twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുങ്കുമപ്പൂവ് സീരിയല്‍ തന്ന സന്തോഷം, കിളിപോയ എന്നെ അച്ചായനാണ് സ്‌റ്റേജിലേക്ക് വിട്ടതെന്ന് അശ്വതി

    |

    കുങ്കുമപ്പൂവ് എന്ന സീരിയല്‍ കണ്ടവരാരും അശ്വതിയെ മറക്കാനിടയില്ല. പ്രൊഫസര്‍ ജയന്തിയുടെ മകളുടെ വേഷത്തിലെത്തിയത് അശ്വതിയായിരുന്നു. നെഗറ്റീവ് കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുകയായിരുന്നു താരം. സീരിയല്‍ അവസാനിക്കുന്നതിന് മുന്‍പ് കഥാപാത്രത്തിന്‍റെ രീതി മാറുകയായിരുന്നു. ഈ സീരിയയലിലൂടെ തനിക്ക് ലഭിച്ച അവാര്‍ഡിനെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് അശ്വതി.

    ശ്വേത മോഹന്‍റെ പ്രണയത്തെ സുജാത എതിര്‍ത്തു, അശ്വിനെക്കുറിച്ച് പറഞ്ഞ പ്രശ്നം ഇതായിരുന്നുശ്വേത മോഹന്‍റെ പ്രണയത്തെ സുജാത എതിര്‍ത്തു, അശ്വിനെക്കുറിച്ച് പറഞ്ഞ പ്രശ്നം ഇതായിരുന്നു

    ഏഷ്യാനെറ്റ് ടെലിവിഷന്‍ വീട്ടിൽ ടീവിയിൽ ഇരുന്നു കണ്ടിരുന്ന സമയത്തു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഭാവിയിൽ എനിക്കും അതിൽ ഒരു അവാർഡ് കിട്ടുമെന്നോ, ആ സ്റ്റേജിൽ കയറി നിൽക്കാൻ സാധിക്കുമെന്നോയെന്ന് പറഞ്ഞായിരുന്നു അശ്വതിയുടെ കുറിപ്പ് തുടങ്ങിയത്.

    മോഹന്‍ലാലിനും ഷാജി കൈലാസിനും കാലിടറി, താണ്ഡവം പരാജയമാവാനുള്ള കാരണം ഇതായിരുന്നുമോഹന്‍ലാലിനും ഷാജി കൈലാസിനും കാലിടറി, താണ്ഡവം പരാജയമാവാനുള്ള കാരണം ഇതായിരുന്നു

    എല്ലാരും പറയും ഇതൊക്കെ നേരത്തെ അറിഞ്ഞിട്ടു പോയി ഇരിക്കുന്നതാണെന്ന് എന്നാൽ ഞാൻ പറയട്ടെ. ഒരിക്കലും അറിഞ്ഞിട്ടില്ല നേരത്തെക്കൂട്ടി നമ്മക്ക് അവാർഡ് ഉണ്ട് എന്നു.. അവിടെ ചെന്നിരുന്നു അവാർഡ് അനൗൺസ് ചെയ്തപ്പോൾ കിളിപോയി ഇരുന്ന എന്നെ പിടിച്ചെണീപ്പിച്ചു സ്റ്റേജിലേക്ക് വിട്ടത് എന്റെ അച്ചായൻ ആരുന്നുവെന്നും അശ്വതി ഓര്‍ക്കുന്നു. ഇതിനകം തന്നെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്്.

    Aswathy

    ടിവിയിൽ മാത്രം കണ്ടിട്ടുള്ള ആ വേദിയിൽ വാക്കുകൾ കിട്ടാതെ നിന്നത് ഏകദേശം 20 മിനിറ്റോളം. കലാശാല ബാബു എന്ന വലിയൊരു നടൻ അദ്ദേഹത്തിന്റെ കൈയിൽ നിന്നു അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞത് മറ്റൊരു ഭാഗ്യം . പിറ്റേ വർഷവും ഇതേ അവാർഡ് ഒരിക്കൽ കൂടി സ്വന്തമാക്കാൻ കഴിഞ്ഞു എന്നുള്ളതും ഒരു ഭാഗ്യമായി ഓർക്കുന്നു.

     അനശ്വരയുടെ ഫോട്ടോ കണ്ട് അച്ഛന്‍ പറഞ്ഞത് അതായിരുന്നു, ഞങ്ങള്‍ക്കില്ലാത്ത ടെന്‍ഷന്‍ നിനക്ക് വേണ്ട അനശ്വരയുടെ ഫോട്ടോ കണ്ട് അച്ഛന്‍ പറഞ്ഞത് അതായിരുന്നു, ഞങ്ങള്‍ക്കില്ലാത്ത ടെന്‍ഷന്‍ നിനക്ക് വേണ്ട

    ഏഷ്യാനെറ്റിനോടും കുങ്കുമപ്പൂവ് ടീമിനോടുമാണ് ഇക്കാര്യത്തില്‍ നന്ദി പറയുന്നത്. പിന്നെ എന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്കും. അതിലേറെ ഫേസ്ബുക്കിനും നന്ദി, ഈ വിലപ്പെട്ട മെമ്മറി എനിക്ക് സമ്മാനിച്ചതിനുമെന്നുമായിരുന്നു അശ്വതി കുറിച്ചത്. അല്‍ഫോണ്‍സാമ്മയിലെ അഭിനയത്തിന് ചേച്ചിക്ക് അവാര്‍ഡ് ലഭിക്കേണ്ടതായിരുന്നുവെന്നായിരുന്നു ആരാധകന്‍ കമന്‍റിട്ടത്. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തിയിട്ടുള്ളത്.

    റിമി ടോമി ആദ്യമായി സാരിയണിഞ്ഞ ദിനം അന്നായിരുന്നു, മനോഹരമായ കാലത്തെക്കുറിച്ച് പറഞ്ഞ് താരംറിമി ടോമി ആദ്യമായി സാരിയണിഞ്ഞ ദിനം അന്നായിരുന്നു, മനോഹരമായ കാലത്തെക്കുറിച്ച് പറഞ്ഞ് താരം

    Read more about: serial സീരിയല്‍
    English summary
    Kumkumapoovu serial actress Aswathy shares about her memmories
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X