For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും സുമിത്രയുടെ വിജയങ്ങള്‍ തുടരുന്നു; വേദികയുടെ പരാജയങ്ങള്‍ക്കുള്ള പദ്ധതികള്‍ തയ്യാര്‍

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയ പരമ്പരയായി മാറിയിരിക്കുകയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് സീരിയലിലൂടെ പറയുന്നത്. തന്റെ സുഹൃത്തായ വേദിക ഭര്‍ത്താവ് സിദ്ധാര്‍ഥിനെ തട്ടി എടുത്തതോടെ ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നാണ് സുമിത്ര ഉയരങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയത്.

  വേറിട്ട ഫോട്ടോഷൂട്ട് ആണോ, ആരെയും മയക്കുന്ന ചിത്രങ്ങളുമായി പൂജ ബാനർജി, വൈറൽ ഫോട്ടോസ് കാണാം

  വേദികയ്ക്ക് സാധിക്കാത്ത പലതും തനിക്ക് പറ്റുമെന്ന് തെളിയിച്ച സുമിത്ര മറ്റൊരു ലക്ഷ്യത്തിലേക്ക് കൂടി എത്തുകയാണെന്നുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. യൂട്യൂബിലൂടെ പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ വേദികയെ നിരാശയിലാക്കുന്ന തരത്തില്‍ പുത്തന്‍ കാര്‍ വാങ്ങാനുള്ള ശ്രമത്തിലാണ് സുമിത്ര എന്ന് കാണിക്കുന്നു. ഇത് മാത്രമല്ല മറ്റ് പുതിയ ചില കഥാമുഹൂര്‍ത്തങ്ങളും കുടുംബവിളക്കില്‍ ഉണ്ടാവുമെന്ന് പ്രൊമോയില്‍ പറയുന്നു.

  ബിസിനസ് ആവശ്യത്തിന് വേണ്ടി സ്‌കൂട്ടറില്‍ വെയിലും മഴയും കൊണ്ട് നടക്കുന്ന സുമിത്രയ്ക്ക് കാര്‍ വാങ്ങി കൊടുക്കാമെന്ന് തീരുമാനിക്കുന്നത് സിദ്ധാര്‍ഥിന്റെ അച്ഛനാണ്. വാഹന ഷോറൂമിലെ ആള്‍ വന്ന് കാറിനെ കുറിച്ച് സംസാരിച്ച് പോയി. അച്ഛന്‍ പകുതി പൈസ കൊടുത്ത് വാങ്ങിക്കുന്ന കാറിന്റെ ബാക്കി തുക സുമിത്ര മാസംതോറും അടച്ച് തീര്‍ക്കും. ഇക്കാര്യങ്ങളെല്ലാം അമ്മായിയമ്മയായ സരസ്വതിയാണ് വേദികയെ അറിയിക്കുന്നത്. സുമിത്ര സ്‌കൂട്ടര്‍ വാങ്ങിയത് പോലും സഹിക്കാന്‍ പറ്റാത്ത വേദിക, കാര്‍ വാങ്ങുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്.

  മുന്‍പ് വാശിപ്പുറത്ത് വേദികയും സുമിത്രയും ഒരുപോലെ ഡ്രൈവിങ് പഠിക്കാന്‍ പോയിരുന്നു. കാര്‍ ഓടിക്കാന്‍ പറ്റാതെ വേദികയ്ക്ക് ലൈസന്‍സ് പോലും എടുക്കാന്‍ സാധിച്ചില്ല. അതേ സമയം സുമിത്ര ലൈസന്‍സ് എടുക്കുകയും സ്‌കൂട്ടി വാങ്ങുകയും ചെയ്തു. ഇനി കാര്‍ കൂടി വീട്ടിലേക്ക് എത്തുന്നതോടെ സുമിത്രയുടെ രാജയോഗവും വേദികയുടെ പരാജയവും ആരംഭിക്കുകയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ തളര്‍ന്ന് പോകുന്ന സ്ത്രീകള്‍ക്ക് സുമിത്രയൊരു മാതൃകയാണ്. എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്ന് തുടങ്ങിയ യാത്ര വിജയത്തിലെത്തി.

  മറ്റൊരുത്തിയുടെ ഭര്‍ത്താവിനെ തട്ടി എടുത്തതിന് പിന്നാലെ ആഗ്രഹിച്ച കാര്യങ്ങളൊന്നും നടക്കാത്ത അവസ്ഥയിലാണ് വേദിക. ഉണ്ടായിരുന്ന ജോലി പോയി, മകനെ നഷ്ടപ്പെട്ടു, ബന്ധുക്കളില്ല, അങ്ങനെ എല്ലാം നഷ്ടപ്പെട്ടു. പ്രേക്ഷകരും ഈയൊരു ത്രില്ലിലാണ്. സുമിത്രയ്ക്ക് കാര്‍ വാങ്ങി കൊടുക്കാനുള്ള ശിവദാസന്റെ ഈ തീരുമാനം നന്നായെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സുമിത്ര വണ്ടി എടുക്കുന്നതും വേദിക പിന്നേം നാണം കെടുന്നതും കാണാന്‍ കാത്തിരിക്കുകയാണ്.

  Malik Malayalam Movie Review by R3 | Mahesh Narayanan | Fahadh Faasil |Nimisha Sajayan

  അതേ സമയം സുമിത്രയുടെ രണ്ടാമത്തെ മകന്‍ പ്രതീഷിന്റെ വിവാഹം ഉടനെ ഉണ്ടാവുമോന്ന് കാത്തിരിക്കുകയാണ് ഏവരും. മുന്‍ കാമുകിയായിരുന്ന സഞ്ജനയുടെ ഭര്‍ത്താവ് മരിച്ചതോടെ ആശ്വാസ വാക്കുകളുമായി പ്രതീഷ് എത്തിയിരുന്നു. എന്നാല്‍ സഞ്ജനയുടെ പിതാവിന് ആ ബന്ധം ഇഷ്ടമില്ലാത്തത് കൊണ്ട് എതിര്‍ക്കുകയാണ് ചെയ്തത്. സഞ്ജന ഒരു പാവമാണ്. എന്നാല്‍ സഞ്ജനയുടെ അച്ഛന്‍ ആളൊരു ഭീകരാനാണ്. അയാള്‍ കാരണമല്ലേ ഇപ്പോള്‍ മകള്‍ക്ക് ഈ അവസ്ഥ വന്നത്. എന്നിട്ടും മകളുടെ ഇഷ്ടത്തിന് സമ്മതിക്കാത്ത അദ്ദേഹത്തിനിട്ട് അടുത്ത അടി കൊടുക്കണമെന്നും ഫാന്‍സ് പറയുന്നു.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Sumithra Continues Her Winning Spree, New Car Will Be The latest Addition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X