For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകൻ്റെ കാമുകിയെ കാണാൻ സുമിത്ര എത്തി; ഭർത്താവ് ഉപേക്ഷിച്ചാലും ജീവിക്കാമെന്ന് തെളിയിച്ച സുമിത്രയുടെ വിജയരഹസ്യം

  |

  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. സിദ്ധാര്‍ഥ് മേനോന്റെയും സുമിത്രയുടെയും കുടുംബത്തില്‍ നടക്കുന്ന സംഭവബഹുലമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ സീരിയല്‍ റേറ്റിങ്ങിലും മുന്നില്‍ നില്‍ക്കുകയാണ്. വേദിക എന്ന വില്ലത്തിയുടെ കടന്ന് വരവോട് കൂടിയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

  പൂളിന് സൈഡിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി കൃതി ഖർബന്ദ, ചിത്രങ്ങൾ കാണാം

  കഴിഞ്ഞ ആഴ്ചകളില്‍ നടന്നിരുന്ന കഥയില്‍ നിന്നും പുതിയൊരു സ്റ്റോറി കൂടി കുടുംബവിളക്കില്‍ ആരംഭിച്ചിരിക്കുകയാണ്. പുതിയ കഥാപാത്രങ്ങളും പ്രശ്‌നങ്ങളുമൊക്കെയാണ് ഇപ്പോഴത്തെ ഹൈലൈറ്റ്. ഏറ്റവുമൊടുവില്‍ പ്രതീഷിന്റെ വിവാഹവും അനിരുദ്ധും ഇന്ദ്രജയും തമ്മിലുള്ള യാത്രകളും പ്രേക്ഷകരെയും ത്രസിപ്പിക്കുന്നതായി മാറിയിരിക്കുകയാണ്.

  ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്ന സീരിയലാണ് കുടുംബവിളക്ക്. സിദ്ധാര്‍ഥ് എന്ന ബിസിനസുകാരനും ഭാര്യ സുമിത്രയുമാണ് കഥയിലെ താരങ്ങള്‍. ഇവരെ ചുറ്റി പറ്റിയുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്നാണ് പലവിധ പ്രശ്‌നങ്ങളും നടക്കുന്നത്. പരമ്പരയില്‍ സുമിത്രയുടെ രണ്ടാമത്തെ മകനായ പ്രതീഷിന്റെ വിവാഹം വൈകാതെ നടക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. മുന്‍പ് സഞ്ജന എന്ന പെണ്‍കുട്ടിയുമായി പ്രതീഷ് ഇഷ്ടത്തിലായിരുന്നു.

  സഞ്ജനയുടെ പിതാവിന്റെ എതിര്‍പ്പ് കൊണ്ട് സഞ്ജനയും പ്രതീഷും വേര്‍പിരിഞ്ഞു. ശേഷം സുമിത്രയുടെ ഇടപെടല്‍ കൂടി വന്നതോടെ ഇരുവരും പ്രണയം ഉപേഷിക്കുകയും സഞ്ജന മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ആ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായതോടെ രണ്ടാളും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ സഞ്ജനയുടെ ഭര്‍ത്താവായ മനീഷ് മരിച്ചതോടെയാണ് സീരിയലില്‍ മറ്റൊരു കഥയ്ക്ക് തുടക്കമായത്. കൂട്ടുകാരിയുടെ വേദനയില്‍ പങ്കുചേരാന്‍ പ്രതീഷ് ശ്രമിച്ചെങ്കിലും നടന്നില്ല.

  ഒടുവില്‍ സഞ്ജനയെ നേരിട്ട് കാണാന്‍ സുമിത്ര എത്തിയിരിക്കുകയാണ്. 'വിഷമിക്കരുത് മോളെ, എല്ലാവരും ഒപ്പമുണ്ടെന്ന് വിചാരിച്ച് വേണം മുന്നോട്ട് പോകാന്‍. ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പരിശ്രമിക്കണം. അപ്പോഴാണ് പെണ്ണിന് കരുത്തും സ്ഥാനവും ഉണ്ടാവുന്നതെന്ന് പറഞ്ഞ് സുമിത്ര സഞ്ജനയെ ആശ്വസിപ്പിക്കുന്നുണ്ട്. ഇതുവരെ സഞ്ജനയോട് തോന്നിയ വിരോധം മാറി പ്രതീഷുമായി ഒരുമിപ്പിക്കാനുള്ള ശ്രമം ഇനി നടക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

  കല്ലുകൾ പറത്തി ലാലേട്ടനെ വരയ്ക്കുന്ന അത്ഭുത വീഡിയോ..യെവൻ പുലിയാട്ട

  സിദ്ധാര്‍ഥിന്റെയും വേദികയുടെയും രണ്ടാം വിവാഹത്തിന് ശേഷം പരമ്പരയില്‍ വീണ്ടുമൊരു വിവാഹം നടക്കാന്‍ പോവുന്നതിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. അതും വലിയ പ്രശ്‌നത്തില്‍ കലാശിക്കുമോ എന്ന് കാത്തിരുന്ന് കാണാം. അതേ സമയം സുമിത്ര നല്‍കുന്ന സന്ദേശം എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി ഉള്ളതാണെന്നാണ് പ്രേക്ഷകരുടെ കമന്റുകളില്‍ പറയുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചത് കൊണ്ട് ഒരു സ്ത്രീയുടെയും ജീവിതം അവസാനിക്കുന്നില്ല. അവിടെ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് മാതൃകാപരമാണെന്ന് പറഞ്ഞ് അഭിനന്ദിക്കുകയാണ് ഏവരും.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Sumithra Came To Meet Pratheesh Girlfriend Sanjana New Promo Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X