കുടുംബവിളക്കിൽ സുമിത്രയെ പോലീസ് കൊണ്ട് പോവുന്നു; പ്രതീക്ഷിക്കാത്ത സമയത്ത് കഥയില്‍ ട്വിസ്റ്റ്

ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മയായ സുമിത്രയുടെ അതിജീവനവും പോരാട്ടവുമെല്ലാം കോര്‍ത്തിണക്കിയാണ് കുടുംബവിളക്ക് സീരിയല്‍ പ്രേക്ഷകരിലേക്ക് എത്തിയത്. തന്നെ ചതിച്ചവര്‍ക്ക് മുന്നില്‍ സകലതും നേടിയെടുത്ത് സുമിത്ര വിജയിച്ചു. എന്നാല്‍ നിരന്തരം സുമിത്രയെ പരാജയപ്പെടുത്തണമെന്ന ലക്ഷ്യവുമായി നടക്കുകയാണ് വേദിക. താന്‍ കുഴിക്കുന്ന കുഴിയില്‍ താന്‍ തന്നെ വീഴും എന്ന് പറഞ്ഞത് പോലെ അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് വേദികയുടെ സഞ്ചാരം.

സ്വയം മണ്ടത്തരം കാണിച്ച് പോലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്നതിന് സുമിത്രയോട് പക വീട്ടാന്‍ നടക്കുകയാണ് വേദികയിപ്പോള്‍. വനിതാ സംരംഭകയായ സുമിത്രയുടെ സ്ഥാപനത്തില്‍ കലഹം സൃഷ്ടിച്ച് കള്ള പരാതി നല്‍കിയിരിക്കുകയാണ്. പ്രീത എന്ന സ്റ്റാഫിനെ സ്വാധീനിച്ച് ലൈംഗികാതിക്രമത്തിന് കേസ് കൊടുപ്പിച്ചു. വൈകാതെ സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ദ്ധരാത്രി വീട്ടില്‍ കയറി വന്നാണ് സുമിത്രയെ പോലീസ് പിടിച്ചോണ്ട് പോവുന്നത്. ഇവിടെ നിന്നുമാണ് കഥയില്‍ മറ്റൊരു ട്വിസ്റ്റ് ഉണ്ടാവുന്നത്.

vedhika-sumi

ഒരാള്‍ പരാതി കൊടുത്ത ഉടനെ അതിലെ സത്യമെന്താണെന്ന് അറിയാതെ പോലീസ് പിടിച്ച് കൊണ്ട് പോവുമോ എന്ന ചോദ്യവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. തെറ്റ് ചെയ്യാത്ത സുമിത്രയെ ഇങ്ങനെ മോശക്കാരിയാക്കാന്‍ നോക്കുന്നത് എങ്ങനെ ശരിയാവുമെന്ന് തുടങ്ങി അനിതീ ചൂണ്ടി കാണിച്ചുള്ള ഒത്തിരി കമന്റുകളും പ്രേക്ഷകരില്‍ നിന്ന് വന്നു. ഒടുവില്‍ എല്ലാവരും ആഗ്രഹിച്ചത് പോലെ തന്നെയായിരിക്കും കുടുംബവിളക്കിന്റെ കഥ പോവുകയെന്നാണ് പുതിയ പ്രൊമോയില്‍ നിന്നും വ്യക്തമാവുന്നത്.

സുമിത്രയെ വീട്ടില്‍ വന്ന് പോലീസ് കൊണ്ട് പോവുന്നതൊക്കെ വേദിക വെറും സ്വപ്‌നം കണ്ടതായിരുന്നു. അവളൊരിക്കലും പുറത്ത് വരില്ലെന്നൊക്കെ കരുതി സ്വപ്‌നം കണ്ട് വേദിക സന്തോഷിച്ചു. പിന്നെയാണ് ഉറക്കത്തില്‍ കണ്ട സ്വപ്‌നമാണെന്ന് അറിയുന്നത്. എങ്കിലും വൈകാതെ സുമിത്ര ജയിലില്‍ ആവുമെന്ന കാര്യം ഉറപ്പ് ഉള്ളത് കൊണ്ട് അതിനുള്ള മുന്നൊരുക്കത്തിലാണ് വേദിക. സുമിത്ര ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് കരുതി അതിന് സമ്മതിക്കാതെ രംഗത്ത് എത്തുകയും ചെയ്തു. ഇതോടെ പ്രേക്ഷകരും ആശയക്കുഴപ്പത്തിലായി.

sumithra

വേദികയുടെ പരാജയവും സുമിത്രയുടെ വിജയവും മാത്രമാണ് കുടുംബവിളക്ക് ആരാധകര്‍ ആഗ്രഹിക്കുന്നതെന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ ചിലര്‍ പറയുന്നത്. സത്യത്തിലൂടെ നേടിയ വിജയത്തിന് മാത്രമേ എന്നും നിലനില്‍പുള്ളു. അത് വിജയിക്കുക തന്നെ ചെയ്യും. ഇത്തിരി വൈകി ആണെങ്കിലും സുമിത്ര ഈ പ്രശ്‌നവും തരണം ചെയ്യും. വേദിക ഇനിയും നന്നാവുന്ന ലക്ഷണമില്ല. സുമിത്രയുടെ ഉയര്‍ച്ചയും, വേദികയുടെ പരാജയവും കാണാനാണ് ഇനിയുള്ള എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നത്.

നിരപരാധിയായ സുമിത്രയുടെ ഇന്നലത്തെ ദയനീയമായ അവസ്ഥ കണ്ടപ്പോള്‍ പാവം തോന്നി. വേദിക സുമിത്രയേ കുടുക്കുമെന്ന് പറഞ്ഞപ്പോള്‍ ഇത്രേം പ്രതീക്ഷിച്ചില്ല. എന്നാല്‍ അതൊക്കെ ഒരു സ്വപ്‌നം കാണലാണെന്ന് അറിഞ്ഞപ്പോള്‍ അതിനെക്കാളും ഇഷ്ടമായി. അതേ സമയം കൂടെവിടെ അടക്കമുള്ള സീരിയലുകളിലും ഇതുപോലെ സ്വപ്നം കൊണ്ട് ട്വിസ്റ്റ് ഉണ്ടാക്കിയത് അടുത്തിടെയും ചർച്ചയായിരുന്നു. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത സമയത്ത് ഞെട്ടിക്കുന്ന കഥ കൊണ്ട് വരികയും പെട്ടെന്ന് അത് സ്വപ്നമാണെന്ന് കാണിച്ച് ട്വിസ്റ്റ് വരുത്തുകയും ചെയ്യും. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്.

തെറ്റ് ചെയ്യാത്തവര്‍ പേടിക്കേണ്ട കാര്യമില്ലെന്നും ഒളിച്ചോടി പോവാന്‍ തനിക്ക് താല്‍പര്യമില്ലെന്നും സുമിത്ര വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ ഡിസിപിയെ നേരില്‍ പോയി കണ്ട് സുമിത്രയുടെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിലാണ് അമ്മായിയപ്പനായ ശിവദാസ്. എന്നാൽ പോലീസുകാർ സുമിത്രയെ വിടാനുള്ള ഉദ്ദേശമില്ലെന്നാണ് അറിയുന്നത്. എന്തായാലും അവിടെയും ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാമെന്ന് പ്രേക്ഷകർ പറയുന്നു.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X