ആദ്യ ഭാര്യയുടെ കൂടെ ന്യൂയർ ആഘോഷിക്കാൻ സിദ്ധു, വേദികയെ ഒറ്റയ്ക്ക് ആക്കിയുള്ള യാത്രയിൽ കുടുംബവിളക്ക് താരങ്ങൾ
കുടുംബവിളക്ക് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന എപ്പിസോഡുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. വേദികയ്ക്ക് തിരിച്ചടി കിട്ടുന്നത് കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഇത് വലിയൊരു ആവേശമാണ്. ന്യൂയര്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് കുടുംബസമേതം വാഗമണിലേക്ക് യാത്ര പ്ലാന്‍ ചെയ്തത്. അതിന് പിന്നില്‍ സുമിത്രയെയും സിദ്ധാര്‍ഥിനെയും ഒന്നിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. പുതിയ പ്രൊമോ വീഡിയോയിലും ഇത് തന്നെയാണ് കാണിക്കുന്നത്.

ഇന്നത്തെ എപ്പിസോഡ് കാണാന്‍ കട്ട വെയ്റ്റിംഗ് ആണെന്നാണ് പ്രൊമോ വീഡിയോയുടെ താഴെയുള്ള കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. എല്ലാവരും ഒന്നിച്ചുള്ള ടൂര്‍ അടിപൊളി ആകട്ടെ. മഞ്ഞിന്റെ തണുപ്പില്‍ കുടുംബവിളക്ക് വാഗമന്‍ കാഴ്ചകള്‍ ഞങ്ങള്‍ക്ക് കുറേ കാണണം. വെറുതെ അതിന്റെ ഇടക്ക് സിദ്ധാര്‍ഥ്-സുമിത്ര ഒന്നിപ്പിക്കുന്ന ഡയലോഗുകള്‍ ഒന്നും കേറ്റരുത്. അയാള്‍ക്ക് മനസിലാക്കണം അയ്യാള്‍ എത്ര നല്ല ജീവിതം ആണ് ഉടച്ച് കളഞ്ഞത് എന്ന്. സുമിത്ര നിലപാട് മക്കളോട് ഉടന്‍ തന്നെ പറയണം.

സുമിത്രേനേം സിദ്ധുനേം ഒന്നിപ്പിക്കണ്ട. സ്‌നേഹ പ്രകടനം ഒക്കെ കാണിച്ചാലും ഒത്തുചേരല്‍ വേണ്ട. അത് ശോകം ക്ലീഷേ സ്‌റ്റൈല്‍ ആവും. ഞങ്ങളുടെ സുമിത്ര അങ്ങനെ തോറ്റു കൊടുക്കണ്ടതില്ല. ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ. എന്തൊക്കെ ആയാലും സ്വന്തം അച്ഛനും അമ്മയും വരുമ്പോ ഏത് മക്കളും ഇങ്ങനെ ഒക്കെ പറയും. അത് മനസിലാക്കാം, പക്ഷെ സത്യവസ്ഥ അവര്‍ക്ക് 2 പേര്‍ക്ക് അറിയാം. അതുകൊണ്ട് ഇനിയൊരു കൂടിച്ചേരല്‍ വേണ്ട. അല്ലാതെ തന്നേ കഥ നന്നായി കൊണ്ട് പോകാം..

സത്യത്തില്‍ കുടുംബവിളക്ക് സീരിയല്‍ അടിപൊളി ആണെങ്കിലും ഒരു കാര്യം പറയാതെ വയ്യ. ആണുങ്ങള്‍ ചെളി വെള്ളത്തില്‍ ചവിട്ടും, പിന്നെ ശുദ്ധ ജലം കാണുമ്പോള്‍ കാലു കഴുകും എന്നൊക്കെയുള്ള ക്ലീഷേ സാധനങ്ങള്‍ പ്രൊമോട്ട് ചെയ്യുവാന്‍ ഈ സീരിയലും ശ്രമിക്കരുത്. സിദ്ധാര്‍ഥിനോട് എന്താണ് എല്ലാരും എത്ര സഹതാപം കാണിക്കുന്നത്. സുമിത്രയോട് എത്ര ക്രൂരമായാണ് അയാള്‍ പണ്ട് പെരുമാറിയത്. അവരെ യാതൊരു ദയയുമില്ലാതെ വഴിയില്‍ ഉപേക്ഷിച്ചു പോയതാണയാള്‍. അന്ന് ആ സ്ത്രീയുടെ മനക്കരുത്തും കഠിനാധ്വാനം കൊണ്ടുമാണ് അവര് അതിനെ അതിജീവിച്ചത്.
Recommended Video

വേദികയില്‍ നിന്ന് അയാള്‍ക്ക് പണി കിട്ടിയെങ്കില്‍ അയാളത് ചോദിച്ചു മേടിച്ചതാണ്. അനുഭവിക്കട്ടെ. അല്ലാതെ ഈ മക്കള്‍ ചെയ്യുന്നത് വൃത്തികേടാണ്. സുമിത്രയുടെ അന്തസ്സിനു അത്രയേ വില ഉള്ളോ. അക്കരെ കാണുമ്പോള്‍ ഇക്കരെ പച്ച എന്നു പറഞ്ഞു നടക്കുന്ന ഒരു ആഭാസന്റെ കൂടെ വീണ്ടും താമസിക്കാന്‍. ഇയാള്‍ക്ക് നാണം ഇല്ലേ സുമിത്രയെ നോക്കിക്കൊണ്ടു ഇരിക്കാന്‍. ഈ ടൂര്‍ കഴിയുമ്പോള്‍ അയാള്‍ക്ക് സുമിത്ര വ്യക്തമാക്കി കൊടുക്കണം ഇനി ഒരു തിരിച്ചപോകു സാധ്യമല്ല എന്ന തുടങ്ങി നിരവധി കമന്റുകളാണ് പ്രൊമോയിലൂടെ ലഭിക്കുന്നത്. സുമിത്രയും സിദ്ദുവും ഇനി ഒരുമിക്കരുത് എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്.


Click it and Unblock the Notifications