കുടുംബവിളക്കും സാന്ത്വനവും മുന്നില്‍, ടിആര്‍പി റേറ്റിംഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ജനപ്രിയ പരമ്പരകള്‍

By Midhun Raj

മലയാളത്തില്‍ അടുത്തിടെ തരംഗമായ പരമ്പരകളില്‍ ഒന്നാണ് സാന്ത്വനം. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം മികച്ച പ്രേക്ഷക പ്രതികരണം നേടികൊണ്ടാണ് മുന്നേറുന്നത്. നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പര കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. തമിഴ് സീരിയല്‍ പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ റീമേക്ക് കൂടിയാണ് സാന്ത്വനം. ചിപ്പി തന്നെ നിര്‍മ്മിക്കുന്ന പരമ്പരയില്‍ രാജീവ് പരമേശ്വര്‍, ഗോപിക അനില്‍, സജിന്‍, ഗിരിജ പ്രേമന്‍, രോഹിത്, ബിജേഷ് അവനൂര്‍, യതികുമാര്‍, ഗിരീഷ് നമ്പ്യാര്‍, കല്യാണി, സീനത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

santhwanam-kudumbavilakku-

അതേസമയം പുതിയ ടിആര്‍പി റേറ്റിംഗില്‍ രണ്ടാം സ്ഥാനത്താണ് സാന്ത്വനം എത്തിയിരിക്കുന്നത്. ഒന്നാമത് എഷ്യാനെറ്റിലെ തന്നെ കുടുംബവിളക്ക് സീരിയലും എത്തി. പാടാത്ത പൈങ്കിളി, അമ്മയറിയാതെ, മൗനരാഗം തുടങ്ങിയ പരമ്പരകളാണ് മറ്റ് സ്ഥാനങ്ങളില്‍ വന്നത്. തന്മാത്ര നായിക മീരാ വാസുദേവാണ് കുടുബവിളക്കില്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത്. കെ കെ മേനോനും നടിക്കൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. കഴിഞ്ഞ തവണയും കുടുംബവിളക്ക് തന്നെയാണ് റേറ്റിംഗില്‍ മുന്നില്‍ എത്തിയത്.

ഹോട്ട് ചിത്രങ്ങളുമായി ബോളിവുഡ് നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

അടുത്തിടെ നടന്‍ അജു വര്‍ഗീസ് പരമ്പരയില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച മൂന്നാം സ്ഥാനത്തായിരുന്നു സാന്ത്വനം എത്തിയത്. ഇപ്പോള്‍ പ്രേക്ഷക സ്വീകാര്യത കൂടിയതോടെ രണ്ടാം സ്ഥാനത്ത് എത്തുകയായിരുന്നു. ശിവന്റെയും ഹരിയുടെയും കല്യാണത്തിന് പിന്നാലെയുളള എപ്പിസോഡുകളാണ് സാന്ത്വനത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സൂരജും മനീഷയുമാണ് പാടാത്ത പൈങ്കിളിയില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. സെപ്റ്റംബര്‍ മുതലാണ് പാടാത്ത പൈങ്കിളി പരമ്പര എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചത്.

Read more about: asianet tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X