ജീവിക്കാനുള്ള തന്ത്രപ്പാട്, ഇത്തിരി കൂടിപോയില്ലേ?, ഇങ്ങനെ ചെയ്യിക്കരുതായിരുന്നു; കുളപ്പുള്ളി ലീലയുടെ വീഡിയോ!

By Desk

നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് വന്ന് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് കുളപ്പുള്ളി ലീല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും കുളപ്പുള്ളി ലീല അഭിനയിച്ചിട്ടുണ്ട്. വില്ലത്തി, കോമഡി റോളുകളാണ് കുളപ്പുള്ളി ലീലയ്ക്ക് ആരാധകരുണ്ടാകാൻ പ്ര​ധാന കാരണം.‍ എഴുപത്തിയൊന്നുകാരിയായ താരം ഈ പ്രായത്തിലും അഭിനയത്തിൽ സജീവമാണ്. മലയാളത്തിനേക്കാൾ കൂടുതൽ സിനിമകൾ ലീലയ്ക്ക് തമിഴിൽ നിന്നാണ് ഇപ്പോൾ ലഭിക്കുന്നത്.

ഏത് റോളും അനായാസേന കൈകാര്യം ചെയ്യുന്ന നടിയുടെ പുതിയൊരു വീ‌ഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നതും ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ബെർമൂഡ അണി‍ഞ്ഞ് മുണ്ടും മടക്കി കുത്തി ഒരു ഷർട്ടും അണിഞ്ഞ് അമിത മദ്യപാനിയായ ഒരാൾ ആൾക്കൂട്ടത്തോട് എങ്ങനെ സംസാരിക്കുമോ അതുപോലെയാണ് വൈറൽ വീഡിയോയിൽ കുളപ്പുള്ള ലീലയുടെ പ്രകടനം.

Kulappulli Leela

ചുറ്റം ആൾക്കൂട്ടവും കാണാം. വീഡിയോയുടെ പശ്ചാത്തലം കാണുമ്പോൾ ക്ഷേത്ര പരിസരത്ത് നടന്ന പരിപാടിയിൽ കുളപ്പുള്ളി ലീല തന്റെതായൊരു പ്രകടനം കാഴ്ചവെച്ചതായാണ് മനസിലാകുന്നത്. മദ്യപാനിയായി മുമ്പ് ചില സിനിമകളിലും ലീല അഭിനയിച്ചിട്ടുണ്ട്. വളരെ നാളുകൾക്കുശേഷമാണ് ഇത്തരത്തിൽ ഒരു പൊതുവേദിയിൽ നടിയുടെ ഒറ്റയാൾ പ്രകടനം പ്രേക്ഷകർ കാണുന്നത്.

എന്നാൽ പ്രതീക്ഷിച്ചതുപോലൊരു പ്രതികരണമായിരുന്നില്ല സോഷ്യൽ‌‍മീഡിയയിൽ നിന്നും വന്നത്. ഇങ്ങനൊരു പെർഫോമൻസ് താരം ഈ പ്രായത്തിൽ ചെയ്യേണ്ടിയിരുന്നില്ലെന്നും അതിന് പ്രേരിപ്പിച്ചത് ആരാണെങ്കിലും മോശമായിപ്പോയി എന്നുമാണ് കമന്റുകൾ. കഷ്ടമുണ്ട്... ഇവരെക്കൊണ്ടൊക്കെ ഇങ്ങനെ ചെയ്യിക്കുന്നത് പാവം സ്ത്രീ. ജീവിക്കാനുള്ള തന്ത്രപ്പാട് ആയിരിക്കും.

കോമഡിക്ക് വേണ്ടി കോമാളിയാകരുത്. അങ്ങനെയായാൽ പിന്നെ ആൾക്ക് വിലയില്ലാതാകും, കഷ്ടം... ഇത്തിരി കൂടി പോയില്ലേ?. ഇങ്ങനെ ചെയ്യിക്കരുതായിരുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഷൂട്ടിങ് ആണോ അതോ സ്റ്റേജ് ഷോയാണോ യഥാർത്ഥത്തിൽ നടന്നതാണോ എന്നിങ്ങനെയുള്ള സംശയങ്ങളും ചിലർ കമന്റിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്. ലീലയുടെ പ്രകടനം ചുറ്റും നിന്നവർ ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.

നടിയെ മനപൂർവം ആരെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വേഷം കെട്ടിച്ചതാണോയെന്ന സംശയവും ചിലർക്കുണ്ട്. 1998ൽ അയാൾ കഥ എഴുതുകയാണ് സിനിമയിൽ വേലക്കാരിയുടെ റോൾ ചെയ്തിനുശേഷമാണ് കുളപ്പുള്ളി ലീല എന്ന അഭിനേത്രിയെ പ്രേക്ഷകർക്ക് ശ്രദ്ധിച്ച് തുടങ്ങുന്നത്. സിനിമയിൽ ഒരു സീനിനിടെ മോഹൻലാലിനെ ചൂല് വെച്ച് അടിക്കാൻ മടിച്ച് നിന്ന കഥയൊക്കെ ലീല തന്നെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.

Kulappulli Leela

റാണി, പ‍ഞ്ചായത്ത് ജെട്ടി എന്നിവയാണ് മലയാളത്തിൽ അവസാനമായി ലീല അഭിനയിച്ച സിനിമകൾ. കസ്തൂരിമാൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് തമിഴിലേക്ക് ലീല ചേക്കേറിയത്. മരുത്, നാച്ചിയാർ, ഐറ, അണ്ണത്തെ, അരൺമനൈ 3, മാസ്റ്റർ തുടങ്ങി നിരവധി സിനിമകളിലും ലീല അഭിനയിച്ചു. സിനിമയിൽ മാത്രമല്ല ടെലിവിഷനിലും ഒരു സമയത്ത് ലീല സജീവമായിരുന്നു. ഭർത്താവിനേയും മക്കളേയും വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ നഷ്ടപ്പെട്ട ലീലയ്ക്ക് ആകെയുള്ള ഒരു ആശ്രയം അമ്മ മാത്രമായിരുന്നു.

അമ്മയെ ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയായിരുന്നു ലീല പരിപാലിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമ്മ ലീലയെ വിട്ട് പോകുന്നത്. പരേതനായ കൃഷ്ണകുമാറാണ് കുളപ്പുള്ളി ലീലയുടെ ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ ജനിച്ച് എട്ടാം ദിവസവും മറ്റൊരാള്‍ പതിമൂന്നാം വയസിലും മരിച്ചു.

More from Filmibeat

Read more about: kulappulli leela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X