വേദിക ഗർഭിണിയാണെന്നറിഞ്ഞ ഞെട്ടലിൽ സിദ്ധു, സമ്പത്ത് വരുമ്പോൾ ആ സത്യം പുറത്ത് വരുമെന്ന് ആരാധകർ
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. 2020 ൽ ആരംഭിച്ച സീരിയൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. തുടക്കത്തിൽ എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കുടുംബവിളക്കിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് സീരിയലിന്റെ കഥ മാറുകയായിരുന്നു. ഇപ്പോൾ കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് ആരാധകരുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് സീരിയലിന് ലഭിക്കുന്നത്.
നടി മീര വാസുദേവ് ആണ് സീരിയലിലെ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സുമിത്രയുടെ ജീവിത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. ഇപ്പോൾ സംഭവബഹുലമായ എപ്പിസോഡുകളിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്.

കുടുംബ ലോകമായി കണ്ട് ജീവിച്ച പാവം വീട്ടമ്മയാണ് സുമിത്ര. കുടുംബത്തിനും ഭർത്താവിനും കുഞ്ഞുങ്ങൾക്കും വേണ്ടി ജീവിച്ച സുമിത്രയ്ക്ക വീട്ടിൽ നിന്ന് അവഗണന മാത്രമായിരുന്ന ലഭിച്ചിരുന്നത്. ഇളയ മകൻ പ്രതീഷും ഭത്യപിതാവും മാത്രമായിരുന്നു സുമിത്രയ്ക്ക് ഒപ്പം നിന്നത്. ബാക്കിയെല്ലാവരും ഇവർക്ക് എതിരായിരുന്നു. സിദ്ധാർത്ഥിന്റെ സുഹൃത്ത് വേദിക സുമിത്രയുടെ കുടുംബത്തിൽ എത്തുന്നതോടെയാണ് കഥ മാറുന്നത്. വേദികയ്ക്ക് സിദ്ധാർത്ഥിന്റെ കുടുംബത്തിലും ഒരു സ്ഥാനം കൊടുത്തിരുന്നു. സുമിത്രയെ ചവിട്ട് താഴ്ത്തുന്ന അമ്മയിയമ്മയ്ക്കും മക്കൾക്കുമെല്ലാം വേദിക പ്രിയങ്കരിയായിരുന്നു.

സുമിത്രയെ ഉപേക്ഷിച്ച് വേദികയെ സിദ്ധാർത്ഥ് വിവാഹം കഴിക്കുന്നതോടെയാണ് സീരിയൽ മാറുന്നത്. സിദ്ധാർത്ഥിന്റെ നിർബന്ധത്തെ തുടർന്നാണ് വിവാഹമോചനം നടക്കുന്നത്. ഇതിന് ശേഷമാണ് കുടുംബവിളക്ക് ആകെ മാറുന്നത്. സുമിത്രയുമായുള്ള ബന്ധം വേർപിരിഞ്ഞ സിദ്ധാർത്ഥ് വേദികയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ കല്യാണത്തോടെയാണ് തനിക്ക് പറ്റിയ തെറ്റിനെ കുറിച്ച് സിദ്ധാർത്ഥ് മനസ്സിലാക്കുന്നത്. വേദികയുടെ തനിസ്വഭാവം മനസ്സിലാക്കിയ സിദ്ധാർത്ഥ് ആകെ കുടുങ്ങി പോയ അവസ്ഥയിലാണിപ്പോൾ.

സിദ്ധാർത്ഥിന് കഷ്ടകാലമാണെങ്കിൽ സുമിത്രയ്ക്ക് പിന്നീട് നല്ല കാലം തുടങ്ങുകയായിരുന്നു. അടുക്കളയിൽ നിന്ന് പുറത്തേയ്ക്ക് എത്തിയ സുമിത്ര വിജയങ്ങൾ കൈ പിടിയിൽ ഒതുക്കുകയായിരുന്നു, സ്വന്തമായി ബിസിനസും വാഹനങ്ങളുമൊക്കെ സ്വന്തമാക്കുകയായിരുന്നു. സുമിത്രയുടെ വളർച്ച വേദികയെ ചൊടിപ്പിച്ചിരുന്നു. സുമിത്രയെ തോൽപ്പിക്കുക എന്നതാണ് വേദികയുടെ പ്രധാന ഉദ്ദ്യേശം സുമിത്രയെ തർക്കാൻ പല പ്ലാനുകളും വേദിക നോക്കുകയാണ്. എന്നാൽ അതെല്ലാം ഒടുവിൽ വേദികയ്ക്ക് തന്നെ പാരയായി മാറുകയായിരുന്നു.

വേദികയുടെ സ്വഭാവം മനസിലാക്കിയ സിദ്ധു ഇവരിൽ നിന്ന് അകലുകയായിരുന്നു. ആദ്യമൊക്കെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചുവെങ്കിലും വേദിക നന്നാവാൻ കൂട്ടാക്കിയില്ല. ഇതിനെ തുടർന്ന് വേദികയുമായി സിദ്ധാർത്ഥ് അകലുകയായിരുന്നു. വേദികയുമായി അകന്ന സിദ്ധു സുമിത്രയും കുടുംബവുമായി അടുക്കുകയായിരുന്നു. ഇത് വേദികയ്ക്ക് അത്ര രസിച്ചിരുന്നില്ല. വേദിക തിരികെ സിദ്ധുവിന്റെ അടുത്തേയ്ക്ക് വരാൻ ശ്രമിച്ചുവെങ്കിലും സിദ്ധു അടുപ്പിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സിദ്ധുവിനെ തേടി ഒരു ഞെട്ടിക്കുന്ന വാർത്ത എത്തുകയാണ്. വേദിക അമ്മയാവാൻ പോവുകയാണ്. എറെ ഞെട്ടലോടെയാണ് സിദ്ധു ഇത് കേൾക്കുന്നത്.

വേദിക വീണ്ടും അമ്മയാവാൻ പോകുന്ന വാർത്ത സരസ്വതി അമ്മ ഒഴികെ എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. സിദ്ധുവിനേയും ഈ വാർത്ത ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പുതിയ എപ്പിസോഡിന്റ പ്രെമോയാണ്. സഹോദരി ശരണ്യയിൽ നിന്ന് വിവരം അറിഞ്ഞ സിദ്ധു വേദികയെ വിളിക്കുകയാണ്. തനിക്ക് ഷോക്കായി പോയി എന്നാണ് പറയുന്നത്. പിന്നീട് വേദികയെ വീട്ടിലേയ്ക്ക് തിരികെ വിളിക്കണമെന്ന് സരസ്വതി അമ്മ സിദ്ധുവിനോട് പറയുന്നു. എന്നാൽ വേദിക സ്വന്തം വീട്ടിൽ തന്നെ നിന്നാൽ മതിയെന്നുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സിദ്ധു. പിന്നീട് കാണിക്കുന്നത് സിദ്ധാർത്ഥിനേയും സുമിത്രയേയുമാണ്. വണ്ടി കാത്ത് നിൽക്കുന്ന സിദ്ധുവിനോട് സുമിത്രയ്ക്കൊപ്പം കാറിൽ കയറി പോകാൻ പറയുകയാണ് മല്ലിക. സിദ്ധുവും സുമിത്രയും ഒന്നിക്കണമെന്നാണ് മല്ലികയുടെ ആഗ്രഹം. പ്രെമോ വീഡിയോ വൈറലായിട്ടുണ്ട്. ഇനിയുള്ള എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകർ.

വേദികയുടെ നാടകം വേഗം തന്നെ പൊളിഞ്ഞാൽ മതിയാരുന്നു എന്നാണ് ആരാധകർ പറയുന്നത്. ലും വേദികയുടെ കോൺഫിഡൻസിന് ഒരു കുറവുമില്ലെന്നു ആരാധകർ പറയുന്നു. ഇത്ര ഒക്കെ കളിക്കേണ്ട ആവശ്യം എന്താണെന്നാണ് ഒരു ആരാധിക ചോദിക്കുന്നത്. സിദ്ധുവിനെ വിമർശിക്കുകയാണ്. അവിഹിതത്തിൽന്ന് ഒഴിഞ്ഞു മാറിയ വേദികയേ പിന്നേം ഇതിലേക്ക്കൊണ്ടുവന്നത് സിദ്ധു ആണ് .. ഭാര്യയെ ഒരുകാലത്തും സ്വീകരിച്ചില്ല. രണ്ട് പെണ്ണുങ്ങൾടെ ജീവിതം തൊലിച്ചു.. എന്നിട്ട് ആയാളെ മഹാൻ ആക്കുന്ന സീരിയലുകാർ, വേദികയുടെ ഗർഭ നാടകം പൊളിയുംഅങ്ങനെ ചമ്മി നിൽക്കുന്ന ശരണ്യയെയും സരസ്വത്തിയേയും വേദികയേയും കാണാൻ കാത്തിരിക്കുന്നു. മിക്കവാറും കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് മല്ലിക തന്നെ സിദ്ധാർഥിനേയും സുമിത്രയെയും ഒന്നിപ്പിക്കുമെന്ന് തോന്നുന്നുവെന്നും ആരാധകർ പറയന്നുണ്ട്. .ഇനി മല്ലിക ഇവരെ രണ്ടിനെയും ഒരുമിപ്പിക്കാതിരുന്നാൽ കൊള്ളാമെന്നും പറയുന്നു. കൂടാതെ ഇത് നവീന്റെ കുഞ്ഞായിരുക്കുമെന്നും കുടുംബവിളക്ക് പ്രേക്ഷകർ പറയുന്നുണ്ട്. കൂടാതെ വേദികയുടെ ഈ കള്ളക്കളി പൊളിക്കാൻ സമ്പത്ത് വരുമെന്നും പ്രേക്ഷകർ പറയുന്നു. ഇനിയുള്ള എപ്പിസോഡ് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Recommended Video

ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മീര വാസുദേവിനോടൊപ്പം കൃഷ്ണകുമാർ മേനോൻ , ശരണ്യ ആനന്ദ്, നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ആതിര മാധവ് ,എഫ്. ജെ. തരകൻ, ദേവി മേനോൻ, ഡോക്ടർ ഷാജു എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്


Click it and Unblock the Notifications











