മരുമകള്‍ക്ക് ജോലി വാഗ്ദാനം; കുടുംബവിളക്ക് സീരിയല്‍ മുന്നേറുന്നതിന്റെ പ്രധാന ഗുണം ഇതാണെന്ന് ആരാധകര്‍
പിന്നോട്ട് മാറതെ വിജയമായി മാറി കൊണ്ടേ ഇരിക്കുകയാണ് കുടുംബവിളക്ക് സീരിയല്‍. മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയല്‍ രസകരമായ സംഭവമൂഹുര്‍ത്തങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. സുമിത്രയ്‌ക്കൊരു പണി കൊടുക്കാനുള്ള വേദികയുടെ ശ്രമം പാളി പോവുകയും അത് വലിയൊരു തിരിച്ചടിയായി സംഭവിക്കുകയും ചെയ്തിരിക്കുകയാണ്. ഇതറിഞ്ഞ് സിദ്ധാര്‍ഥ് വേദികയെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. ഹോട്ടല്‍ റൂമില്‍ നിന്നും സ്വന്തം തറവാട് വീട്ടിലേക്ക് പോയ വേദിക അവിടെയും പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.
അതേ സമയം ചെയ്ത തെറ്റുകളൊക്കെ തിരിച്ചറിഞ്ഞ് ആദ്യ ഭാര്യയുടെ പിന്നാലെ കൂടിയിരിക്കുകയാണ് സിദ്ധാര്‍ഥ്. നെഞ്ച് വേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതും അവിടുത്തെ ഹോസ്പിറ്റല്‍ ബില്‍ വരെ അടച്ച് വീട്ടിലേക്ക് കൊണ്ട് വന്നതുമെല്ലാം സുമിത്രയാണ്. സിദ്ധുവിനെ താന്‍ കൂട്ടി കൊണ്ട് പോകുമെന്ന് പറഞ്ഞ് വന്ന വേദികയ്ക്ക് ഒരക്ഷരം പോലും മിണ്ടാന്‍ സാധിക്കാതെയാണ് സിദ്ധു സുമിത്രയുടെ കാറില്‍ കയറി പോയത്. അടുത്ത എപ്പിസോഡില്‍ കഥ മറ്റൊരു തലത്തിലേക്ക് മാറുകയാണ്.

സിദ്ധാര്‍ഥിന്റെ ഓഫീസില്‍ വേദിക ചെയ്തിരുന്ന ജോലി ഒഴിഞ്ഞ് കിടക്കുകയാണ്. ആ പോസ്റ്റിലേക്ക് മരുമകളായ സഞ്ജനയെ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് സിദ്ധു. ഇതറിഞ്ഞ് വേദിക പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതും പ്രൊമോയില്‍ കാണിക്കുന്നുണ്ട്. സ്ത്രീകള്‍ വീട്ടില്‍ അടിച്ചമര്‍ത്ത പെടേണ്ടവര്‍ അല്ലെന്ന് ഈ സീരിയല്‍ പല തവണയായി കാണിക്കുന്നു. അത് എന്തയാലും നന്നായി. മരുമക്കള്‍ സ്വന്തമായി സാമ്പത്തികമുള്ളവര്‍ ആവുന്നതാണ് നല്ലത്. അല്ലാതെ സാരിയും ചുറ്റി അടുക്കള പണി എടുക്കുന്നത് മഹത്തായ കാര്യമായി ഒന്നും കാണിച്ചില്ലല്ലോ.
കഥയുടെ അവതരണം കൊണ്ടും ഏഷ്യാനെറ്റില്‍ ഇപ്പോള്‍ മികച്ച നില്‍ക്കുന്ന സീരിയല്‍ കുടുംബവിളക്ക് തന്നെയാണെന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുകയാണ്. ഈ സീരിയലിന്റെ വിജയം എന്ന് പറഞ്ഞാല്‍ അത് വേദിക എന്ന കഥപാത്രത്തിന്റെ പരാജയവും, സുമിത്ര എന്ന കഥപാത്രത്തിന്റെ വിജയവും ആണ്. ഇത് കഥയുടെ അവസാനം വരെയും നല്ലപോലെ ഇങ്ങനെ തന്നെ ഉണ്ടാവണം. സിദ്ധു ഇപ്പോള്‍ സൂപ്പര്‍ ആവുന്നുണ്ട്. സുമിത്രയെ പോലെ തന്നെയുള്ള രണ്ട് നല്ല മരുമക്കളാണ് സഞ്ജനയും അനുവും. പക്ഷേ അച്ഛമ്മയും അനിയും മാത്രം മാറാത്തത് ആണ് അതിശയം. അവരുടെ സ്വഭാവം കൂടി മാറിയിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

അതേ സമയം സുമിത്ര സിദ്ധുവിന് ഉപകാരം ചെയ്യുന്നതൊക്കെ കൊള്ളാം. പക്ഷെ ഇനി സിദ്ധാര്‍ഥും സുമിത്രയും ഒന്നിക്കരുത്. കാരണം അത്രമാത്രം സുമിത്രയേ തള്ളി പറഞ്ഞ ആളാണ് സിദ്ധാര്‍ഥ്. ഇപ്പോള്‍ കുറ്റം മുഴുവന്‍ വേദികയുടേതായി. അവളെ ഇങ്ങനെ ആക്കിയത് സിദ്ധുവാണ്. പഴയ എപ്പിസോഡ് കണ്ടാല്‍ അറിയാം. ഇപ്പോള്‍ വേദിക വില്ലത്തിയായി മാറുകയും സിദ്ധാര്‍ത്ഥ് നന്മ മരം ആവുകയും ചെയ്തു. ദയവ് ചെയ്ത് സിദ്ധാര്‍ഥും സുമിത്രയും ഒന്നിക്കണമെന്ന് മാത്രം ആരും പറയരുത്. കാരണം വേറെ ഒരുത്തന്റെ കൂടെ പോയ ഭാര്യയെ ആരും സ്വീകരിക്കില്ല. അവളെ മോശം സ്ത്രീ ആയി കാണും. അത് പോലെ തന്നെ ആണ് സിദ്ധാര്‍ഥ്. വേറെ ഒരു സ്ത്രീയുടെ കൂടെ പോയ അയാളെ ഇനി സുമിത്ര സ്വീകരിക്കരുതെന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.


Click it and Unblock the Notifications