വേദികയ്ക്ക് ഇനി ഗര്‍ഭിണിയാവാന്‍ സാധിക്കില്ല; ആദ്യ ഭര്‍ത്താവ് തെളിവുമായി വന്നതോടെ ആ നാടകം പൊളിച്ചടുക്കി സിദ്ധു
കുടുംബവിളക്ക് പ്രേക്ഷകരെ നിരാശപ്പെടുത്തിയ കഥയായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ. വേദികയും അനിരുദ്ധും ഇന്ദ്രജയുമൊക്കെ മാത്രമേ കാര്യമായി വന്നിരുന്നുള്ളു. ഇതോടെ കഥയില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായി വന്നിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് വേദിക ഗര്‍ഭിണിയാണെന്ന വിവരം പുറംലോകം അറിയുന്നത്. സുമിത്രയെ കള്ളക്കേസില്‍ കുടുക്കിയത് വേദികയാണെന്ന് അറിഞ്ഞത് മുതല്‍ ഭാര്യയെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടിരിക്കുകയായിരുന്നു സിദ്ധു.
പ്രശ്‌നം എത്രയൊക്കെ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് വേദിക പുതിയൊരു പദ്ധതി ഇറക്കുന്നത്. ഗര്‍ഭിണിയാണെന്ന് പറഞ്ഞാല്‍ സിദ്ധാര്‍ഥിന് തന്നെ ഒഴിവാക്കാതിരിക്കാന്‍ പറ്റില്ലെന്ന കാര്യം മനസിലാക്കിയ വേദിക അതേ മാര്‍ഗത്തിലൂടെ തന്നെ മുന്നോട്ട് പോയി. സിദ്ധാര്‍ഥിന്റെ അമ്മയും പെങ്ങളുമെല്ലാം ഈ വാര്‍ത്ത കേട്ട് വലിയ ആവേശത്തിലായിരുന്നു. എന്നാല്‍ അവരുടെയെല്ലാം സന്തോഷം തല്ലിക്കെടുത്തുന്ന കാര്യം പറഞ്ഞ് കൊണ്ടാണ് വേദികയുടെ ആദ്യ ഭര്‍ത്താവായ സമ്പത്ത് എത്തിയിരിക്കുന്നത്.

ഗര്‍ഭിണിയായ ഭാര്യയെ കൈയ്യൊഴിഞ്ഞു എന്ന ചീത്തപ്പേര് കേള്‍ക്കണ്ടല്ലോ എന്ന് കരുതിയാണ് സിദ്ധാര്‍ഥ് വേദികയെ കൂട്ടികൊണ്ട് വരാന്‍ തയ്യാറായത്. ഇന്ന് തന്നെ വരുമെന്നും ബാഗ് തയ്യാറാക്കി ഒരുങ്ങിയിരിക്കാനും സിദ്ധു ആവശ്യപ്പെട്ടിരുന്നു. തന്റെ കള്ളഗര്‍ഭത്തില്‍ സിദ്ധു വീണല്ലോ എന്നോര്‍ത്ത് വേദിക സന്തോഷിക്കുകയും ചെയ്തു. ഇതിനിടയിലാണ് സിദ്ധാര്‍ഥിനെ കാണാന്‍ സമ്പത്ത് എത്തുന്നത്. താന്‍ വേദികയെ കുറിച്ച് പറയാന്‍ പോവുന്ന കാര്യം കേട്ടിട്ട് പോയാല്‍ മതി. ഇല്ലെങ്കില്‍ വീണ്ടും വിഡ്ഢിയായി പോവുമെന്ന് സമ്പത്ത് സിദ്ധുവിനോട് പറഞ്ഞു.

ഒടുവില്‍ ആ സത്യം സിദ്ധു അറിയുകയാണ്. വേദിക ഇപ്പോള്‍ ഗര്‍ഭിണി അല്ലെന്നും ഒരിക്കലും ഇനി അവള്‍ക്ക് ഗര്‍ഭിണിയാവാന്‍ സാധിക്കുകയില്ലെന്നുമാണ് സമ്പത്ത് അറിയിച്ചത്. അതെന്ത് കൊണ്ടാണെന്നുള്ള ചോദ്യത്തിന് മകന്‍ നീരവിനെ പ്രസവിക്കുന്ന സമയത്ത് തന്നെ അവള്‍ക്ക് രണ്ടമതൊരു പ്രസവത്തിന് സാധ്യത ഇല്ലെന്ന് അറിഞ്ഞതാണ്. ഇക്കാര്യം തനിക്കും വേദികയ്ക്കും മാത്രമേ അറിയുകയുള്ളു. വേദികയുടെ അമ്മയ്ക്ക് പോലും ഇക്കാര്യങ്ങള്‍ അറിയില്ലെന്നുമാണ് സമ്പത്ത് പറയുന്നത്. മാത്രമല്ല വേദികയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് സിദ്ധാര്‍ഥിന് അയച്ച് കൊടുക്കുകയും ചെയ്തു.

ഇതോടെ സത്യങ്ങള്‍ തിരിച്ചറിഞ്ഞ സിദ്ധാര്‍ഥ് വേദികയുടെ വീട്ടിലേക്ക് തന്നെ പോവുകയാണ്. വിവാഹശേഷം ഭാര്യ വീട്ടില്‍ ആദ്യമായി പോയ സിദ്ധാര്‍ഥിന് വലിയ സ്വീകരണം തന്നെ ലഭിച്ചു. എന്നാല്‍ വേദികയോട് ചില സത്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് പറയുന്നു. നീ ഗര്‍ഭിണിയായതിന് എന്ത് തെളിവാണ് ഉള്ളതെന്ന ചോദ്യത്തിന് തന്റെ വാക്കുകള്‍ മാത്രമേ തെളിവായി ഉള്ളൂ എന്നാണ് വേദിക പറഞ്ഞത്. എന്നാല്‍ നീ ഗര്‍ഭിണി അല്ലെന്ന് സിദ്ധു ഉറപ്പിച്ച് പറഞ്ഞു. അതിന് എന്തെങ്കിലും തെളിവ് ഉണ്ടോ എന്ന വേദികയുടെ മറുചോദ്യത്തിന് മെഡിക്കല്‍ റിപ്പോര്‍ട്ട് തന്നെ കാണിച്ച് കൊടുക്കുകയാണ്.
Recommended Video

ഒരിക്കലും ഗര്‍ഭിണിയാകില്ലെന്ന റിപ്പോര്‍ട്ട് വായിച്ചതോടെ വീട്ടിലുള്ളവരും വേദികയും ഞെട്ടി. ഇക്കാര്യം സത്യമാണെന്ന് പറഞ്ഞ സിദ്ധു ഇക്കാര്യം വേദികയ്ക്കും സമ്പത്തിനും മാത്രമേ അറിയാമായിരുന്നുള്ളു എന്നത് കൂടി പറഞ്ഞു. സമ്പത്ത് നല്‍കിയ തെളിവാണിത്. ഇല്ലാത്ത ഗര്‍ഭം ഉണ്ടെന്ന് പറഞ്ഞ് എന്റെ കൂടെ ജീവിക്കാമെന്നാണോ കരുതിയേ, ഇതിന്റെ പേരില്‍ തന്റെ വീട്ടുകാരെ പരിഹസിച്ചു. ഇതോട് കൂടി നിന്നെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് നീ തെളിയിച്ചു. ഇനി നീ എന്റെ വീടിന്റെ പടി ചവിട്ടരുത്. എന്റെ മനസില്‍ നിനക്ക് സ്ഥാനമില്ല എന്നും പറഞ്ഞ് സിദ്ധു വേദികയെ പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. വേദികയ്ക്ക് ഇത്രയും വലിയൊരു തിരിച്ചടി ഇനി കിട്ടാനില്ലെന്നാണ് പ്രൊമോ വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications