For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമതും കല്യാണം കഴിച്ചത് ശൂന്യത ഒഴിവാക്കാൻ; വേദിക ഗര്‍ഭിണിയായപ്പോൾ സിദ്ധുവിനെ ന്യായീകരിക്കേണ്ടെന്ന് ആരാധകർ

  |

  മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ കുടുംബവിളക്ക് സീരിയല്‍ തരംഗമാവുകയാണ്. സിദ്ധാര്‍ഥും വേദികയും തമ്മിലുണ്ടായിരുന്ന ബന്ധം തകര്‍ന്നതിന്റെ സന്തോഷത്തിലാണ് പലരും. സുമിത്രയെ അത്രയധികം വഞ്ചിച്ചതിന് ശേഷം വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചതാണ് ഇപ്പോഴത്തെ പ്രശനങ്ങള്‍ക്കെല്ലാം കാരണമായത്. അതേ സമയം വീട്ടില്‍ നിന്നും ഭര്‍ത്താവ് ഇറക്കി വിട്ടതോടെ എങ്ങനെയും തിരിച്ച് വരനാനുള്ള ശ്രമത്തിലാണ് വേദിക. അതിന് വേണ്ടി അറ്റകൈ പ്രയോഗം നടത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

  ചലച്ചിത്ര സംവിധായകരെ വിവാഹം കഴിച്ച സിനിമാനടിമാര്‍

  ഒടുവില്‍ ശ്രീനിലയം വീടിനെയും സിദ്ധാര്‍ഥിനെയും ഞെട്ടിച്ച് കൊണ്ടാണ് വേദിക ഗര്‍ഭിണിയാണെന്നുള്ള വിവരം പുറത്ത് വരുന്നത്. വേദിക പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാനുള്ള ശ്രമത്തിലാണ് സിദ്ധാര്‍ഥ്. ഒരു റസ്‌റ്റോറന്റിലേക്ക് വിളിച്ച് വരുത്തി അബോര്‍ഷന്‍ നടത്താമെന്ന് സിദ്ധാര്‍ഥ് പറഞ്ഞെങ്കിലും വേദിക അതിനെ ശക്തമായി എതിര്‍ത്തു. തന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോവുമെന്ന് കരുതിയെങ്കിലും അത് നടക്കാന്‍ സാധ്യത ഇല്ലെന്നുള്ള തിരിച്ചറിവിലേക്ക് വേദിക എത്തി കൊണ്ടിരിക്കുകയാണ്.

  ഭാര്യയും ഭര്‍ത്താവുമായി ഒന്നിച്ച് ജീവിച്ച് തുടങ്ങിയതോട് കൂടിയാണ് സിദ്ധാര്‍ഥിന് വേദികയുടെ തനി സ്വഭാവം മനസിലായത്. സ്വസ്ഥമായൊരു ജീവിതം തനിക്ക് വേണമെങ്കില്‍ വേദിക കൂടെ ഉണ്ടാവാതെ ഇരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസിലാക്കി കഴിഞ്ഞു. ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് വരെ അറിഞ്ഞിട്ടും നിലപാടില്‍ മാറ്റം വരുത്താതെ തുടരുകയാണ് സിദ്ധു. അതേ സമയം വേദികയുടെ കള്ളത്തരങ്ങള്‍ ഏകദേശം പൊളിയാന്‍ പോവുകയാണെന്നാണ് പുതിയ പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.

  സിദ്ധുവിന്റെ കുടുംബത്തെ വിളിച്ച് താന്‍ ഗര്‍ഭിണിയാണെന്ന വിവരം വേദിക പറഞ്ഞെങ്കിലും സ്വന്തം വീട്ടിലോ അമ്മയോടോ പറഞ്ഞിരുന്നില്ല. ഇതിനിടയില്‍ വേദികയെ കാണാന്‍ വേണ്ടി സരസ്വതിയമ്മയും ശരണ്യയും വീട്ടിലേക്ക് വരികയാണ്. തനിക്ക് തലക്കറക്കവും ഛര്‍ദ്ദിയും ആണെന്ന് വേദിക എല്ലാവരോടും പറഞ്ഞെങ്കിലും കൂടെ താമസിക്കുന്ന സ്വന്തം അമ്മ പോലും ഇക്കാര്യം അറിഞ്ഞില്ല. ഒടുവില്‍ സരസ്വതിയമ്മ പറഞ്ഞാണ് എല്ലാ കാര്യങ്ങളും വേദികയുടെ വീട്ടുകാര്‍ അറിയുന്നത്. തന്റെ കള്ളത്തരം എല്ലാവരും തിരിച്ചറിയുമോ എന്ന ആശങ്കയില്‍ വേദിക നില്‍ക്കുന്നതോടെ ഇന്നത്തെ എപ്പിസോഡ് തീരും.

  ഇനിയൊരു കല്യാണം വേണ്ട; ഇപ്പോള്‍ സിംഗിളാണ്, വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് നടി മേഘ്‌ന

  കഥയില്‍ ഒരു ട്വിസ്റ്റ് വരുത്തി വേദികയുടെ ഇല്ലാത്ത ഗര്‍ഭകഥ പുറംലോകം അറിയുമെന്ന് തന്നെയാണ് പ്രേക്ഷകര്‍ പറയുന്നതും. ആദ്യ ഭര്‍ത്താവായ സമ്പത്തായിരിക്കും ഈ കള്ളത്തരം പുറത്ത് കൊണ്ട് വരുന്നതെന്നും മുന്‍പ് വന്ന പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നു. അതേ സമയം വീണ്ടുമൊരു കുഞ്ഞിക്കാല്‍ കാണാനല്ല വിവാഹം കഴിച്ചത്. തുടങ്ങി വേദികയോട് കലക്കന്‍ മറുപടി പറഞ്ഞ് സിദ്ധുവേട്ടന്‍ കലക്കിയെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. വേദികയുടെ ഈ നാടകം പൊളിയുന്നത് കാണാന്‍ കാത്തിരിക്കുകയാണ്.

  ഞാന്‍ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു, അയാള്‍ എന്നെ വഞ്ചിച്ചു; സില്‍ക്ക് സ്മിതയുടെ ആത്മഹത്യകുറിപ്പ്

  രാജാവിന്റെ മകന്‍ മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ പോലെ കുറുപ്പ് ദുല്‍ഖറിനും ഗുണകരമാകും

  എന്നാല്‍ സിദ്ധു ഇപ്പോള്‍ വല്യ പുണ്യാളന്‍ ആവാന്‍ ശ്രമിക്കുകയാണോന്ന് ചോദിക്കുകയാണ് ആരാധകര്‍. വാര്‍ധക്യത്തിലെ ശൂന്യത മാറ്റാന്‍ കല്യാണം കഴിച്ചിരിക്കുന്നു. ഒരു ഭാര്യയും 3 മക്കളും ഉള്ള അയാള്‍ക്ക് വേദിക ഉണ്ടായാലേ ശൂന്യത മാറു എന്നാണോ? ഡയറക്ടര്‍ സാര്‍ സിദ്ധുവിനെ അധികം വെളുപ്പിക്കേണ്ട. ഇനി കഥയുടെ അവസാനം വേദികയും സമ്പത്തും അവരുടെ മകനും, സിദ്ധാര്‍ഥും സുമിത്രയും മക്കളും ഒന്നിക്കണം എന്നുള്ള ആഗ്രഹവും ചിലര്‍ പങ്കുവെക്കുന്നുണ്ട്. കഥയിങ്ങനെ നീണ്ട് പോയിക്കൊണ്ടിരിക്കാതെ പെട്ടെന്ന് കാര്യങ്ങളില്‍ ഒരു തീരുമാനം ഉണ്ടാവണം. എന്നാലേ കാണുന്നവര്‍ക്കും അതൊരു ആവേശമാക്കാന്‍ സാധിക്കുകയുള്ളു എന്നിങ്ങനെ നൂറ് കണക്കിന് കമന്റുകളാണ് പ്രൊമോയ്ക്ക് താഴെ വരുന്നത്.

  English summary
  Kudumbavilakku: Siddharth Revealed Why He Married For The Second, Netizens Reacted On Vedhika's Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X