For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദിക ഗര്‍ഭിണിയായി; കുടുംബവിളക്കില്‍ ട്വിസ്റ്റ് നല്‍കി അണിയറ പ്രവര്‍ത്തകര്‍, ഇനിയാണ് കഥ മാറുന്നതെന്ന് ആരാധകരും

  |

  സുമിത്രയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ ആക്കാനുള്ള വേദികയുടെ ശ്രമം പൊളിഞ്ഞതാണ് ഇപ്പോള്‍ കുടുംബവിളക്കില്‍ നടന്ന കഥകളിലൂടെ പറയുന്നത്. വേദികയുടെ നീചമായ പ്രവൃത്തികളില്‍ മനം മടുത്ത് അവരെ ഭര്‍ത്താവായ സിദ്ധാര്‍ഥ് വീട്ടില്‍ നിന്നും ഇറക്കി വിട്ടിരുന്നു. പിന്നാലെ ഹോട്ടലിലേക്ക താമസം മാറിയ വേദികയ്ക്ക് അവിടെ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങി. ആദ്യ ഭര്‍ത്താവും മകനും ആ വീട്ടിലേക്ക് വന്ന് പോവുന്നത് അസ്വസ്ഥമായി തുടങ്ങിയതോടെ വേദിക എങ്ങനെയും സിദ്ധാര്‍ഥിന്റെ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

  എത്രയൊക്കെ കോംപ്രമൈസിന് ശ്രമിച്ചിട്ടും സിദ്ധാര്‍ഥ് വഴങ്ങാതെ വന്നതോടെ ഒരു അറ്റകൈ പ്രവര്‍ത്തിക്കുമെന്ന് വേദിക പറഞ്ഞിരുന്നു. ഒടുവില്‍ സിദ്ധാര്‍ഥിന്റെ സഹോദരിയുടെ മുന്നില്‍ ആ സംഭവം എന്താണെന്ന് വേദിക പറഞ്ഞിരിക്കുകയാണ്. താന്‍ ഗര്‍ഭിണിയാണെന്നുള്ള വേദികയുടെ വെളിപ്പെടുത്തലാണ് ശ്രീനിലയം വീടിനെ ഞെട്ടിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ ഒരിക്കലും ചിന്തിക്കാത്ത ഒരിടത്തേക്കാണ് കുടുംബവിളക്കിന്റെ കഥ എത്തി നില്‍ക്കുന്നത്. ഇതോടെ പ്രൊമോ വീഡിയോയുടെ താഴെ അനേകം കമന്റുകളാണ് വന്ന് നിറയുന്നത്.

  വേദിക വീണ്ടും ഗര്‍ഭിണിയാകുന്നതോടെ ശ്രീനിലയം വീടിനും സിദ്ധാര്‍ഥിനും വേദികയെ അകറ്റി നിര്‍ത്താന്‍ കഴിയില്ലെന്നുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ഇതോടെ വേദികയെ ഫോണില്‍ വിളിച്ച് താന്‍ അങ്ങോട്ട് വരികയാണെന്നും നിന്നെ കൂട്ടി കൊണ്ട് വരാന്‍ ആണെന്നുമൊക്കെ സിദ്ധാര്‍ഥ് പറയുന്നു. ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കേണ്ടി വരുമോ അതോ അതിനിടയില്‍ മറ്റൊരു ട്വിസ്റ്റ് ഉണ്ടാവുമോ എന്ന സൂചന നല്‍കി കൊണ്ടാണ് കുടുംബവിളക്കിന്റെ പുതിയ പ്രൊമോ വീഡിയോ വന്നിരിക്കുന്നത്. വീഡിയോയുടെ അവസാനം വേദികയുടെ ആദ്യ ഭര്‍ത്താവായ സമ്പത്ത് സിദ്ധാര്‍ഥിനെ കാണാന്‍ വരുന്നതും കാണിക്കുന്നുണ്ട്.

  ഇതോടെ വേദികയുടേത് കള്ളം പറഞ്ഞുള്ള ഗര്‍ഭധാരണമാണോ എന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. എങ്ങനെയെങ്കിലും വീട്ടിലേക്ക് കയറണമെന്ന ആഗ്രഹത്തിന്റെ പുറത്ത് അവര്‍ ഉണ്ടാക്കിയ കള്ളക്കഥ ആവാനുള്ള സാധ്യതയും തള്ളി കളയാന്‍ സാധിക്കില്ലെന്ന് ചിലര്‍ ചൂണ്ടി കാണിക്കുന്നു. ഇത് വല്ലാത്ത ട്വിസ്റ്റ് ആയി പോയി. അടുത്ത നാടകമായിരിക്കും ഇതെന്ന കാര്യം ഓര്‍ക്കുമ്പോള്‍ ചിരി വരികയാണ്. വേദികയുടേത് പുതിയ കള്ളമാണെന്ന് സുമിത്രയോ സമ്പത്തോ കണ്ടുപിടിക്കാന്‍ സാധ്യതയുള്ളതായിട്ടാണ് ഭൂരിഭാഗം കമന്റുകളിലും പറയുന്നത്.

  സുഹൃത്തുക്കളെ വേദികയുടെ അടുത്ത നാടകം എട്ട് നിലയില്‍ പൊട്ടാന്‍ സമയമായിരിക്കുന്നു. എല്ലാം നല്ലതു പോലെ കൊണ്ടു പോയി അവസാനം കൊണ്ട് കലമുടച്ച പോലെ ആയി ഇപ്പോഴും കുടുംബവിളക്ക്. കുടുംബവിളക്കിലും ഇപ്പോള്‍ ട്വിസ്റ്റോഡ് ട്വിസ്റ്റ് ആണല്ലോ. മിക്കവാറും ഇത് പതിവ് പോലെ വേദികയുടെ നാടകം ആവും അങ്ങനെയാണ് ബംഗാളി വേര്‍ഷനില്‍ കാണിക്കുന്നത്. തിരിച്ചു വീട്ടില്‍ കയറനുള്ള പുതിയ അടവാണെന്ന് തോന്നുന്നു. കുഞ്ഞ് ഉണ്ടായി കഴിഞ്ഞ് അച്ഛന്നു വിളിക്കുന്നതിനു പകരം അപ്പൂപ്പന്ന് വിളിക്കാതിരുന്നാല്‍ മതിയാരുന്നു. എന്നിങ്ങനെ അനേകം കമന്റുകളാണ് പ്രൊമോയ്ക്ക് താഴെ വരുന്നത്.

  ആ വേദനയില്‍ ചേര്‍ത്ത് പിടിച്ചത് ഇവരാണ്; ഡിംപിളിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കിയതിന് ശേഷം സംഭവിച്ചതിങ്ങനെ

  Dulquer Salmaan Exclusive Interview | FilmiBeat Malayalam

  ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കുടുംബവിളക്ക് വിജയിച്ചിങ്ങനെ വരികയായിരുന്നു. ഇതിനിടയിലാണ് കഥയില്‍ കാര്യമായ മാറ്റമില്ലാതായി തുടങ്ങിയത്. ഇതോടെ സീരിയലിനെ കുറിച്ചുള്ള നെഗറ്റീവ് അഭിപ്രായങ്ങളും സജീവമായി. എന്തായാലും കഥയില്‍ പെട്ടെന്നൊരു ട്വിസ്റ്റ് കൊണ്ട് വന്ന് പോയ റേറ്റിങ്ങ് തിരിച്ച് പിടിക്കാന്‍ സാധിച്ചേക്കുമെന്നാണ് ചിലരുടെ പ്രവചനം. വേദികയുടെ ഗര്‍ഭത്തിലൂടെ അങ്ങനെ എങ്കിലും ഒരു ഗുണമുണ്ടാവട്ടേ എന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്.

  ഐശ്വര്യ റായിയ്ക്ക് ഇവളൊരു വെല്ലുവിളി ആവും; വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിഷേക് പറഞ്ഞ വാക്കുകള്‍ സത്യമായി

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Vedhika Announced Her Pregnancy And Latest Promo Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X