twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ''സുമിത്രയെ ഇങ്ങനെ തരം താഴ്ത്തരുത്'', കുടുംബവിളക്ക് പരമ്പരയ്ക്ക് പ്രേക്ഷകരുടെ മുന്നറിയിപ്പ്, റേറ്റിംഗ് പോകും

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സംഭവ ബഹുലമായി പരമ്പര മുന്നോട്ട് പോവുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മീര വാസുദേവ് ആണ് കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. നടിയുടെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയാണിത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്. മീരയ്ക്കൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കൃഷ്ണ കുമാർ മോനോൻ, ആനന്ദ് നാരായണൻ, അമൃത നായർ, ആതിര മാധവ് , എഫ് ജെ തരകൻ,ഡോ ഷാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    അനുപമയുടെ ഓണം ഫോട്ടോഷൂട്ട് പൊളിച്ചു, കിടിലന്‍ ചിത്രങ്ങള്‍ കാണാംഅനുപമയുടെ ഓണം ഫോട്ടോഷൂട്ട് പൊളിച്ചു, കിടിലന്‍ ചിത്രങ്ങള്‍ കാണാം

    ജീവിതം റബ്ബർ പോലെയാണ്, വിവാഹശേഷം ബാലയ്ക്ക് ആരാധികയുടെ ഉപദേശം, നടന്റെ മറുപടി വൈറൽജീവിതം റബ്ബർ പോലെയാണ്, വിവാഹശേഷം ബാലയ്ക്ക് ആരാധികയുടെ ഉപദേശം, നടന്റെ മറുപടി വൈറൽ

    ബംഗാളി പരമ്പരയായ ശ്രീമേയീയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്.മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ജി, ബംഗാളി തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളത്തിലേത് പോലെ മികച്ച പ്രതികരണമാണ് സീരിയലിന് ലഭിക്കുന്നത്. റേറ്റിങ്ങിൽ ആദ്യ സ്ഥാനത്താണ് കുടുംബവിളക്ക്.

    ജീവിതം റബ്ബർ പോലെയാണ്, വിവാഹശേഷം ബാലയ്ക്ക് ആരാധികയുടെ ഉപദേശം, നടന്റെ മറുപടി വൈറൽജീവിതം റബ്ബർ പോലെയാണ്, വിവാഹശേഷം ബാലയ്ക്ക് ആരാധികയുടെ ഉപദേശം, നടന്റെ മറുപടി വൈറൽ

    സുമിത്രയുടെ ജീവിതം

    സുമിത്ര എന്ന വീട്ടമ്മയു‍ടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. ഭർത്താവും കുടുംബവും ലോകമായി കണ്ട് ജീവിച്ച ഒരു പാവം വീട്ടമ്മയാണ് സുമിത്ര. തന്റെ സന്തോഷം കുടുംബത്തിന് വേണ്ടി ഉപേക്ഷിച്ച സുമിത്രയ്ക്ക് അവഗണന മാത്രമായിരുന്നു തിരികെ ലഭിച്ചത്. ഭർത്താവ് സിദ്ധാർത്ഥ് മറ്റൊരു സ്ത്രീക്ക് വേണ്ടി സുമിത്രയെ ഉപേക്ഷിക്കുന്നതോടെയാണ് കഥമാറുന്നത്. വീടിന്റെ അപ്പുറം ഒരു ലോകം ഇല്ലയെന്ന് വിചാരിച്ച സുമിത്ര സ്വന്തം കാലിൽ നിൽക്കാനയി തീരുമാനിക്കുന്നു. തുടക്കസമയത്ത് ടിപ്പിക്കൽ കണ്ണീർ പരമ്പരയുടെ ലെവലിൽ ആയിരുന്നു കുടുംബവിളക്ക് സഞ്ചരിച്ചത്. എന്നാൽ സുമിത്ര ബോൾഡ് ആയതോടെ കഥ മാറുകയായിരുന്നു.

    സിദ്ധാർത്ഥ് വേദിക

    ഭർത്താവ് ഉപേക്ഷിച്ച സുമിത്ര പൊരുതി വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. പതുക്കെ പതുക്കെ സ്വന്തമായി വാഹനങ്ങളും സമ്പത്തുമൊക്കെ നേടുകയായിരുന്നു. ഏവരേയും അസൂയപ്പെടുത്തുന്ന വിധത്തിലായിരുന്നു സുമിത്രയുടെ വളർച്ച. സുമിത്രയുടെ ഉയർച്ച ഏറ്റവും കൂടുതൽ കോപം വേദികയാക്ക് ആയിരുന്നു . സുമിത്രയെ തോൽപ്പിക്കണമെന്നാണ് വേദികയും ആഗ്രഹം. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഭർത്താവ് സിദ്ധാർത്ഥിനെ പേലും സുമിത്രയിൽ നിന്ന് തട്ടിയെടുത്തത്. സിദ്ധാർത്ഥ് പോയതോടെ സുമിത്രയ്ക്ക് നല്ല കാലം തുടങ്ങുകയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് വേദികയെ വിവാഹം കഴിച്ചതിൽ സിദ്ധാർത്ഥിന് നല്ല കുറ്റബോധമുണ്ട്.

    പുതിയ പ്രെമോ

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്ക് പരമ്പരുടെ പുതിയ പ്രെമേ വീഡിയോയാണ്. സിദ്ധുവിനെ സഹായിക്കാൻ ഒരുങ്ങുകയാണ് സുമിത്ര. സിദ്ധുവിന്റെ കാർ തിരിച്ച് വാങ്ങാനാണ് പുതിയ ശ്രമം. സിദ്ധുവിന് കാർ തിരികെ കിട്ടുന്നത് വരെ അനിരുദ്ധിനോട് കാർ നൽകാൻ മുത്തശ്ശനും പ്രതീഷും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ നൽകാൻ അനിരുദ്ധ് തയ്യാറാവുന്നില്ല. ഇതിനെ തുടർന്ന് സുമിത്ര തന്റെ കാർ കൊടുക്കാൻ തയ്യാറാവുന്നു. എന്നാൽ ഇത് കൊടുക്കാൻ അച്ഛൻ ശിവദാസ് മേനോൻ സമ്മതിക്കുന്നില്ല. ഇതിനെ തുടർന്നാണ് സിദ്ധുവിൽ നിന്ന് നഷ്ടപ്പെട്ടമായി പോയ കാർ പിടിക്കാൻ സുമിത്ര തീരുമാനിക്കുന്നത്. ഇതിനായി സുഹൃത്ത് രോഹിത്തിനോട് സുമിത്ര സഹായം ചോദിക്കുന്നുണ്ട്. ഇതോടെ സുമിത്രയും സിദ്ധാർത്ഥും തമ്മിലുള്ള പ്രശ്നങ്ങൾ തീരുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

    വിമർശനം

    അതേസമയം സുമിത്ര സിദ്ധാർഥിനെ സഹായിക്കുന്നത് പ്രേക്ഷകർക്ക് അധികം പിടിച്ചിട്ടില്ല.കഥ നല്ല രീതിയിൽ പോവുകയായിരുന്നു. വീണ്ടും കുളമാക്കാനുള്ള പുറപ്പാട് ആണോ സുമിത്രയെ ഇങ്ങനെ തരം താഴ്ത്തല്ലേ. ഇങ്ങനെയാണേൽ ഉള്ള റേറ്റിംഗ് പോവും എന്നാണ് ആരാധകർ പറയുന്നത്. ഇപ്പം സുമിത്ര സിദ്ധൂനെ സഹായിക്കേണ്ട കാര്യം ഒന്നുമില്ല.. സിദ്ധൂ സമിത്രയുടെ വില മനസിലാക്കി വരണം.. കഥ വീണ്ടും കുളമാക്കാൻസുമിത്ര എന്ന കഥാപാത്രത്തിൽ നിന്നും ഒരുപാട് പാടങ്ങൾ പഠിക്കാനുണ്ട്. പ്രത്യേകിച്ച് എങ്ങനെ ആവണം എന്നും.. ആവരുതെന്നും,ദയവ് ചെയ്തു സുമിത്ര എന്ന കഥാപാത്രത്തെ നശിപ്പിക്കല്ലേ 🙏 ഇവിടെ സുമിത്ര സിദ്ധുവിന്റെ ലോൺ അടക്കാൻ പോകുന്നു കഷ്ടംകളഞ്ഞിട്ട് പോയ അങ്ങേരെ സഹായിക്കാനുള്ള സുമിത്രയുടെ നിലപാട് തീരെ ശെരിയല്ല എന്നാണ് പ്രേക്ഷകരുടെ വിമർശനം, സുമിത്രയുടെ ക്യാരക്ടറിനെ നെ degrade ചെയ്യല്ലേ ഡയറക്ടരെ,ഇന്നലെ അയാളുടെ കൂടെ ഇരുന്നത് തന്നെ ബോറായി എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

    Recommended Video

    സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്
    പിന്തുണക്കുന്നവർ

    എന്നാൽ സുമിത്രയെ പിന്തുണക്കുന്നവരുമുണ്ട്.സുമിത്രയുടെ മനസ്സ് അതുകൊണ്ടാണ് ഏത് കര്യത്തിലും സുമിത്ര വിജിയിക്കുന്നതെന്നാണ് ഒരു ആരാധിക പറയുന്നത്. ഇതാണ് സുമിത്ര...മറ്റുള്ളവരുടെ താഴ്ചയിൽ സന്തോഷിക്കുന്നവളല്ല, മറിച്ചു അവരെ സഹായിക്കാൻ കാണിക്കുന്ന സുമിത്രയുടെ മനസ്സ് ആരും കാണാതെ പോകരുത്,

    Read more about: serial
    English summary
    Kudumbavilakku: Sumithra Trying Her Best To Get Back Siddharth's Car, Here's How Netizens Reacted
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X