twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേദികയെ വീട്ടിൽ നിന്നും ആട്ടി പുറത്താക്കി സിദ്ധാര്‍ഥ്; സുമിത്രയ്ക്ക് പണി കൊടുക്കാൻ പോയി അവസാനം പെരുവഴിയിലായി

    |

    കുടുംബവിളക്ക് വീണ്ടും ടിആര്‍പി റേറ്റിങ്ങ് തിരിച്ച് പിടിച്ചിരിക്കുകയാണ്. സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള എപ്പിസോഡുകള്‍ വന്നപ്പോള്‍ പ്രേക്ഷകരും നിരാശയിലായിരുന്നു. എന്നാല്‍ വേദിക പോലീസ് കസ്റ്റഡിയില്‍ ആയതോടെ സീരിയലിന്റെ ലെവല്‍ തന്നെ മാറിയിരിക്കുകയാണ്. വളരെ കുറഞ്ഞ എപ്പിസോഡിനുള്ളില്‍ വേദികയെ സ്‌റ്റേഷനില്‍ നിന്നും പുറത്ത് കൊണ്ട് വരുന്നത് മാത്രം ശരിയായില്ലെന്ന നിലപാടിലായിരുന്നു പ്രേക്ഷകര്‍. അതേ സമയം മറ്റൊരു കഥയ്ക്കുള്ള സാഹചര്യം ഇവിടെ ഒരുങ്ങിയതാണ് പ്രൊമോ വീഡിയോയില്‍ കാണിക്കുന്നത്.

    അവധി ആഘോഷത്തിലാണ് അമീറ ദസ്തർ, ബീച്ചിൽ നിന്നുള്ള നടിയുടെ ഫോട്ടോസ്

    സ്‌റ്റേഷനില്‍ നിന്നിറങ്ങിയ വേദികയ്ക്ക് എവിടെ പോകണമെന്ന് അറിയാതെ നില്‍ക്കുകയാണ്. കൂട്ടുകാരനായ നവീന്റെ ഫ്‌ളാറ്റിലേക്ക് താമസം മാറിയാലോ എന്ന ചിന്ത വന്നപ്പോള്‍ തന്നെ നവീനത് മാറ്റിയെടുത്തു. സിദ്ധാര്‍ഥിന്റെ വീട്ടിലേക്ക് തന്നെ പോകാമെന്ന് പറഞ്ഞ് വേദികയെ കൂട്ടി വീട്ടിലെത്തിയിരിക്കുകയാണ് നവീന്‍. എന്നാല്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നത് പോലെ വേദികയെ സിദ്ധു ആട്ടി പുറത്താക്കിയിരിക്കുകയാണ്. ഒടുവില്‍ സകലതും നഷ്ടപ്പെട്ട് പെരുവഴിയിലേക്ക് വേദികയ്ക്ക് ഇറങ്ങേണ്ടി വന്നു.

    നിലപാടില്‍ ഉറച്ച് സിദ്ധാര്‍ഥ് മാതൃകയാവുകയാണ്

    സിദ്ധാര്‍ഥിന്റെ മുന്‍ഭാര്യയായ സുമിത്രയോടുള്ള അടങ്ങാത്ത പകയാണ് വേദികയെ ഈ പ്രശ്‌നത്തില്‍ എത്തിച്ചത്. എന്തിനും ഏതിനും കുറ്റം കണ്ടുപിടിച്ച് നടന്ന വേദിക ഒരു കള്ള കേസുണ്ടാക്കി അതില്‍ സുമിത്രയെ കുടുക്കി. സത്യം പുറത്ത് വന്നതോടെ സുമിത്ര രക്ഷപ്പെടുകയും വേദികയും അവള്‍ക്ക് കൂട്ട് നിന്ന നവീനും അതേ ജയിലിലേക്ക് പോവേണ്ടി വന്നു. ഇതിനിടെ സിദ്ധാര്‍ഥിനെ കൂടി കേസില്‍ കുടുക്കുമെന്ന് വേദിക പറഞ്ഞതോടെ സുമിത്ര കേസില്‍ നിന്ന് പിന്മാറുകയും രണ്ടാളും പുറത്ത് വരികയും ചെയ്തു. എന്നാല്‍ നിലപാടില്‍ ഉറച്ച് സിദ്ധാര്‍ഥ് മാതൃകയാവുകയാണ്.

     വേദികയെ വീട്ടില്‍ നിന്നും പുറത്താക്കി സിദ്ധു

    ഈ കേസില്‍ വേദികയുടെ പങ്ക് തെളിഞ്ഞ ഉടന്‍ സിദ്ധു അവരെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. ബാഗുമെടുത്ത് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് വേദിക പോലീസ് കസ്റ്റഡിയിലാവുന്നത്. ശേഷം വീട്ടിലേക്ക് വന്നെങ്കിലും ഒരുമിച്ച് താമസിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സിദ്ധാര്‍ഥ്. അവിടെ തന്നെ താമസിക്കുമെന്ന് വേദിക പറഞ്ഞെങ്കിലും എങ്കില്‍ താന്‍ ഇറങ്ങി പോവുമെന്നായി സിദ്ധു. ഇതോടെ പുറത്ത് പോവുകയല്ലാതെ മറ്റ് രക്ഷയില്ലാത്ത അവസ്ഥയിലേക്ക് വേദികയെത്തി. ഹോട്ടലില്‍ ഒരു റൂമെടുത്ത് കൊടുത്ത് കൂട്ടുകാരനായ നവീനും രക്ഷപ്പെടുകയാണ്.

    സഹായിക്കാൻ ആരുമില്ലാതെ പെരുവഴിയിലേക്ക്

    മുന്‍പ് വേദികയ്ക്ക് പിന്തുണയുമായി നിന്ന സിദ്ധാര്‍ഥിന്റെ അമ്മ സരസ്വതിയ്ക്ക് പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത സഹാചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്. എന്തായാലും ഇനി സിദ്ധാര്‍ഥ് സുമിത്ര താമസിക്കുന്ന വീട്ടിലേക്ക് എത്തുന്നതാണ് കാണേണ്ടതെന്ന് പറയുകയാണ് ആരാധകര്‍. മക്കള്‍ക്കൊപ്പം ഇനിയുള്ള കാലം സിദ്ധുവും സുമിത്രയും ഒരു വീട്ടില്‍ കഴിയട്ടേ. ഭാര്യ-ഭര്‍ത്താക്കന്മാരായി ഇനി പറ്റില്ലെങ്കിലും സാരമില്ല, രണ്ടാളും ഒരു വീട്ടില്‍ ഉണ്ടാവുന്നതാണ് നല്ലതെന്ന് ആരാധകര്‍ പറയുകയാണ്.

    സിദ്ധുവിന്റെ നിലപാട് പൊളിച്ചു

    മുന്‍പ് സുമിത്രയെ ഒഴിവാക്കി പോയപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ് സിദ്ധാര്‍ഥിന് ലഭിച്ചിരുന്നത്. എന്നാലിപ്പോള്‍ സിദ്ധു എടുത്ത ഈ തീരുമാനങ്ങളോടും നിലപാടിനോടും ഞങ്ങള്‍ ആരാധകരും നൂറ് ശതമാനം യോജിക്കുന്നതായിട്ടാണ് ചിലര്‍ പ്രൊമോ വീഡിയോയുടെ താഴെ കമന്റിട്ടിരിക്കുന്നത്. ഇതുവരെ കണ്ടത് പോലെയല്ല. ഇത്തവണ സുമിത്രയെ നന്മമരമായി കാണിച്ച് വെറുപ്പിച്ചപ്പോള്‍, സിദ്ധുവിന്റെ നിലപാട് പൊളിച്ചെന്ന് പറയാം. സിദ്ധുവിനോട് ഇപ്പോള്‍ ഒരു ബഹുമാനമൊക്കെ തോന്നുന്നുണ്ട്. വേദികയുടെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണിത്.

    അഞ്ജലിയും ശിവനും ഇത്രയും ക്യൂട്ടാണോ? സമ്മാനം കൊടുത്ത ശേഷമുള്ള എക്‌സ്പ്രഷന്‍ അപാരമെന്ന് ആരാധകരുംഅഞ്ജലിയും ശിവനും ഇത്രയും ക്യൂട്ടാണോ? സമ്മാനം കൊടുത്ത ശേഷമുള്ള എക്‌സ്പ്രഷന്‍ അപാരമെന്ന് ആരാധകരും

    നല്ല ഒരു ഭാര്യയെ സിദ്ധുവിന് നഷ്ടമാകില്ലായിരുന്നു

    മുന്‍പ് സുമിത്രയെ പറ്റി ഇങ്ങനെ ചിന്തിച്ചിരുന്നേല്‍ നല്ല ഒരു ഭാര്യയെ സിദ്ധുവിന് നഷ്ടമാകില്ലായിരുന്നു. വേദികയെ ആട്ടി പുറത്താക്കിയത് നന്നായി. പക്ഷേ ഈ കഥയില്‍ വേദിക, സുമിത്രക്കെതിരെ ഈ നെറികെട്ട പ്രവര്‍ത്തി ചെയിതത് അറിഞ്ഞ ഡിസിപിയും ആ എസ് ഐ യും എവിടെ പോയെന്ന് ചോദിക്കുകയാണ് ആരാധകര്‍. ഒന്നും ചെയ്യാത്ത സുമിത്രയേ ഡിസിപി വന്നു കൊണ്ട് പോയല്ലോ. ഇത് എന്താണ് കഥ ഇങ്ങനെ പോവുന്നത്. സീരിയല്‍ കാണുന്നവര്‍ പൊട്ടന്മാരല്ലെന്ന ഓര്‍മ്മ വേണമെന്ന മുന്നറിയിപ്പ് കൂടി ചിലര്‍ മുന്നോട്ട് വെക്കുകയാണ്.

     ലിപ് ലോക് സീൻ ചെയ്യുന്നത് അത്ര ഈസിയല്ല; അതിന് വേണ്ടിയെടുത്ത മുന്നൊരുക്കങ്ങളെ കുറിച്ച് ദുർഗയും കൃഷ്ണ ശങ്കറും ലിപ് ലോക് സീൻ ചെയ്യുന്നത് അത്ര ഈസിയല്ല; അതിന് വേണ്ടിയെടുത്ത മുന്നൊരുക്കങ്ങളെ കുറിച്ച് ദുർഗയും കൃഷ്ണ ശങ്കറും

    പോലീസുകാരെ കൊണ്ട് വരണം

    സുമിത്രയോട് പോലീസിലെ വനിതകള്‍ ചേര്‍ന്ന് ഇത്രയും ഷോ ഇറക്കിയിട്ട് ഒരു സോറി പോലും പറയുന്നത് എങ്കിലും കാണിക്കമായിരുന്നു. ഒന്നും ഇല്ലെങ്കിലും തെറ്റ് ചെയ്യാത്ത ഒരാളെ ഇത്രയും ശല്യപ്പെടുത്തുകയാണല്ലോ ചെയ്തത്. തെറ്റ് ചെയ്ത് വന്ന വേദികയോട് അത്തരമൊരു പെരുമാറ്റവും ഇല്ലായിരുന്നു എന്നതും മോശമായി പോയി. പ്രേക്ഷകരുടെ ഇഷ്ടമെങ്കിലും കരുതി കഥയില്‍ അങ്ങനൊരു ട്വിസ്റ്റ് വരുത്തണമായിരുന്നു. ഇനിയുള്ള എപ്പിസോഡിലെങ്കിലും അത്തരമൊരു നീക്കം കൊണ്ട് വരുന്നത് നല്ലതായിരിക്കുമെന്നും ചിലര്‍ ഓര്‍മ്മിക്കുന്നു.

    Recommended Video

    നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ
    ഏഷ്യാനെറ്റിലെ ഏറ്റവും ഹിറ്റ് സീരിയൽ

    ഏഷ്യാനെറ്റിലെ ഏറ്റവും ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവന്‍, കൃഷ്ണ കുമാര്‍ മേനോന്‍, ശരണ്യ ആനന്ദ്, ആതിര മാധവ്, ആനന്ദ് നാരായണന്‍ തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന പരമ്പരയാണിത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളടക്കം അതിഥി വേഷത്തിലെത്തിയ സീരിയല്‍ കുറഞ്ഞ കാലം കൊണ്ടാണ് പ്രേക്ഷക പ്രശംസ നേടിയെടുത്തത്. കുടുംബവിളക്കിനെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് കഥയില്‍ മാറ്റം വരാറുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ലോക്ഡൗണിലും വളരെ കുറച്ച് സീനുകള്‍ മാത്രം കാണിച്ച് കുടുംബവിളക്കിന്റെ സംപ്രേക്ഷണം തുടര്‍ന്നിരുന്നു. ഇതെല്ലാം ചേര്‍ന്നതോടെ ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം സീരിയലിനായി.

    ഗോസിപ്പുകാര്‍ പോലും അറിയാതെ രഹസ്യമായി തന്നെ അത് നടന്നു; അമ്മയായ സന്തോഷം പങ്കുവെച്ച് നടി ശ്രിയ ശരണ്‍ഗോസിപ്പുകാര്‍ പോലും അറിയാതെ രഹസ്യമായി തന്നെ അത് നടന്നു; അമ്മയായ സന്തോഷം പങ്കുവെച്ച് നടി ശ്രിയ ശരണ്‍

    Read more about: serial സീരിയല്‍
    English summary
    Kudumbavilakku: Vedhika In Big Trouble After Plans Against Sumithra Fails
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X