കേവലം അവിഹിതം എന്ന് പറഞ്ഞു പുച്ഛിച്ചവര്‍ക്കുള്ള മറുപടിയാണ്; ഇന്ദ്രജയുടെ മുഖത്തടിച്ച് സുമിത്രയുടെ മാസ്

സൂപ്പര്‍ ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന സമയത്താണ് കുടുംബവിളക്ക് സീരിയലിലേക്ക് പുതിയ ചില കഥാപാത്രങ്ങള്‍ എത്തുന്നത്. അനിരുദ്ധിന്റെയും അനന്യയുടെയും സീനിയര്‍ ഡോക്ടറായി വന്ന ഇന്ദ്രജയുടെ പെരുമാറ്റം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. അനിരുദ്ധിനോട് അതിര് വിട്ട സ്‌നേഹവും അടുപ്പവും കാണിക്കാന്‍ തുടങ്ങിയത് മുതല്‍ ഈ കഥ വേണ്ടെന്ന ആവശ്യമായിരുന്നു പ്രേക്ഷകര്‍ മുന്നോട്ട് വെച്ചത്. ഒടുവില്‍ കാത്തിരുന്നത് പോലെയുള്ള നിമിഷങ്ങളാണ് ഇപ്പോള്‍ സീരിയലില്‍ കാണാന്‍ സാധിക്കുന്നത്.

സ്വകാര്യ ചിത്രങ്ങള്‍ വീട്ടുകാരെ കാണിക്കുമെന്ന ഇന്ദ്രജയുടെ ഭീഷണിയ്ക്ക് മുന്നില്‍ പതറി പോയ അനിരുദ്ധ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അവിടെ നിന്നും പ്രതീഷും അനന്യയും കൂടി തിരികെ കൂട്ടി വന്നിരിക്കുകയാണ്. അനിയുടെ പ്രശ്‌നമെന്താണെന്ന് സുമിത്ര അറിഞ്ഞതോടെ അതിലൊരു പരിഹാരം ഉണ്ടാക്കി കൊടുക്കുമെന്ന് വാക്കും നല്‍കിയിരുന്നു. അങ്ങനെ സുമിത്ര വീണ്ടും ഇന്ദ്രജയെ കാണാന്‍ അവരുടെ വീട്ടിലേക്ക് തന്നെ പോയിരിക്കുകയാണ്.

ഇന്ദ്രജയ്ക്കിട്ട് ഒരൊണ്ണം പൊട്ടിച്ച് സുമിത്രയുടെ മാസ്

അവസാനം കണ്ടപ്പോള്‍ പറഞ്ഞ കാര്യം സത്യമായെന്ന് പറഞ്ഞാണ് സുമിത്ര ഇന്ദ്രജയോട് സംസാരിക്കുന്നത്. തന്റെ ഫോണിലുള്ള ഫോട്ടോയിലൂടെ കേസ് കൊടുക്കുമെന്നും എല്ലാവരെയും നാണം കെടുത്തും എന്നുമൊക്കെ ഇന്ദ്രജ ഭീഷണിപ്പെടുത്തിയിരുന്നു. സമാധാനത്തിന്റെ മാര്‍ഗത്തില്‍ സുമിത്ര സംസാരിച്ചെങ്കിലും അവര്‍ അടങ്ങിയില്ല. ഒടുവില്‍ ഇന്ദ്രജയുടെ മുഖമടച്ച് ഒരടി കൊടുത്തതിന് ശേഷം ആ ഫോണ്‍ വാങ്ങി പോവുകയാണ് സുമിത്ര. ഇതിന്റെ പേരില്‍ കേസ് വന്നാല്‍ അത് നേരിടാന്‍ തനിക്ക് സാധിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

മകനെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ച് വീണ്ടും സുമിത്ര

വീട്ടിലെത്തി അനിരുദ്ധിന് ആ ഫോണ്‍ കൈമാറി കൊണ്ടാണ് സുമിത്ര താന്‍ ഏറ്റെടുത്ത കാര്യം പൂര്‍ത്തിയാക്കിയത് അറിയിച്ചത്. ഇത്രയും സ്‌നേഹനിധിയായ അമ്മയെ വേദനിപ്പിക്കേണ്ടി വന്ന സാഹചര്യമോര്‍ത്താണ് അനിരുദ്ധ് വേദനിച്ചത്. ഒടുവില്‍ അമ്മയോട് പോയി മാപ്പ് പറയുകയും കാലില്‍ വീഴുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇതോടെ അമ്മയും മകനും ഒന്നായ സന്തോഷത്തിലാണ് ആരാധകര്‍. പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് താഴെ ഇതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കൊണ്ടാണ് പ്രേക്ഷകര്‍ എത്തിയിരിക്കുന്നത്.

പഴയ സുമിത്രയെ കണ്ടത് ഇപ്പോഴാണെന്ന് ആരാധകർ

അടി കിട്ടേണ്ട ആളുടെ കയ്യില്‍ നിന്ന് തന്നെ ഇന്ദ്രജയ്ക്ക് കിട്ടി. ഇന്നത്തെ എപ്പിസോഡ് പൊളിയായിരിക്കും. ഇനിയെങ്കിലും അനിക്ക് അമ്മയുടെ വില മനസ്സിലാവട്ടെ. ഇതൊക്കെയാണ് സീരിയല്‍, കുടുംബ ബന്ധങ്ങളുടെ മൂല്യം എത്രത്തോളം ആണെന്ന് ഈ കഥയില്‍ നിന്ന് മനസിലാക്കാം. ഇന്നലത്തെ ഫ്‌ളാഷ് ബാക്ക് സീനുകള്‍ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. നല്ലൊരു സമകാലിക പ്രസക്തിയുള്ള പരമ്പരയാണ് കുടുംബവിളക്ക്. കേവലം അവിഹിതം എന്ന് പറഞ്ഞു പുച്ഛിച്ചവര്‍ക്കുള്ള മറുപടി കൂടി ആണ് ഈ എപ്പിസോഡുകള്‍.

അമ്മയുടെ സ്‌നേഹം അനി തിരിച്ചറിയുന്നു

അമ്മയുടെ സ്‌നേഹം അനി തിരിച്ചറിയുമ്പോള്‍ ആത്മഹത്യയില്‍ നിന്നും തന്റെ ഏട്ടനെ രക്ഷിച്ചു കൊണ്ട് വന്നു പുതിയൊരു ജീവിതം ജീവിക്കാന്‍ അവസരം കൊടുത്ത പ്രദീഷിനെ കാണാതെ പോവരുത്. ചേട്ടന്‍-അനിയന്‍ കോംബോ പറയാതിരിക്കാന്‍ വയ്യ, അത്രയ്ക്കും പൊളിയാണ്. സുമിത്ര ഇപ്പോഴാണ് യഥാര്‍ഥ സുമിത്ര ആയത്. ഇന്ദ്രജയുടെ ഒരു കൊമ്പ് ഒടിഞ്ഞു. അതും ഇലയ്ക്കും മുള്ളിനും കേടുവരാതെ, സുമിത്ര അങ്ങ് നിര്‍വഹിച്ചു. മകന്റെ കഴുത്തിലെ കുടുക്കും പൊട്ടി.

Recommended Video

ഒളിക്യാമറ വച്ചല്ല ദൃശ്യങ്ങൾ പകർത്തിയത്; ഷമ്മി തിലകൻ | FilmiBeat Malayalam
ഇനി പണി കിട്ടാനുള്ളത് ഇവർക്കാണ്

സൂപ്പര്‍ എപ്പിസോഡ്, അമ്മയുടെ കാല് പിടിച്ചു ക്ഷമ പറയുന്ന മകനെ സുമിത്ര ആശ്വാസം കൊണ്ട് പൊതിഞ്ഞു സംരക്ഷിച്ചു. ഇതുപോലെ ഒരെണ്ണം ശരണ്യയ്ക്കും സരസ്വതി അമ്മയ്ക്കും കിട്ടണം. അനിരുദ്ധ് നന്നായി. ഇനി വേദികയുടെ കൂടെ ആരും ഉണ്ടാവരുത്. ഇനി എങ്കിലും കഥയുടെ ഗതി മാറ്റി പിടിക്കണമെന്നാണ് പ്രധാന ആവശ്യം. ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അത് തന്നെ വേണ്ടി വരുമെന്നാണ് എല്ലാവരും പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X