twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണം ആഘോഷിക്കാനായി ശ്രീനിലയിൽ വേദിക, സഞ്ജനയ്ക്കും ശീതളിനും സംഭവിച്ചത്, ടെൻഷനടിച്ച് പ്രതീഷ്...

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നേറുകയാണ്. 2020 ജനുവരി 27 ആണ് സീരിയൽ ആരംഭിക്കുന്നത്. എന്നാൽ തുടക്കത്തിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിഞ്ഞിരുന്നില്ല. സാധാരണ കണ്ടു വന്നിരുന്ന സീരിയൽ പാറ്റേണിന്റെ രൂപത്തിലായിരുന്നു കുടുംബവിളക്കും കഥ പറഞ്ഞു പോയത്. എന്നാൽ കഥഗതി മാറിയതോടെ കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറുകയായിരുന്നു. ഇപ്പോൾ റേറ്റിംഗിൽ ആദ്യ സ്ഥാനമാണ് പരമ്പരയ്ക്കുള്ളത്.

    ശിവനോടൊപ്പം ഓണം ആഘോഷിച്ച് അഞ്ജലി, സാന്ത്വനം കുടുംബത്തിലെ ഓണാഘോഷം, ചിത്രം കാണാംശിവനോടൊപ്പം ഓണം ആഘോഷിച്ച് അഞ്ജലി, സാന്ത്വനം കുടുംബത്തിലെ ഓണാഘോഷം, ചിത്രം കാണാം

    വീടുകളുടെ വാടക കൊണ്ടാണ് ചേട്ടത്തിയും മോളും ജീവിക്കുന്നത്, കലാഭവൻ മണിയുടെ സഹോദരന്റെ പഴയ അഭിമുഖം...വീടുകളുടെ വാടക കൊണ്ടാണ് ചേട്ടത്തിയും മോളും ജീവിക്കുന്നത്, കലാഭവൻ മണിയുടെ സഹോദരന്റെ പഴയ അഭിമുഖം...

    സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് ചർച്ച ചെയ്യുന്നത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിൽ ഒതുങ്ങിപ്പോകേണ്ടി വരുന്ന നിരവധി സ്ത്രീകൾ നമ്മുടെ ചുറ്റപ്പാടുമുണ്ട്. അവരിൽ ഒരാളായിരുന്നു സുമിത്രയും. എന്നാൽ വീട്ടിലെ അടുക്കളയിലും ബെഡ് റൂമിലും കരഞ്ഞ് തീർക്കേണ്ടവർ അല്ല സ്ത്രീകളെന്നാണ് സുമിത്രയിലൂടെ പരമ്പര കാണിച്ച് കൊടുക്കുന്നത്. സുമിത്ര ബോൾഡ് ആയതോടെ സീരിയലും മാറിയിരിക്കുകയാണ്. ഇപ്പോൾ കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും കുടംബവിളക്കിന് മികച്ച ആരാധകരുണ്ട്.

    മോഹൻലാലും പ്രിയദർശനും കൂടി ചേർന്നപ്പോൾ, ആ രാത്രിയെ കുറിച്ച് പൃഥ്വിരാജ്, വാക്കുകൾ വൈറലാവുന്നുമോഹൻലാലും പ്രിയദർശനും കൂടി ചേർന്നപ്പോൾ, ആ രാത്രിയെ കുറിച്ച് പൃഥ്വിരാജ്, വാക്കുകൾ വൈറലാവുന്നു

    സുമിത്രയുടെ അതിജീവനം

    സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. ഭർത്താവിന്റെ വീട് ലോകമായി കണ്ട് ജീവിച്ച സുമിത്രയ്ക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് കഥയുടെ പശ്ചാത്താലം. ഭർത്താവ് സിദ്ധാർത്ഥ് തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതോടെയാണ് അടുക്കളയിൽ നിന്ന് സുമിത്ര പുറത്ത് വരുന്നത്. ബന്ധനങ്ങളില്ലാത്ത ലോകത്ത് എത്തിയ സുമിത്ര വിജയം ഓരോന്നായി കൈപ്പിടിയിലൊതുക്കുകയാണ്. എന്നാൽ ഈ പാവം വീട്ടമ്മയ്ക്ക് ശത്രുക്കൾക്കൊരു ക്ഷമവുമില്ല.

    വേദികയുടെ പദ്ധതികൾ

    വേദികയാണ് പ്രധാന ശത്രു. സുമിത്രയെ ജീവിതത്തിൽ പരാജയപ്പെടുത്തണമെന്നാണ് വേദികയുടെ ആഗ്രഹം. ഇതിന്റെ ഭാഗമായിട്ടായിരുന്നു സുമിത്രയിൽ നിന്ന് സിദ്ധാർഥനെ തട്ടിയെടുത്ത് വിവാഹം ചെയ്യുന്നത്. എന്നാൽ സിദ്ധാർത്ഥുമായുള്ള വിവാഹത്തോടെ വേദികയുടെ പദ്ധതികൾ എല്ലാം പൊളിയുകയായിരുന്നു. സുമിത്രയെ വെറുത്തിരുന്ന സിദ്ധു വേദികയുമായുളള വിവാഹത്തിന് ശേഷം സുമിത്രയുടെ വില മനസ്സിലാക്കുകയാണ്. ചെയ്ത തെറ്റിൽ കുറ്റബോധവും ഇയാൾക്കുണ്ട്. എന്നാൽ അത്രവേഗം വേദികയിൽ നിന്ന് മടങ്ങി പോകാൻ സിദ്ധുവിന് കഴിയില്ല. സുമിത്രയെ വേദിക തകർക്കാൻ ശ്രമിക്കുമ്പോൾ മൗനമായി സുമിത്രയെ പിന്തുണക്കുകയാണ് സിദ്ധു. ഇത് വേദികയെ ചൊടിപ്പിച്ചിട്ടുണ്ട്.

    അച്ഛനും മകനുമായുള്ള പിണക്കം

    പ്രതീഷിന്റെ വിവാഹത്തോടെ അച്ഛനും മകനുമായുള്ള പ്രശ്നങ്ങൾ ഏകദേശം അവസാനിച്ചിട്ടുണ്ട്. കുടുംബത്തിൽ സിദ്ധാർത്ഥിന്റെ ഏറ്റവും വലിയ വിമർശകനായിരുന്നു പ്രതീഷ്. അമ്മയെ പിന്തുണയക്കുന്ന മകൻ പലപ്പോഴും അച്ഛനെ ചോദ്യം ചെയ്ത് എത്താറുണ്ടായിരുന്നു. എന്നാൽ വിവാഹത്തോടെ അച്ഛനും മകനും തമ്മിലുള്ള ശീതയുദ്ധം അവസാനിച്ചിരിക്കുകയാണ്. അച്ഛനെ കണ്ട് അനുവാദവും അനുഗ്രഹവും വാങ്ങിയിട്ടായിരുന്നു പ്രതീഷ് വിവാഹം കഴിക്കുന്നത്. കല്യാണത്തിന് ശേഷം മകനേയും മരുമകൾ സഞ്ജനയേയും അനുഗ്രഹിക്കുകയും ചെയ്തിരുന്നു. ഇത് അമ്മ സരസ്വതിഅമ്മയേയും വേദികയേയും ചൊടിപ്പിച്ചിരുന്നു. വേദികയെ പോലെ സുമിത്രയുടെ പതനമാണ് സരസ്വതി അമ്മയും ആഗ്രഹിക്കുന്നത്. മൂത്ത മകൻ അനിരുദ്ധും സുമിത്രയുടെ ശത്രു പാളത്തിലാണ്.

    സുമിത്രയ്ക്കൊപ്പം

    എന്നാൽ അനിരുദ്ധന്റെ ഭാര്യ അനന്യയും ഭത്യപിതാവ് ശിവദാസ് മേനോനും സുമിത്രയെ പിന്തുണക്കുന്നവരുടെ കൂട്ടത്തിലാണ്. മകൻ ഉപേക്ഷിച്ചു പോയപ്പോൾ മരുമകൾക്ക് പിന്തുണയുമായി നിന്നത് അച്ഛൻ ശിവദാസ് മേനോൻ ആയിരുന്നു. ബിസിനസ് തുടങ്ങാൻ സഹായിക്കുകയും കാറും ടൂവിലറുമൊക്കെ വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ സുമിത്രയുടെ ശത്രുപാളയത്തിലായിരുന്നു മകൾ ശീതളും. അച്ഛനെ സ്നേഹിക്കുന്ന ശീതൾ അമ്മയെ വെറുത്തിരുന്നു. അമ്മയെ വിട്ട് അച്ഛനോടൊപ്പം വേദികയുടെ വീട്ടിൽ പോവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് അമ്മയെ കുറിച്ചു സ്നേഹത്തെ കുറിച്ചുമൊക്കെ ശീതളിന് തിരിത്തറിവ് ഉണ്ടാവുന്നത്. തുടർന്ന് വീണ്ടും അമ്മയുടെ അടുത്തേയ്ക്ക് വരുകയായിരുന്നു.

     ഓണം

    പ്രശ്നങ്ങൾക്കിടയിലും ശ്രീനിലയത്തിലുള്ളവർ ഗംഭീരകമായി ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രതീഷിന്റേയും സഞ്ജനയുടേയും വിവാഹത്തിന് ശേഷമുള്ള ആദ്യത്ത ഓണം ആയത് കൊണ്ട് ഗംഭീരമായി ആഘോഷിക്കാനാണ് സുമിത്രയുടെ തീരുമാനം. എന്നാൽ ഓണത്തിന് ഒട്ടും പ്രതീക്ഷിക്കാത്ത രണ്ട് അതിഥികൾ കൂടി ശ്രീനിലയത്തിലെത്തുകയാണ്. അപ്രതീക്ഷിതമായി എത്തിയ സിദ്ധാർഥിനേയും വേദികയേയും കണ്ട് ഞെട്ടി നിൽക്കുകയാണ് ശ്രീനിലയത്തിലുള്ളവർ. എന്നാൽ ഈ ഓണം അവർക്ക് അത്ര സുഖകരമായിരിക്കില്ല ഇവർക്ക്.

    Recommended Video

    Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam
    പ്രേക്ഷകരുടെ കമന്റ്

    കുടുംബവിളക്കിന്റെ ഓണം സ്പെഷ്യൽ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയൽ വൈറലായിട്ടുണ്ട്. കമന്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
    എല്ലാവരും സജ്ഞനയെ ഓർത്ത് ടെൻഷൻ അടിച്ചു നിൽക്കുമ്പോ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടുള്ള സിദ്ദു അപ്പൂപ്പന്റെ വരവ് കൊള്ളാം, സുമിത്രയുടെയും,കുടുംബത്തിന്റെയും ഓണാഘോഷം കണ്ടിട്ട് അസൂയപ്പെടാൻ മാത്രമേ വേദികയേ കൊണ്ടും രാമകൃഷ്ണനെ കൊണ്ടും പറ്റൂ. വേറെയൊന്നും ചെയ്യാനാവില്ല,കുടുംബവിളക്ക് കുടുംബത്തിന്റെ ഓണാഘോഷം കാണാൻ കട്ട വെയ്റ്റിംഗ്...ഈ സീരിയൽ ഫാൻസിനും,ഹേറ്റേഴ്‌സിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ,സഞ്ചനക്ക് ഇനി എന്തേലും സംഭവിക്കുമോ? അവസാന വിജയം സുമിത്രയുടെ കൂടെ ആയത് കൊണ്ട് സമാധാനിക്കാം,ഓരോ പ്രാവശ്യവും പദ്ധതികൾ തകർന്നടിഞ്ഞിട്ടും,വീണ്ടും കൂടുതൽ കോൺഫിഡൻസോടെ മറ്റൊരു പദ്ധതിയൊരുക്കുന്ന വേദിക ആന്റിയുടെ തൊലിക്കട്ടി അഭാരം തന്നെ,വേദിക ശ്രീനിലയത്തിൽ കയറിയപ്പോൾ മൗണ്ട് എവറസ്റ് കയറിയ പോലെ ഷോ ആണല്ലോ, എത്ര തിരിച്ചടി കിട്ടിയാലും പഠിക്കാത്ത വേദിക.ഇനി എന്തിനുള്ള പുറപ്പാടാണോ എന്തോ,ശ്രീ അങ്കിൾ പറഞ്ഞത്പോലെ വേദികയുടെ ഈ വരവിൽ എന്തോയൊരു പന്തികേട് മണക്കുന്നുണ്ട്...മനസ്സിൽ എന്ത് ദുരുദ്ദേശമുണ്ടെങ്കിലും നമ്മൾ സ്വീകരിച്ചല്ലേ പറ്റൂ... എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. ശീതളിനും സഞ്ജനയ്ക്കും എന്ത് സംബവിക്കുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

    Read more about: serial
    English summary
    Kudumbavilakku: Vedhika And Sidharth Reached For Onam Celebration, Sanjana And Sheethal Are Missing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X