കുടുംബവിളക്കിലെ പ്രതീഷിന്‍റെ ജീവിതത്തിലെ വലിയ ആഗ്രഹം! തുറന്നുപറച്ചിലുമായി നൂബിന്‍ ജോണി
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. സംഗീത മോഹന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സീരിയലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മീര വസുദേവാണ് പരമ്പരയിലെ പ്രധാന താരം. സുമിത്രയെന്ന വീട്ടമ്മയായുള്ള മീരയുടെ ഭാവപ്പകര്‍ച്ചയ്ക്ക് ഗംഭീര പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ശ്രീജിത്ത് വിജയ്, അക്ഷയ ആര്‍ നായര്‍, നൂബിന്‍ ജോണി, കൃഷ്ണകുമാര്‍ മേനോന്‍ തുടങ്ങി വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്.
പ്രതീഷ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് നൂബിന്‍ ജോണി അവതരിപ്പിക്കുന്നത്. അമ്മയ്ക്ക് ശക്തമായ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന മകനാണ് പ്രതീഷ്. അച്ഛനും വേദികയും തമ്മിലുള്ള ബന്ധത്തില്‍ അസ്വസ്ഥനാണ് ഈ മകന്‍. അമ്മയോടുള്ള അച്ഛമ്മയുടെ പെരുമാറ്റത്തിലും അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട് പ്രതീഷ്. നൂബിന്‍ ജോണിയുടെ പ്രതീഷ് എന്ന കഥാപാത്രത്തെപ്പോലൊരു മകനെയാണ് ആഗ്രഹിക്കുന്നതെന്ന് പലരും പറഞ്ഞിരുന്നു. മോഡലിംഗ് രംഗത്തുനിന്നായിരുന്നു നൂബിന്‍ അഭിനയത്തിലേക്ക് എത്തിയത്. തന്റെ മനസ്സിലെ വലിയ സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നൂബിന്‍ മനസ്സുതുറന്നത്.

ഇടുക്കിക്കാരന്‍
ഇടുക്കിയിലെ രാജാക്കാട് സ്വദേശിയാണ് നൂബിന്‍. അഭിനയവുമായി ബന്ധപ്പെട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ താമസിക്കുമ്പോഴും നൂബിന്റെ മനസ്സില്‍ ഇടുക്കിയിലെ വീടാണ് നിറഞ്ഞുനില്‍ക്കുന്നത്. നാടും വീടും വീട്ടുകാരേയുമാണ് എപ്പോഴും മിസ്സ് ചെയ്യുന്നതെന്ന് താരം പറയുന്നു. വ്യത്യസ്തമായ കാലാവസ്ഥയാണ് ഞങ്ങളുടെ നാട്ടിലെ പ്രത്യേകത. അത് വല്ലാതെ മിസ്സ് ചെയ്യാറുണ്ട്. ഗള്‍ഫിലേക്ക് പോയ സമയത്തും വല്ലാതെ മിസ്സ് ചെയ്ത കാര്യമായിരുന്നു അത്.

സാധാരണ വീട്
ഇടുക്കിയിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും ചേരുന്ന തരത്തിലുള്ള വീടാണ് തന്റേതെന്ന് നൂബിന്‍ പറയുന്നു. ഒതുക്കമുള്ളതും എല്ലാ സൗകര്യമുള്ളതുമായ വീടാണ്. വീട് ഏറെ ഇഷ്ടമായതിനാലാണ് ഇടുക്കിയോടും പ്രത്യേക ഇഷ്ടമുള്ളത്. അഭിനയത്തിലും മോഡലിംഗിലേക്കുമൊക്കെ ഇറങ്ങിയപ്പോഴായിരുന്നു ഇടുക്കിയിലെ താമസത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സിലാക്കിയത്. ടൗണില്‍ പോവാനായി വലിയ ബുദ്ധിമുട്ടുണ്ട്. ചെറിയ കാര്യം ചെയ്യാനായി പോലും ബുദ്ധിമുട്ടിയിരുന്നു.

സ്വന്തം വീട്
സ്വന്തമായൊരു വീട് വയ്ക്കണം എന്ന ആഗ്രഹം മനസ്സിൽ ഉദിച്ചപ്പോഴെല്ലാം തന്നെ യാത്രാസൗകര്യത്തെക്കുറിച്ചാണ് ആദ്യം ചിന്തിച്ചത്. ഈ ഫീൽഡിൽ തന്നെ തുടരാൻ തീരുമാനിച്ചു. ആ സ്ഥിതിക്ക് യാത്ര സൗകര്യങ്ങൾ നോക്കിയല്ല പറ്റൂ. അങ്ങനെ ചിന്തിച്ചപ്പോൾ സിറ്റി അടുത്തുള്ള സ്ഥലങ്ങൾ വേണം. കൊച്ചിയും തിരുവനന്തപുരവും ഒക്കെ ഒരുപാട് തിരക്കുള്ള പ്രദേശങ്ങളായി തോന്നി. അങ്ങനെയാണ് കോട്ടയത്തേക്ക് മാറിയത്. സ്വന്തമായി വീട് വെക്കണമെന്നുള്ളത് മനസ്സിലെ വലിയ ആഗ്രഹമാണ്.

കോട്ടയത്തോടുള്ള ഇഷ്ടം
കോട്ടയത്തിന്റെ ചില ഭാഗങ്ങൾക്ക് ഇടുക്കിയുടെ ഒരു സൗന്ദര്യവുമുണ്ട് . പിന്നെ ഒരു ശാന്തതയും. അതിനാൽ തന്നെ സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിൽ കോട്ടയത്തെയാണ് കൂടെ ചേർക്കാൻ ആഗ്രഹിക്കുന്നത്. ഞാൻ വീട് വയ്ക്കുകയാണ് എങ്കിൽ അത് പഴയ നാലുകെട്ട് മാതൃകയിലുള്ള ഒന്നായിരിക്കും. വളരെ കാലങ്ങളായുള്ള എന്റെ ആഗ്രഹമാണതെന്നും നൂബിന്‍ ജോണി പറയുന്നു.
Recommended Video

മനസ്സിലെ ആഗ്രഹം
ഒരുപാട് വലുപ്പമുള്ള വീടുകളോട് എനിക്ക് വലിയ താല്പര്യമില്ല. ഒതുക്കമുള്ളതും എന്നാൽ അല്പം സൗകര്യമുള്ളതുമായ വീടുകളോടാണ് താല്പര്യം. അങ്ങനെയാണ് നാലുകെട്ട് മാതൃക മനസ്സിൽ പതിഞ്ഞത്. മാത്രമല്ല, ട്രഡീഷണൽ വീടുകൾ പ്രകൃതിയുമായി ചേർന്ന് നിൽക്കുന്നവയുമാണ്. അങ്ങനെയാണ് ഈ ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നത്. വീടിനു ചുറ്റും പറമ്പും പൂന്തോട്ടവും കൂടി മനസിലെ ആഗ്രഹമാണെന്നും നൂബിന്‍ ജോണി പറയുന്നു.


Click it and Unblock the Notifications