട്ടി ചേര്‍ത്ത് വായിക്കാം.

അച്ഛനെ ആശുപത്രിയില്‍ വന്ന് കണ്ടതിന് ശേഷം സിദ്ധു നേരെ പോകുന്നത് വേദികയുടെ അടുത്തേക്കാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സുമിത്രക്ക് ഈ അവസ്ഥ വരാന്‍ കാരണം വേദിക ആണെന്ന് പെട്ടെന്ന് തന്നെ സിദ്ധു മനസിലാക്കും. ഇനിയാണ് കളി മാറാന്‍ പോവുന്നത്. സുമിത്രയെ പോലീസ് കൊണ്ട് പോയതുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കുണ്ടായ നിരാശയെല്ലാം വമ്പനൊരു ട്വിസ്റ്റ് വരുന്നതോട് കൂടി മാറുമെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്. വേദികയ്‌ക്കൊപ്പം സരസ്വതിയമ്മയ്ക്ക് കൂടി ഏട്ടിന്റെ പണി കിട്ടുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് ചിലര്‍ പറയുന്നു.
അതേ സമയം ഭര്‍ത്താവ് ആശുപത്രിയില്‍ ആയതോട് കൂടി സരസ്വതിയമ്മ നന്നാവാനുള്ള സാധ്യത കൂടി ഉണ്ടാവണം. അങ്ങനെ ആണെങ്കില്‍ ആരുടെയും പിന്‍ബലമില്ലാത്ത അവസ്ഥയിലേക്ക് വേദിക എത്തും. തനിക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ലെന്ന് അറിയുന്നതോടെ വേദികയുടെ അഹങ്കാരം മാറുകയും ഒടുവില്‍ സുമിത്ര തന്നെ ആശ്രയം നല്‍കേണ്ട അവസ്ഥയും മുന്നിലേക്ക് വന്നേക്കാം. സുമിത്ര നിരപരാധി ആണെന്ന് തെളിഞ്ഞ് എത്രയും വേഗം ശ്രീനിലയത്തില്‍ മടങ്ങി വരുന്നതിനൊപ്പം കള്ളക്കേസ് ഉണ്ടാക്കിയതിന്റെ പേരില്‍ വേദിക ജയിലിലേക്ക് പോവണം.

സുമിത്ര രക്ഷിക്കാന്‍ സിദ്ധാര്‍ഥും രോഹിത്തും ശ്രീകുമാറുമടക്കം നിരവധി ആളുകള്‍ വരുമ്പോള്‍ വേദികയെ അന്വേഷിക്കാന്‍ ആരും ഉണ്ടാവാത്ത സാഹചര്യം വരണം. നിലവില്‍ സുമിത്രയുടെ ഈ അറസ്റ്റ് ഒരു തോല്‍വി തന്നെയാണ്.. വേദിക കണ്ട പോലെ സ്വപ്നം ഫലിച്ചില്ലേ.. അങ്ങനെ ഒരിക്കലെങ്കിലും വേദികയുടെ പ്ലാന്‍ വിജയിച്ചു. പക്ഷെ പണി പുറകെ വരുന്നുണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടായിരിക്കും കഥയില്‍ ഇങ്ങനൊരു മാറ്റം കൊടുത്തതെന്നാണ് അറിയുന്നത്. എന്തായാലും സുമിത്ര നിരപരാധി ആണെന്ന് അറിയുമ്പോഴും വേണം നിര്‍മല മാഡത്തിന്റെയും ഡിസിപി മാഡത്തിന്റെയും ഈ വീറും, വാശിയുമൊക്കെ.
ലൈംഗികാരോപണം ഉന്നയിച്ച് ഒരു പെണ്‍കുട്ടി പരാതി കൊടുക്കുമ്പോള്‍ നടപടി അതിവേഗം എടുക്കുന്നത് നല്ലതാണ്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നിയമം ഒപ്പമുണ്ടെന്നുള്ള വലിയ സന്ദേശം ഇതിലൂടെ നല്‍കുന്നുണ്ട്. എന്നാല്‍ ഒരു സ്ത്രീയുടെ പരാതിയില്‍ നിരപരാധിയായ മറ്റൊരു സ്ത്രീ അപമാനിക്കപ്പെടുന്നതിനെ കുറിച്ച് ആരും ചിന്തിക്കാത്തത് എന്താണെന്നാണ് ഒരു വിഭാഗം ആരാധകരും ചോദിക്കുന്നത്. യാതൊരു തെളിവുമില്ലാതെ സുമിത്രയെ അറസ്റ്റ് ചെയ്തത് ഒട്ടും ശരിയായില്ല. എന്തായാലും സുമിത്ര ജയിലില്‍ നിന്നിറങ്ങുന്നതിന് വേണ്ടി കാത്തിരിക്കാമെന്നും ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications