കുടുംബ വിളക്ക് സീരിയലിലെ അടുത്ത ട്വിസ്റ്റ് എന്താണ്; വേദികയും സമ്പത്തും തമ്മിലുള്ള പോരാട്ടം വീണ്ടും തുടങ്ങി

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര ഓരോ ദിവസം കഴിയുംതോറും ആകാംഷ വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പുതിയതായി പുറത്ത് വന്ന പ്രമോ വീഡിയോ സൂചിപ്പിക്കുന്നതും അത് തന്നെയാണ്. നടി ശരണ്യ ആനന്ദാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

'പതിനെട്ട് അടവും പയറ്റുന്ന വേദികയും സിദ്ധാര്‍ഥും. വേദിക തന്റെ ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുക്കുമ്പോള്‍ എന്താവും സമ്പത്തിന്റെ നീക്കം. ഈ നാടകത്തിലെ അന്തിമ വിജയം വേദികയ്‌ക്കോ സമ്പത്തിനോ?' എന്നുമാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. രസകരമായ ഈ വീഡിയോ നടി ശരണ്യ ആനന്ദ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.

kudumbavilakku

വേദികയെ വിവാഹം കഴിക്കുമെന്ന് സുമിത്രയുമായി വെല്ലുവിളി നടത്തുന്ന സിദ്ധാര്‍ഥിനെയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഡിവോഴ്‌സിന് വേണ്ടിയുള്ള പരസ്പരം സമ്മതിച്ച് കൊണ്ട് ഒപ്പിട്ട് കൊടുത്തത് മുതല്‍ സുമിത്രയുടെ മുഖത്ത് കാണുന്ന പുച്ഛത്തെ കുറിച്ച് സിദ്ധാര്‍ഥ് ചോദിച്ചിരുന്നു. സമ്പത്ത് വേദികയെ ഡിവോഴ്‌സ് ചെയ്താലും ചെയ്തില്ലെങ്കിലും അവളെ വിവാഹം കഴിച്ച് നിന്റെ മുന്നില്‍ കൊണ്ട് വരുമെന്ന് തന്നൊണ് സുമിത്രയോട് സിദ്ധാര്‍ഥിന്റെ വെല്ലുവിളി. അതൊരു സ്വപ്‌നമാവാതെ ഇരിക്കട്ടേ, അതാണ് താനും ആഗ്രഹിക്കുന്നതെന്ന് സുമിത്ര പറയുന്നു.

വേദികയെ കെട്ടാന്‍ സാധിക്കാതെ വന്നാല്‍ സിദ്ധാര്‍ഥ് തന്നിലേക്ക് തന്നെ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു സുമിത്ര. അതിനുള്ള സഹായങ്ങളെല്ലാം സമ്പത്ത് ചെയ്ത് കൊടുക്കുകയും ചെയ്തു. തന്റെ ആഗ്രഹവും അതാണെന്നാണ് സമ്പത്ത് പറയുന്നത്. കുട്ടികളുടെ അച്ഛനെ സ്വീകരിച്ചാലും അദ്ദേഹത്തിന്റെ ഭാര്യയായി ഇനിയൊരു തിരിച്ച് പോക്ക് ഉണ്ടാവില്ലെന്ന കാര്യം സുമിത്ര വെളിപ്പെടുത്തിയിരുന്നു.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X