For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുത്തന്‍ കാറില്‍ പറന്ന് വന്ന് സുമിത്ര, കുശുമ്പും അസൂയയും സഹിക്കാനാവാതെ വേദികയും സരസ്വതിയമ്മയും

  |

  സാധാരണക്കാരിയായൊരു വീട്ടമ്മയുടെ ജീവിതത്തെ ആസ്പദമാക്കി ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് കുടുംബവിളക്ക്. തുടക്കത്തില്‍ നെഗറ്റീവ് അഭിപ്രായങ്ങളായിരുന്നു സീരിയലിന് ലഭിച്ചതെങ്കില്‍ ഇപ്പോള്‍ ഏറ്റവും മനോഹരമായ സീരിയല്‍ എന്ന ഖ്യാതി നേടി കഴിഞ്ഞിരിക്കുകയാണ്. റേറ്റിങ്ങിലും മറ്റ് സീരിയലുകള്‍ക്ക് എത്താന്‍ പറ്റാത്ത വിജയം തുടരുകയാണ്.

  ഇതിനിടെ സീരിയലില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കഥാമൂഹുര്‍ത്തങ്ങള്‍ക്കാണ് സാക്ഷിയാവുന്നത്. ഏറ്റവും പുതിയതായി സുമിത്ര കാറ് വാങ്ങിയതും അത് വീട്ടിലേക്ക് കൊണ്ട് വരുന്നതുമായ കാര്യങ്ങളാണ് കാണിക്കുന്നത്. പുറത്ത് വന്ന പ്രൊമോ വീഡിയോ കണ്ടതോടെ നൂറുക്കണക്കിന് ആരാധകരാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

  സുമിത്രയ്ക്ക് കാര്‍ വാങ്ങി കൊടുക്കണമെന്നത് സിദ്ധാര്‍ഥിന്റെ അച്ഛന്റെ നിര്‍ബന്ധമായിരുന്നു. ഡ്രൈവിങ് പഠിച്ചെടുത്തതിന് പിന്നാലെ സുമിത്ര പുത്തന്‍ സ്‌കൂട്ടര്‍ വാങ്ങിയിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കെല്ലാം സ്‌കൂട്ടറില്‍ പോവുന്നത് കണ്ടതോടെയാണ് കാര്‍ വാങ്ങിയാലോ എന്ന ആലോചന തുടങ്ങുന്നത്. നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നത് പോലെ പുതിയ കാറില്‍ സുമിത്രയും അച്ഛനും കൂടി വീട്ടിലെത്തി. ഇതേ സമയം വേദികയും സരസ്വതിയമ്മയും അവരുടെ വീട്ടില്‍ നിന്ന് ഇതെല്ലാം കാണുന്നുണ്ട്.

  സ്ഥിരമായി സുമിത്രയ്ക്ക് മാത്രം വിജയങ്ങളും വേദികയ്ക്ക് പരാജയവും ഏറ്റുവാങ്ങേണ്ട സ്ഥിതിയാണ്. സുമിത്രയ്ക്ക് മുന്‍പേ താന്‍ കാര്‍ വാങ്ങുമെന്ന് വേദിക പറഞ്ഞിരുന്നെങ്കിലും സിദ്ധാര്‍ഥിന്റെ ബാധ്യതകള്‍ കാരണം അതിന് സാധിക്കാതെ വരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കാറിന്റെ ലോണ്‍ അടക്കാന്‍ പറ്റാതെ വന്ന സിദ്ധാര്‍ഥ് ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. ഒരു ലക്ഷത്തിന് മുകളില്‍ അടച്ചില്ലെങ്കില്‍ ഉള്ള കാര്‍ പോലും നഷ്ടപ്പെടുമെന്ന സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്. വേദികയുടെ സ്വര്‍ണം പണയം വെച്ച് ലോണ്‍ അടക്കാനുള്ള ശ്രമങ്ങളാണ് ഇനി നടക്കുന്നത്.

  ആദ്യരാത്രിയിലെടുത്ത തീരുമാനം മാറ്റുമോ; കുഞ്ഞിന് വേണ്ടി ഒരുങ്ങി ബാലനും ദേവിയും, സാന്ത്വനത്തില്‍ ട്വിസ്റ്റ്

  അതേ സമയം പുത്തന്‍ കാറില്‍ സുമിത്ര വന്നിറങ്ങുമ്പോഴുള്ള ബിജിഎം പൊളിച്ചു. ഈ സീരിയലിന്റെ ഹൈലൈറ്റ് എന്താണെന്നു വെച്ചാല്‍ സുമിത്രയുടെ ഓരോ നേട്ടത്തിനും ഇവര്‍ കൊടുക്കുന്ന കറക്ട് ബാക്ഗ്രൗണ്ട് മ്യൂസിക് ആണെന്നുള്ളതാണെന്ന് പറയുകയാണ് ആരാധകര്‍. സുമിത്ര ഓരോ ദിവസം കഴിയുന്തോറും നന്നായി വരുന്നുണ്ട്. ഇന്നത്തെ ലുക്ക് ഒരു രക്ഷയുമില്ല. വീട്ടമ്മയായിരുന്ന സുമിത്ര ഇപ്പോള്‍ ഉയര്‍ച്ചയിലും ഉയരത്തില്‍ നിന്നിരുന്ന വേദിക ഇപ്പോള്‍ വീട്ടമ്മയും ആയി മാറി. സിദ്ധാര്‍ഥിനെ വിവാഹം കഴിച്ചതോടെ വേദികയുടെ പരാജയത്തിന്റെ തുടക്കമാവുകയായിരുന്നു.

  വേദികയെ കണ്ടപ്പോള്‍ സുമിത്രയോടുള്ള ഇഷ്ടം കുറഞ്ഞെങ്കിലും സുമിത്രയായിരുന്നു ശരി എന്ന് സിദ്ധാര്‍ഥിന് മുന്നില്‍ കാലം തെളിയിക്കുകയാണ്. സുമിത്രയുടെ ഈ നേട്ടങ്ങളില്‍ സിദ്ധു ഉള്ളു കൊണ്ടു സന്തോഷിക്കുന്നുണ്ട്. ഇനി സരസ്വതിയമ്മയ്ക്കും വേദികക്കും ഇതുപോലെ അപ്പുറത്തെ വീട്ടിലെ കാര്യങ്ങളും, സുമിത്ര ഉയരുന്നതും നോക്കി വെള്ളമിറക്കി ഇരിക്കാം. സുമിത്ര വളരുന്നതില്‍ വേദികയെക്കാളും അസൂയ അമ്മയ്ക്കാണെന്ന് തോന്നും. അത്രയും വെറുപ്പ് കാണിക്കേണ്ട ആവശ്യമുണ്ടോ.

  'അവള്‍ എന്റെ കാലില്‍ വീഴുകയാണ് വേണ്ടത്'; പ്രിയങ്ക ചോപ്രയെക്കുറിച്ച് ദേശീയ പുരസ്‌കാര ജേതാവ്!

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  മക്കള്‍ക്കും, അതോടൊപ്പം മരുമക്കള്‍ക്കും ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്ന സുമിത്ര ഒരു രക്ഷയുമില്ല. ഇതുപോലൊരു അമ്മയെ കിട്ടിയത് അവരുടെ ഭാഗ്യമാണ്. ഇതെല്ലാം കൂട്ടി ചേര്‍ത്ത് കേരളത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സീരിയലായി കുടുംബ വിളക്ക് മാറിയെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ഓരോ ദിവസം കഴിയുന്നതിന് അനുസരിച്ചും കഥ നല്ല രീതിയില്‍ ആണ് പോവുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.

  കടുത്ത തീരുമാനം എടുത്ത് സെയ്ഫും കരീനയും; പിന്തിരിപ്പിച്ചത് സാറയുടെ വാക്കുകള്‍

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Sumithra Arrives On Her New Car Erked Vedhika And Saraswathi Amma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X