കുടുംബവിളക്ക്; വേദികയെ കാണാൻ ഹോട്ടലിൽ സിദ്ധാർത്ഥ്, ബിൽ അടച്ചു, സിദ്ധു പൊളിയാണെന്ന് പ്രേക്ഷകർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര റേറ്റിംങ്ങിൽ ആദ്യസ്ഥാനം നേടി മുന്നോട്ട് പോവുകയാണ് ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണിത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലും സീരിയലുകൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാഭാഷകളിലും മികച്ച സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.
നടി മീര വാസുദേവാണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയെ ആണ് നടി അവതരിപ്പിക്കുന്നത്. സുമിത്രയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. മീരയ്ക്കൊപ്പം കൃഷ്ണകുമാർ മേനോൻ, നൂപിൻ ജോണി, ആനന്ദ് നാരായണൻ, ആതിര മാതാവ്, ശരണ്യ ആനന്ദ്, എഫ്. ജെ. തരകൻ ,ശരണ്യ ആനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്തത്. മീരയെ പോലെ തന്നെ മറ്റ് കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.

തുടക്കത്തിൽ എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിഞ്ഞിരുന്നില്ല. ഒരു ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു സീരിയൽ. എന്നാൽ നായികയായ സുമിത്ര ബോൾഡ് ആയപ്പോൾ കഥയും മാറുകയായിരുന്നു.സിദ്ധാർത്ഥും സുമിത്രയും വേർപിരിഞ്ഞതിന് ശേഷമാണ് കുടുംബവിളക്കിന്റെ കഥ മാറുന്നത്സുഹൃത്തായ വേദികയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിക്കുന്നത്. എന്നാൽ വിവാഹത്തിന് ശേഷമാണ് വേദികയുടെ യഥാർത്ഥ സ്വഭാവം സിദ്ധാർത്ഥിന് മനസിലാവുന്നുത്. വേദികയെ സിദ്ധാർത്ഥ് തിരുത്താൻ ശ്രമിച്ചുവെങ്കിലും വേദിക നന്നാകാൻ തയ്യാറായിരുന്നില്ല. എങ്ങനേയും സുമിത്രയെ തകർക്കണമെന്നായിരുന്നു ആഗ്രഹം. ഇതിനായി പഠിച്ച പണി പതിനെട്ടും നോക്കുകയാണ് വേദിക.

സുമിത്രയ്ക്ക് വേണ്ടി വേദിക ഒരുക്കുന്ന കെണിയിൽ അവസാനം വേദിക തന്നെ വീഴുകയാണ്. പോലീസ് സ്റ്റേഷനിൽ വരെ കയറേണ്ടി വന്നിരിക്കുകയാണ്. വേദികയുടെ സ്വഭാവം മനസ്സിലാക്കിയ സിദ്ധു ഇപ്പോൾ കൂടുതൽ സ്ട്രോങ്ങ് ആയിരിക്കുകയാണ്. വേദികയുടെ താളത്തിനൊപ്പം തുള്ളാതെ തെറ്റിന് നേരം ശബ്ദം ഉയർത്തുകയാണ്. സിദ്ധാർത്ഥിന്റെ മനം മാറ്റം വേദികയെ ആകെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. സുമിത്രയെ കള്ളക്കേസിൽ കുടുക്കി പോലീസ് സ്റ്റേഷനിൽ കയറ്റിയ വേദികയെ സിദ്ധു വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ്. ഒരിക്കലും വീട്ടിലേയ്ക്ക് തിരികെ വിളിക്കില്ലെന്നും സിദ്ധു പറഞ്ഞിട്ടുണ്ട്.

സിദ്ധു മാറിയെങ്കിലും അമ്മ സരസ്വതിയും സഹോദരി ശരണ്യയും ഇപ്പോഴും വേദികയ്ക്കൊപ്പമാണ്. പ്രശ്നങ്ങൾ മാറി സിദ്ധു വേദികയെ തിരികെ വിളിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ഇത് സഹേദരിയും അമ്മയും സിദ്ധുവിനോട് പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത് കേൾക്കാൻ സിദ്ധു തയ്യാറല്ല. വേദികയെ തിരികെ വിളിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്. വേദിക പോയതോടെ ഇനി സുമിത്രയുമായി സിദ്ധു വീണ്ടും ഒന്നിക്കുമോ എന്നാണ് ഇവരുടെ പേടി. ഇതിനെ കുറിച്ച് വേദികയോട് സരസ്വതി പറയുന്നുമുണ്ട്. ഇപ്പോഴിത വേദികയെ കാണാൻ സിദ്ധു ഹോട്ടൽ മുറിയിൽ എത്തിയിരിക്കുകയാണ്. തന്നെ തിരികെ വിളിക്കാനാവും സിദ്ധു എത്തിയതെന്നാണ് വേദിക വിചാരിക്കുന്നത്. എന്നാൽ വേദികയുടെ സകല പദ്ധതിയും പൊളിയുകയാണ്. ഭർത്താവിന്റെ കടമ എന്ന നിലയിൽ താമസിക്കുന്ന ഹോട്ടലിന്റെ ബിൽ അടക്കുകയാണ് സിദ്ധു എത്തിയത്. എന്നാൽ ഇപ്പോഴും വീട്ടിലേയ്ക്ക് വിളിക്കുന്നില്ല.
Recommended Video

സിദ്ധാർത്ഥിന്റെ പ്രവൃത്തി ആരാധകരെ ഏറെ സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്. നല്ല തീരുമാനമാണെന്നാണ് ആരാധകർ പറയുന്നത്.
എന്തായാലും വേദികയുടെ തനി നിറം സിദ്ധു മനസ്സിലായത് കൊണ്ട് ഇനി പഴയത് പോലെ അടവുകൾ ഒന്നും എൽക്കില്ല എന്നാണ് പറയുന്നത്. കൂടാതെ സിദ്ധുവിന്റെ നിലപാട് ഇപ്പോൾ സൂപ്പർ ആണെന്നും ഇവർ പറയുന്നു. ഇങ്ങനെ തുടർന്നും വേണം. സ്വന്തമായി ഒരു നിലപാട് ഏതോരാൾക്കും വേണം എന്നാണ് പറയുന്നത്. സിദ്ധാർഥ് ഇതുപോലെ തന്നെ തുടർന്നും സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കണ. ഇപ്പോഴാണ് സിദ്ധാർഥ് എന്ന കഥാപാത്രം ഒന്നുഷാർ ആയതെന്നും ആരാധകർ പറയുന്നു. ദേവികയുടെ കളി ഇനി സിദ്ധാർത്ഥ് അടുത്ത് നടക്കില്ല . സിദ്ധു ഇപ്പോൾ പഴയതുപോലെയല്ല ഒരുപാട് മാറി. സരസ്വതി അമ്മയ്ക്കും ശരണ്യയ്ക്കും ഒരു പണി കിട്ടണമെന്നും ആരാധകർ പറയുന്നു.


Click it and Unblock the Notifications