For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിദ്ധുവിൻ്റെഭാര്യയായി സുമിത്ര വീണ്ടും; ചോദിക്കാതെ സ്വര്‍ണം തന്ന സുമിത്രയെ കുറിച്ചോര്‍ത്ത് നിരാശപ്പെട്ട് സിദ്ധു

  |

  ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് കുടുംബവിളക്ക്. കഴിഞ്ഞ എത്രയോ ആഴ്ചകളായി കുടുംബവിളക്ക് നേടി എടുത്ത ഒന്നാം സ്ഥാനത്ത് നിന്ന് പിന്നോട്ട് മാറിയിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം. സംഭവമൂഹുര്‍ത്തങ്ങളായ നിരവധി കാര്യങ്ങളാണ് ഇപ്പോള്‍ സീരിയലില്‍ നടക്കുന്നത്. ഡോക്ടര്‍ ദമ്പതിമാരായ അനന്യയും അനിരുദ്ധും തമ്മിലുള്ള പ്രശ്‌നം ഒരു സൈഡിലൂടെ നടക്കുന്നുണ്ട്.

  സൂഫിയുടെ സ്വന്തം സുജാത, നടി അദിതി റാവു ഹൈദരയിയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു

  ഇതിനിടയില്‍ മെഡിക്കല്‍ ക്യാംപിലേക്ക് സെലക്ഷന്‍ കിട്ടിയ അനന്യയ്ക്ക് പകരം അനിരുദ്ധിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഡോക്ടര്‍ ഇന്ദ്രജ. അനിയോടുള്ള പ്രത്യേക സ്‌നേഹം കൊണ്ടാണിത്. എന്നാല്‍ ഇത് കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. അനിരുദ്ധും അനിയന്‍ പ്രതീഷും തമ്മില്‍ വാക്ക് തര്‍ക്കവും ഉടലെടുത്തിരുന്നു. അവിടംകൊണ്ടും തീരുന്നില്ല വേദികയും സിദ്ധാര്‍ഥും തമ്മിലും ചില പ്രശ്‌നങ്ങള്‍ നടക്കുന്നതാണ് ഇനി കാണാനിരിക്കുന്നത്.

  വേദികയ്‌ക്കൊപ്പം ഹണിമൂണ്‍ ആഘോഷത്തിന് പോയ സിദ്ധാര്‍ഥിന് കമ്പനിയില്‍ നിന്നും വലിയ നഷ്ടമായിരുന്നു ഉണ്ടായത്. അമ്പത് ലക്ഷത്തോളം രൂപ സ്വന്തം സാലറിയില്‍ നിന്നും അടക്കണം. ഇതോടെ സാലറിയുടെ ഇരുപത്തിയഞ്ച് ശതമാനം മാത്രമായി. സാമ്പത്തിക ബുദ്ധിമുട്ട് വന്നതോടെ കാറിന്റെ ലോണ്‍ അടക്കം പലതും അടക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. വേദികയുടെ സ്വര്‍ണം പണയം വെച്ച് കാര്‍ ലോണ്‍ അടക്കാമെന്ന് തീരുമാനിച്ചെങ്കിലും വേദിക അത് വിസമ്മതിച്ചു. അതില്‍ പ്രതീക്ഷിച്ച് നിന്ന സിദ്ധാര്‍ഥ് നാണം കെട്ട് തിരിച്ച് വീട്ടിലെത്തിയിരിക്കുകയാണ്.

  സുരേഷ് ഗോപി രണ്ട് ലക്ഷം വീതം കൊടുക്കും; എന്നിട്ട് ഫ്രീയായി അഭിനയിക്കുകയും ചെയ്യും, ദിലീപിനൊപ്പം താരം

  പുതിയ കാര്‍ വാങ്ങാന്‍ ആണെങ്കില്‍ സ്വര്‍ണം തരാമെന്ന വാശിയിലാണ് വേദിക. സാമ്പത്തികമായി ബുദ്ധിമുട്ട് വന്നെങ്കിലും വേദികയെ ജോലിയ്ക്ക് വിടാനും സിദ്ധാര്‍ഥ് തയ്യാറല്ല. എന്നാല്‍ ഇവിടെയാണ് സുമിത്രയുടെ വില സിദ്ധു മനസിലാക്കുന്നത്. മുന്‍പ് മകനെ പഠിപ്പിക്കാനുള്ള പൈസയ്ക്ക് ശ്രമിക്കുന്ന സിദ്ധാര്‍ഥിനെ സ്വന്തം സ്വര്‍ണം ചോദിക്കാതെ കൊടുത്ത് സഹായിച്ചത് സുമിത്രയായിരുന്നു. തന്റെ പ്രശ്‌നം അറിഞ്ഞും തന്നെ മനസിലാക്കിയും ഭാര്യയുടെ ഉത്തരവാദിത്തം ചെയ്തിട്ടുള്ളത് സുമിത്രയാണെന്ന് സിദ്ധാര്‍ഥ് തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ്.

  മഞ്ജു വാര്യരെ കാണുമ്പോള്‍ വല്ലാത്ത ഒരു നൊമ്പരമാണ്; ഇതൊക്കെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണെന്ന് നടിയും

  ഇന്നത്തെ എപ്പിസോഡില്‍ സുമിത്രയുമായി ഉണ്ടായിരുന്ന പഴയ കാലത്തെ കുറിച്ചൊക്കെ സിദ്ധാര്‍ഥ് ഓര്‍ക്കുന്നുണ്ട്. ഇതോടെ ഇപ്പോഴെങ്കിലും സുമിത്രയുടെ വില സിദ്ധു അപ്പൂപ്പന്‍ മനസ്സിലാക്കിയല്ലോ എന്ന ആശ്വാസത്തിലാണ് ആരാധകര്‍. എന്തൊക്കെ പറഞ്ഞാലും സിദ്ധുവിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ പാവം തോന്നുന്നുണ്ട്. വേദികയെക്കാള്‍ എത്രയോ ബെസ്റ്റ് സുമിത്രയാണെന്ന് തിരിച്ചറിഞ്ഞല്ലോ. അങ്ങനെ സിദ്ധാര്‍ഥ് അങ്കിള്‍ വേദിക തനിക്ക് പറ്റിയ തെറ്റായിരുന്നു എന്ന് പറയാതെ പറയുകയാണ് സൂര്‍ത്തുക്കളെ.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  സുമിത്രയുടെ വില സിദ്ധാര്‍ത്ഥന്‍ മനസിലാക്കി വരുമ്പോഴേക്കും വേദികയുടെയും സരസ്വതിയമ്മയുടെയും കുരുട്ടുബുദ്ധി വരും. എങ്കിലും വേറെ ഒരുത്തിയെ കേട്ടുമ്പോഴേ കൂടെയുണ്ടായിരുന്നവളുടെ വിലയറിയൂ. അതുവരെ മനസിലാവില്ല. ഇപ്പോള്‍ എല്ലാം തിരിച്ചറിഞ്ഞ് തുടങ്ങി. അതേ സമയം ഈ ഓര്‍മ്മകള്‍ കാണുമ്പോളാണ് അവര്‍ തമ്മില്‍ ഇത്രോം അടുപ്പം ഉണ്ടായിരുന്നോ എന്ന് തോന്നി പോകുന്നത്. പിന്നെ പിരിഞ്ഞത് എന്തിനാണെന്ന് ചോദിച്ചാല്‍ വേദികയെ പോലൊരുത്തി മതി നല്ല ഭാര്യയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിയാനെന്ന് പറയാതെ പറയുകയാണ്. പുതിയ എപ്പിസോഡിലൂടെ കുടുംബവിളക്ക് സമൂഹത്തിന് നല്ലൊരു സന്ദേശമാണ് കൈമാറുന്നത്. ഈ സീരിയലിലെ ഓരോ ഓര്‍മപ്പെടുത്തലുകളും വലിയ സത്യമാണ് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Sumitra Lend Her Ornaments To Ex-husband Siddharth To Pay His Debts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X