For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്ക്; സുമിത്ര രഹസ്യമാക്കിയ സത്യങ്ങളെല്ലാം സിദ്ധാർത്ഥ് അറിയുന്നു, സത്യം പറഞ്ഞ് വേദിക

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ൽ ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നടി മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. മീരയുടെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയാണിത്. നടിക്കൊപ്പം ശരണ്യ ആനന്ദ്, കൃഷ്ണകുമാർ മേനോൻ, നൂപിൻ ജോണി, ആനന്ദ് നാരയൺ, അമൃത, ആതിര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാധാരണ കണ്ടു വന്ന കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമാണ് കുടുംബവിളക്ക്. റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് സീരിയലിപ്പോൾ.

  നൂപിൻ വളരെ പെട്ടെന്ന് ലൈവിൽ വരും, മെസേജ് അയക്കരുത്, സങ്കടകരമായ വാർത്തയുമായി കുടുംബവിളക്കിലെ അനി

  തുടക്കത്തിൽ കുടുംബവിളക്കിന്റെ കഥയെ ചുറ്റിപ്പറ്റി വിമർശനങ്ങൾ ഉയർന്നിരുന്നു. ടിപ്പിക്കൽ കണ്ണീർ പരമ്പര ലൈനിലേയ്ക്കാണ് കഥ തുടക്കതിൽ സഞ്ചരിച്ചത്.എന്നാൽ അപ്രതീക്ഷിതമായി കുടുംബവിളക്കിന്റെ കഥാഗതി മാറുകയായിരുന്നു. സുമിത്രയെ ഉപേക്ഷിച്ച് ഭർത്താവ് സിദ്ധാർത്ഥ് പോയതോടെയാണ് സീരിയൽ മാറുന്നത്. സ്വന്തം കാലിൽ സുമിത്ര നിൽക്കാൻ തുടങ്ങിയതോടെ ആരാധകരും വർധിക്കുകയായിരുന്നു.

  ''സുമിത്രയെ ഇങ്ങനെ തരം താഴ്ത്തരുത്'', കുടുംബവിളക്ക് പരമ്പരയ്ക്ക് പ്രേക്ഷകരുടെ മുന്നറിയിപ്പ്, റേറ്റിംഗ് പോകും

  സീരിയലിന് മാത്രമല്ല ഇതിലെ കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സുമിത്രയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഇന്ന് നമ്മുടെ സമൂഹത്തിൽ ഒന്ന് കണ്ണോടിച്ചാൽ പല സുമിത്രമാരേയും കാണാമെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ ഈ കഥാപാത്രം പലർക്കും മാത്യകയാണെന്നും ആരാധകർ പറയുന്നുണ്ട്. നടൻ കൃഷ്ണകുമാർ മേനോൻ ആണ് സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വില്ലത്തിയായ വേദികയെ നടി ശരണ്യ ആനന്ദ് ആണ് അവതരിപ്പിക്കുന്നത്.

  വേദികയെ വിവാഹം കഴിക്കാൻ വേണ്ടി സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിക്കുകയായിരുന്നു. അതുവരെ ഭർത്താവും കുടുംബവും ലോകമായി കണ്ട് ജീവിച്ച സുമിത്ര സ്വന്തം കാലിൽ നിൽക്കാൻ തീരുമാനിക്കുന്നു. പിന്നീട് വിജയങ്ങൾ ഓരോന്ന് വീതം സ്വന്തം കൈപ്പിടയിൽ വന്നു ചേരുകയായിരുന്നു. സുമിത്രയെ തകർക്കണമെന്നുള്ള ഒറ്റ ലക്ഷ്യത്തോടെയാണ് വേദിക സുമിത്രയിൽ സിദ്ധുവിനെ തട്ടിയെടുത്തത്. എന്നാൽ വിവാഹശേഷം വേദികയുടെ പദ്ധതികൾ ഫുൾ മാറുകയായിരുന്നു. വേദികയുടെ തനിനിറം മനസ്സിലാക്കിയ സിദ്ധു തന്റെ സ്വന്തം കുടുംബത്തിലേയ്ക്ക് അടക്കുകയായിരുന്നു. ഒപ്പം സുമിത്രയെ മൗനമായി പിന്തുണക്കുകയും ചെയ്യാറുണ്ട്.

  ഇപ്പോഴിത സിദ്ധാർത്ഥിന് സഹായവുമായി സുമിത്ര എത്തിയിരിക്കുകയാണ്. നഷ്ടപ്പെട്ടു പോയ കാർ തിരിച്ച് പിടിച്ച് നൽകിയിരിക്കുകയാണ് സുമിത്ര. സിദ്ധു അറിയാതെയാണ് ഇത് ചെയ്യുന്നതെങ്കിലും ആ സത്യം സിദ്ധാർത്ഥ് മനസ്സിലാക്കുകയാണ്. സുമിത്രയോട് നന്ദി പറയുകും ചെയ്യുന്നുണ്ട്. സിദ്ധാർത്ഥിനോടുള്ള സ്നേഹം കൊണ്ടല്ലെന്നും കാറിനോടുളള ആത്മബന്ധം കൊണ്ടാണ് വണ്ടി തിരകെ വാങ്ങിയതെന്നും സുമിത്ര പറയുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്നത്തെ എപ്പിസോഡിനായി. അതേസമയം സുമിത്രയുടെ ഈ പ്രവൃത്തി ആരാധകർക്ക് അധികം ഇഷ്ടപ്പെട്ടിട്ടില്ല.

  അതേസമയം സുമിത്രയെ വിമർശിക്കുന്നതിനോടൊപ്പം തന്നെ പിന്തുണക്കുന്നവരുമുണ്ട്. പണം നൽകിയത് സുമിത്രയാണെന്ന് സിദ്ധു അറിഞ്ഞത് നന്നായി എന്നാണ് ആരാധകർ പറയുന്നത്. മറ്റുള്ളവരുടെ തളർച്ചയിൽ സന്തോഷിക്കാതെ,മറിച്ചു സഹായിക്കാൻ കാണിക്കുന്ന സുമിത്രയുടെ മനസ്സ്!!അത്കൊണ്ട് തന്നെയാണ് സുമിത്ര ഏത് കാര്യത്തിനും വിജയിക്കുന്നത്,സുമിത്രയാണ് പണമടച്ചതെന്ന് വലിച്ച് നീട്ടാതെ തന്നെ സിദ്ധു അറിഞ്ഞത് നന്നായി,വേദിക തനിക്ക് പറ്റിയ തെറ്റായിരുന്നു എന്നത് സിദ്ധു പറയാതെ പറയുന്നു....!!"ലേ സിദ്ധു : ഇന്നലകളെ തിരികെ വരുമോ,സുമിത്രയാണ് പൈസ അടച്ചത് എന്ന് അറിഞ്ഞ സിദ്ധു അപ്പൂപ്പൻ,"മോനെ മനസിൽ ലഡു പൊട്ടിസിദ്ധു അപ്പൂപ്പൻ വീണ്ടും തോറ്റു...... സുമിത്ര ആന്റി സൂപ്പർ ,എന്തായാലും വേദിക സത്യം പറഞ്ഞത് നന്നായി.. അല്ലങ്കിൽ.. അവള് കേറി ആളു ചമഞ്ഞെനെ എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  എന്നാൽ സുമിത്ര സിദ്ധുവിനെ സഹായിക്കേണ്ട ആവശ്യമില്ലായിരുന്നു!! സ്വന്തം ബിസിനെസ്സിൽ ശ്രദ്ധിച്ചു കൂടുതൽ ഉയരങ്ങളിൽ എത്തണം,അതാണ് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത്,ഇങ്ങനെ പോയാൽ വേദിയ്ക്കും സിദ്ധ്യാർത്ഥിനും ജീവിക്കാൻ സകല സൗകര്യങ്ങളും സുമിത്ര ഒരുക്കി കൊടുക്കും. സുമിത്രയുടെ ഈ നിലപാട് എനിക്ക് ഇഷ്ടപെടുന്നില്ല, ഇതിൽ ഇനി സുമിത്ര - സിദ്ധു ബന്ധം ആണെങ്കിൽ അത് വേണ്ട.. സുമിത്രയുടെ ഉയർച്ച അവരുടെ താഴ്ച അതുമതി എന്നാണ് പ്രേക്ഷകർ പറയുന്നത്.

  Read more about: serial
  English summary
  Kudumbavilakku: Sidharth realized Sumitra has helped in getting back the debited car
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X