For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദികയുടെ ആ അടവും പൊളിയുന്നു; പ്രതീഷ് സഞ്ജനയ്ക്ക് സ്വന്തം, ക്ഷേത്രത്തിൽ നിന്നും താലിക്കെട്ട് ഒരുക്കി സുമിത്ര

  |

  മലയാളത്തിലെ ഏറ്റവും ഹിറ്റ് പരമ്പരയായി മാറി കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. അവിഹിത സീരിയല്‍ എന്ന് തുടക്കത്തില്‍ നെഗറ്റീവ് കമന്റുകള്‍ ലഭിച്ചെങ്കില്‍ ഇപ്പോള്‍ ഏറ്റവും മനോഹരമായ സീരിയലെന്ന് പറയാം. ഓരോ എപ്പിസോഡ് കഴിയുന്നതിന് അനുസരിച്ചും സംഭവബഹുലമായ കാര്യങ്ങളാണ് പരമ്പരയില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

  ഐറ്റം ഡാൻസ് പോലെ മനോഹരിയായി റുബിന ദാലിക്, നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  കഴിഞ്ഞ ദിവസം പ്രതീഷും സഞ്ജനയും തമ്മിലുള്ള വിവാഹം മനോഹരമാക്കി നടത്തി കുടുംബ വിളക്ക് സീരിയല്‍ രസകരമായി സംപ്രേക്ഷണം തുടരുകയാണ്. പ്രേക്ഷകരുടെ മനസ് അറിഞ്ഞത് പോലെ ഓരോ കഥയും അതിവേഗം പറഞ്ഞ് തീര്‍ത്ത് പോവുകയാണ്. ഏറ്റവുമൊടുവില്‍ പ്രതിസന്ധികളെ മറികടന്നുള്ള വിവാഹത്തിന്റെ വിശേഷങ്ങളാണ് കാണിച്ചത്.

  മുന്‍പ് സ്‌നേഹത്തിലായിരുന്ന പ്രതീഷും സഞ്ജനയും ഒന്നായിരിക്കുകയാണ്. സഞ്ജനയുടെ പിതാവ് മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മറികടന്നാണ് ഇരുവരുടെയും വിവാഹം നടത്തിയത്. പോലീസിന്റെ സഹായമായിരുന്നു ഇതിലെ ഹൈലൈറ്റ്. എന്തായാലും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു പ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് ഇന്നലെ എപ്പിസോഡ് പൂര്‍ത്തിയാവുന്നത്. എന്നാല്‍ അതൊരു സന്തോഷ നിമിഷത്തിന്റെ മുന്നോടിയായിട്ടുള്ള കാര്യമാണെന്ന് പിന്നാലെയാണ് മനസിലാക്കുന്നത്.

  മകന്റെ കാര്യങ്ങള്‍ക്ക് ഒരു മുടക്കവും വരാതെ സുമിത്ര നോക്കി കണ്ട് ചെയ്തിരിക്കുകയാണ്. വലിയ പിന്തുണയുമായി പ്രേക്ഷകരും ഒപ്പമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. സഞ്ജനയുടെ അച്ഛന്റെ കണ്ണ് വെട്ടിച്ച് രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് വിവാഹം കഴിച്ചു. ശേഷം ക്ഷേത്രത്തിലേക്കാണ് ഇരുവരെയും കൊണ്ട് പോയത്. നേരത്തെ സുമിത്രയും അച്ഛാച്ഛനും തീരുമാനിച്ചത് പ്രകാരം ക്ഷേത്രത്തില്‍ നിന്ന് താലിക്കെട്ടി. അച്ഛന്‍ സിദ്ധാര്‍ഥ് ഇല്ലാത്തത് കൊണ്ട് അച്ഛാച്ചനാണ് പ്രതീഷിന് താലി എടുത്ത് കൊടുത്തത്.

  ഇവനാരാ? ആരോടും മിണ്ടില്ല, ചിമ്മിനി പോലെ പുക വിടുന്നുവെന്ന് കജോള്‍; ആ മനസ് അജയ് ദേവ്ഗണ്‍ കീഴടക്കി!

  ഇനി ശ്രീനിലയം വീട്ടിലേക്കുള്ള മാസ് എന്‍ട്രിയാണ്. അനന്യയും ശീതളും ചേര്‍ന്ന് വീട്ടിലെ ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയാക്കി കഴിഞ്ഞു. അവിടെയും അച്ഛമ്മ മുഖം വീര്‍പ്പിച്ച് പിണക്കത്തിലാണ്. ഇത്രയൊക്കെ ആയിട്ടും സുമിത്രയോടുള്ള പക മനസ്സില്‍ വെച്ച് നടന്ന് അത് പ്രതീക്ഷിനോട് തീര്‍ക്കുന്ന ഒരു അച്ഛമ്മയാണ് സരസ്വതി. വിവാഹത്തിന് മുന്‍പ് കൊച്ചുമകനെ അനുഗ്രഹിക്കാന്‍ പോലും അവര്‍ തയ്യാറായില്ല. സിദ്ധുവിന് അല്‍പ്പം വിവരം വെച്ച് തുടങ്ങിയെങ്കിലും ഇനി എന്നാണാവോ ഈ തള്ള ഒന്ന് നന്നായി കാണുന്നേ എന്ന് ചോദിക്കുകയാണ് പ്രേക്ഷകര്‍.

  പൃഥ്വിരാജിനെ കുറിച്ചുളള രഹസ്യം ആരോടും പറഞ്ഞില്ല, സംവിധായകന് കൊടുത്ത ഉറപ്പാണ് അത്, തുറന്നുപറഞ്ഞ് ഷോബി തിലകന്‍

  അതേ സമയം പ്രതീഷും സഞ്ജനയും ഒന്നായതിന്റെ ആവേശത്തിലാണ് ആരാധകര്‍. പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് താഴെ നൂറു അങ്ങനെ അവര്‍ ഒന്നായിരിക്കുകയാണ്. സ്‌നേഹിച്ച പെണ്ണിനെ സ്വന്തമാക്കിയ പ്രതീഷിന് അഭിനന്ദനങ്ങള്‍. സഞ്ജന ഇനി പ്രതീഷിന് സ്വന്തം. അങ്ങനെ അവരുടെ കല്യാണം മംഗളകരാമയി നടന്നു. ശ്രീനിലയത്തിലേക്കുള്ള സഞ്ജയുടെ എന്‍ട്രിക്ക് വേണ്ടിയാണ് ഇനി കാത്തിരിപ്പ്. ഇഷ്ട്ടപെട്ട പെണ്‍കുട്ടിയെ എല്ലാ പ്രതിസന്ധിയും തരണം ചെയ്ത് സ്വന്തമാക്കിയ പ്രതീഷ് പൊളിച്ചു.

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  ഇതിനിടെ കല്യാണം മുടക്കണമെന്നുള്ള വേദിക ആന്റിയുടെ പദ്ധതി പൊളിഞ്ഞതിനെയാണ് ഏവരും കളിയാക്കുന്നത്. സുമിത്ര തീരുമാനിച്ചത് പോലെ നടക്കാതിരിക്കാനും അവരെ പരാജയപ്പെടുത്താനുമുള്ള ശ്രമത്തിലായിരുന്നു വേദിക. അതിന് വേണ്ടി പ്രതീഷിന്റെ വിവാഹം എങ്ങനെയും മുടക്കാന്‍ ശ്രമിച്ചു. ഒന്നും നടന്നില്ലെന്ന് മാത്രമല്ല പുതിയ പദ്ധതികളുമായി വേദിക മുന്നോട്ട് പോവുകയാണ്. വിവാഹം മുടക്കാന്‍ പറ്റാത്തത് കൊണ്ട് സിദ്ധാര്‍ഥും ആ വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് വേദിക ആഗ്രഹിച്ചു. അതിന് വേണ്ടി തലക്കറക്കം അഭിനയിച്ച് ആശുപത്രിയിലാണ്.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Vedhika New Plan Does Not Executed Well, Pratheesh Became Sanjana's Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X