twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഷ്ടകാലം തുടങ്ങിയെന്ന് തിരിച്ചറിഞ്ഞ് സിദ്ധാർത്ഥ്, ഇനി സുമിത്രയുടെ ആവശ്യം വരും,കുടുംബവിളക്ക് എപ്പിസോഡ്...

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ്. സാധാരണ കണ്ടു വന്ന പരമ്പരകളിൽ നിന്ന് വ്യത്യാസ്തമായിട്ടാണ് കുടുംബവിളക്ക് കഥപറയുന്നത്. അതിനാൽ തന്നെ മികച്ച പ്രേക്ഷകരെ നേടാനും പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സുമിത്ര എന്ന പാവം വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. സുമിത്രയ്ക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് കുടുംബവിളക്കിന്റെ പ്രമേയം. തുടക്കത്തിൽ പ്രേക്ഷകരുടെ ശ്രദ്ധനേടാൻ സീരിയലിന് കഴിഞ്ഞിരുന്നില്ല. എന്നാൽ കഥാഗതിമാറിയതോടെ കാഴ്ചക്കാരുടെ എണ്ണവും വർധിക്കുകയായിരുന്നു. റേറ്റിങ്ങിൽ ആദ്യ സ്ഥാനത്താണ് കുടുംബവിളക്ക്.

    kudumbavilakku

    പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. മീരയുടെ ആദ്യത്തെ മലയാളം പരമ്പരയായിരുന്നു ഇത്. നടിക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് കുടുംബവിളക്കിൽ അണിനിരക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്. സംഭവ ബഹുലമായിട്ടാണ് ഓരോ ദിവസവും കഥ മുന്നോട്ട് പോകുന്നത്.

    സുമിത്രയുടെ ജീവിതം

    ഭർത്താവിന്റെ വീട് ലോകമായി കണ്ട് ജീവിച്ച പാവം വീട്ടമ്മയാണ് സുമിത്ര. കുടുംബത്തിന് വേണ്ടി തന്റെ സന്തോഷം ത്യജിച്ച സുമിത്രയ്ക്ക് ഭർത്താവിൽ നിന്നോ കുടുംബത്തിൽ നിന്നോ പരിഗണന ലഭിച്ചിരുന്നില്ല. കേവലം വീട്ടുപകരണമായിട്ടാണ് കണ്ടിരുന്നത്. എങ്കിലും ആരോടും പരിഭവവും പരാതിയുമില്ലാതെ വീടിന്റെ അടുക്കളിൽ ഒതുങ്ങി കൂടുകയായിരുന്നു സുമിത്ര . എന്നാൽ ഭർത്താവ് സിദ്ധു സുമിത്രയെ ഉപേക്ഷിക്കുന്നതോടയൊണ് കഥ മാറുന്നത്. വീടിനുള്ളിൽ കരഞ്ഞ് ഇരിക്കാനോ ജീവിതം അവസാനിപ്പിക്കാനോ സുമിത്ര തയ്യാറായിരുന്നില്ല. ചവിട്ടി താഴ്ത്തിയ ഇടത്ത് നിന്ന് ഉയർത്തെഴുന്നേൽക്കുകയായിരുന്നു.

    വേദികയുടെ ചതി

    അതുവരെ ജീവിതത്തിൽ ഒന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന സുമിത്ര പിന്നീട് വിജയങ്ങളിലേയ്ക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു. എന്നാൽ സുമിത്രയുടെ വിജയം അംഗീകരിക്കാൻ പറ്റാത്തവരും അവിടെ ഉണ്ടായിരുന്നു. ഇവർ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ഇതിനെ തരണം ചെയ്തു സുമിത്ര മുന്നോട്ട് പോവുകയായിരുന്നു. സുമിത്രയും ഏറ്റവും വലിയ ശത്രുവാണ് വേദിക. സുമിത്രയെ തകർക്കുക എന്നൊരു ചിന്ത മാത്രമാണ് വേദികയ്ക്കുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് സുമിത്രയിൽ നിന്ന് സിദ്ധാർഥിനെ തട്ടിയെടുക്കുന്നതും തുടർന്ന് വിവാഹം കഴിക്കുന്നതും. വേദികയുടെ ചതി മനസ്സിലാവാത്ത സിദ്ധു കയ്യിലെ പാവയായി പ്രവർത്തിക്കുകയായിരുന്നു,

    തെറ്റ് മനസ്സിലാക്കി സിദ്ധു

    സിദ്ധാർഥുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം സുമിത്രയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളായിരുന്നു സംഭവിച്ചത്. സ്വന്തമായി ബിസിനസ് ആരംഭിക്കുകയും കാറും സ്കൂട്ടറുമൊക്കെ വാങ്ങുകയായിരുന്നു. എന്നാൽ വിജയങ്ങൾ കൈപ്പിടയിലൊതുക്കുന്ന സുമിത്രയോടുള്ള അസൂയയും വൈരാഗ്യവും വേദികയ്ക്ക് കൂടുകയായിരുന്നു. വേദികയ്ക്ക് സുമിത്രയോടുള്ള ദേഷ്യം വർധിക്കുമ്പോൾ സിദ്ധാർഥ് സുമിത്രയോട് ചെയ്ത തെറ്റുകൾ മനസ്സിലാക്കുകയായിരുന്നു. തെറ്റികൾ തിരിച്ചറിഞ്ഞ സിദ്ധു മൗനമായി സുമിത്രയെ പിന്തുണക്കുകയാണ്. ഇത് വേദികയെ ചൊടിപ്പിച്ചിട്ടുണ്ട്. വേദികയെ പോലെ തന്നെ അമ്മ സരസ്വതിയ്ക്കും സുമിത്രയോട് ദേഷ്യമാണ്. വേദികയെ മരുമകളായി അംഗീകരിക്കമെന്നാണ് സരസ്വതി അമ്മയുടെ ആഗ്രഹം.

    സുമിത്രയ്ക്ക്  പിന്തുണ

    സരസ്വതി അമ്മ സുമിത്രയ്ക്ക് എതിരാണെങ്കിലും മരുമകൾക്കൊപ്പമാണ് ശിവദാസ് മേനോൻ. മകൻ ഉപേക്ഷിച്ചു പോയ മരുമകൾക്ക് പൂർണ്ണ പിന്തുണയുമായി ഇദ്ദേഹം കൂടെയുണ്ട്. ഇളയ മകൻ പ്രതീഷും മരുക്കളായ സഞ്ജനയും അനന്യയും സുമിത്രയ്ക്കൊപ്പമാണ്. മൂത്തമകൻ അനിരുദ്ധ് അമ്മയയുടെ ശത്രുപാളയത്തിലാണ്. മകൾ ശീതൾ ആദ്യം അമ്മയ്ക്ക് എതിരായിരുന്നും പിന്നീട് സത്യം മനസ്സിലാക്കിയതോടെ തിരികെ എത്തുകയായിരുന്നു. എന്നാൽ അമ്മയെ പോലെ തന്നെ അച്ഛനോടും ശീതളിന് വലിയ ഇഷ്ടമാണ്. ഇളയമകൻ പ്രതീഷിന്റെ വിവാഹം കൂടി കഴിഞ്ഞതോടെ ശ്രീനിലയത്തിൽ പുതിയ അതിഥി കൂടി എത്തിയിട്ടുണ്ട്.

    പുതിയ പ്രെമോ

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുടുംബവിളക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡിന്റെ പ്രെമോ വീഡിയോയാണ് വേദികയുടെ ചതി സിദ്ധുവിന് മനസ്സിലാവുകയാണ്. കാർ നഷ്ടപ്പെട്ട സിദ്ധുവിനെ സാമ്പത്തികമായി സഹായിക്കാൻ വേദിക തയ്യാറാവുന്നില്ല. ഇതോടെ താൻ ചെയ്ത തെറ്റുകൾ സിദ്ധുവിന് മനസ്സിലാവുകയാണ്. കാർ തിരിച്ചെടുക്കാൻ സിദ്ധാർഥിനെ സുമിത്ര സഹായിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

    കമന്റ്

    പുതിയ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ഈ സീരിയൽ പലരും കുറ്റം പറയുന്നുണ്ട് എങ്കിലും ഇതിലെ സുമിത്ര പലർക്കും മാതൃക ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. കുറ്റം പറയുന്നവർക്ക് കഥ ശെരിക്ക് മനസിലാവാത്തത് കൊണ്ടാണ്, ആദ്യം സീരിയൽ ഇഷ്ടമല്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇഷ്ടമാണെന്നും ആരാധകർ പറയുന്നു.ഈ കഥ ആദ്യമൊക്കെ പഴകി ദ്രവിച്ച ആശയങ്ങളുമായി ബോറടിപ്പിച്ചു (അവിഹിതം) പക്ഷേ ഇപ്പോൾ ഇത്തരത്തിലുള്ള കഥകൾ സമൂഹത്തിന് ഒരു പാഠമാണ് .

    'ട്രോളി പ്രേക്ഷകർ

    വേദിക വന്നതിന്റെ ഗുണമാ ഇപ്പോൾ സിദ്ധു അനുഭവിക്കുന്നത്...!സിദ്ധുവിനിത് കിട്ടണം, വേദികയുടെ കൂടെ ജീവിച്ചു ഇയാൾ പാപ്പരാവും,സിദ്ധു അങ്കിളും,വേദിക ആന്റിയും ഇനി ഓട്ടോയിൽ പോകും...സുമിത്ര ആന്റി കാറിൽ തിളങ്ങണം, അതൊക്കെ കണ്ട് വീണ്ടും അസൂയപ്പെടാൻ ഒര് വേദികയും,ഇനി രണ്ടുപേരും പെരുവഴിയിൽ ഭിക്ഷ എടുക്കാൻ ഇരുന്നോ. എന്തായാലും വേദികയുടെ ഐശ്വര്യം അപാരമാ,ഈ അവസ്ഥ ഒന്നുമില്ല അമ്മേ... ഇതിനേക്കാൾ മോശമായ അവസ്ഥ വരാനിരിക്കുന്നതെയുള്ളൂ,ഇനി എന്തായാലും സിദ്ധു അങ്കിളിനെ സുമിത്രയുടെ സഹായം വേണ്ടിവരും,സുമിത്രയുടെ നാശം കാണാൻ ആഗ്രഹിച്ചിട്ട് സ്വയം നശിച്ചു പോകുവാണല്ലോ വേദിക, വേദികക്ക് തിരിച്ചടികൾ കിട്ടിതുടങ്ങി,അങ്ങനെ വേദിക കാരണം ഉള്ള കാറും പോയികിട്ടി എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

    Recommended Video

    ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി
    മികച്ച സീരിയൽ

    ബംഗാളി സീരിയൽ ശ്രീമോയീ എന്ന പരമ്പരയുടെ മലയാളമാണ് കുടുംബവിളക്ക്. തമിഴ്, ഹിന്ദി, മറാത്തി, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഭാഗ്യലക്ഷ്മി എന്നാണ് തമിഴിൽ സീരിയലിന്റെ പേര്, ഹിന്ദിയിൽ അനുപമ,ഇനിന്തി ഗൃഹലക്ഷമി എന്നാണ് തെലുങ്കിലെ പേര്,ആയി കുത്തേ കായ് കർത്തെ എന്നാണ് മറാത്തി പേര്. സ്റ്റാർ വിജയ്,സ്റ്റാർ പ്ലസ്,സ്റ്റാർ പ്രവാഹ്
    ,സ്റ്റാർ സുവർണ,സ്റ്റാർ ജൽഷ തുടങ്ങിയ ചാനലുകളിലാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്.

    Read more about: serial
    English summary
    Kudumbavilakku: Siddharth Takes A Jibe Against Vedhika, New Promo Hints Exciting Episodes Ahead
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X