അതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം, വിങ്ങിപ്പൊട്ടി നടി അശ്വതി...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അശ്വതി. സ്വന്തം പേരിനെക്കാളും അൽഫോൺസാമ്മ, അമല എന്നീ പേരുകളിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. വിരലിൽ എണ്ണാവുന്ന പരമ്പകളിൽ മാത്രമേ അശ്വതി അഭിനയിച്ചിട്ടുളളൂവെങ്കിലും കുങ്കുമപ്പൂ, അൽഫോൺസാമ്മ ഇവ രണ്ടും ടെലിവിഷൻ ചരിത്രത്തിൽ റെക്കോഡുകൾ സൃഷ്ടിക്കുകയായിരുന്നു,. അൽഫോൺസാമ്മയിൽ കരുണയുടേയും സ്നേഹത്തിന്റേയും മുഖമായി അശ്വതി പ്രത്യക്ഷപ്പെട്ടപ്പോൾ കുങ്കുമപ്പൂവിൽ പ്രേക്ഷകരെ ഒന്നടങ്കം വെറുപ്പിക്കുന്ന വില്ലത്തിയായിട്ടായിരുന്നു താരം എത്തിയത്. എന്നാൽ ഈ രണ്ട് കഥാപത്രങ്ങളും രണ്ട് വ്യത്യസ്ത ശൈലിയിലൂടെയാണ് അമല പ്രേക്ഷകരുട മുന്നിൽ അവതരിപ്പിച്ചത് എന്നാണ് ഏറെ ശ്രദ്ധേയം.
വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട പറഞ്ഞ താരം ഇപ്പോൾ കുടുംബത്തോടെ ദുബായിലാണ്. സിരിയലുകളിൽ നിന്ന് വിട്ട് നിൽക്കുന്നെങ്കിലും ഇന്നും അശ്വതി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഇപ്പോഴിത ലോക്ക് ഡൗൺ കാലത്ത് തനിയ്ക്ക് ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. വനിതയ്ക്ക് നൽകി അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോക്ക് ഡൗൺ കാലത്ത് അശ്വതിയ്ക്ക് ഏറ്റവും വേദന സൃഷ്ടിച്ച വിയോഗമായിരുന്നു അമ്മയുടം അമ്മ രാജമാത്യുവിന്റേത്. തന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഒ അവസാനമായി കാണാൻ കഴിഞ്ഞില്ലെന്നായിരുന്നു താരത്തിന്റെ വേദന. ഞാനും അനിയത്തിമാരും ദുബായിലാണ് താമസം. ഞങ്ങളെ കാണണമെന്ന് അമ്മച്ചിയ്ക്ക് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. അത് അമ്മച്ചി പറയുകയും ചെയ്തു. എന്നാൽ അത് സാധിച്ചില്ല.

അമ്മച്ചിയുടെ ഒറ്റമകളാണ് എന്റെ അമ്മ. മമ്മിയുടെ വിവാഹം കഴിഞ്ഞപ്പോൾ പപ്പയുടെ സ്ഥലമായ പാലക്കാട്ടേയ്ക്ക് അമ്മച്ചിയും കൂടെ വന്നു, കളക്ട്രേറ്റിലെ സുപ്രണ്ടായിരുന്നു അമ്മച്ചി. ഞങ്ങൾക്ക് ഓർമവെച്ച നാൾ മുതൽ അമ്മച്ച കൂടെയുണ്ട്. എന്നേയും അനിയത്തിമാരേയും വളർത്തിയത് അമ്മച്ചിയായിരുന്നു. ഞങ്ങളെ സ്കൂളിൽ ചേർക്കുന്നതിനും പിടിഐ മീറ്റിങ്ങിനുമൊന്നു മമ്മിയും പപ്പയും വന്നിട്ടേയില്ലെന്ന് പറയാം. ജീവിതത്തിൽ നല്ല പാഠങ്ങൾ പഠിപ്പിച്ചത് തന്നത് അമ്മച്ചിയാണ്. എന്ത് ചെയ്യണം എന്ത് ചെയ്യരുതെന്ന് കൃത്യമായി പറഞ്ഞ് തന്നാണ് ഞങ്ങളെ വളർത്തിയത്.
Recommended Video

അമ്മച്ചിയുടെ പെൻഷൻ വരുന്ന ദിവസം എനിയ്ക്കും അനിയത്തിമാർക്കും ആഘോഷമാണ്.പുതിയ ഡ്രസ്, ഭക്ഷണം, സ്വർണ്ണം എന്നിങ്ങനെ ഷോപ്പിങ്ങിന്റെ ബഹളമാണ്. അമ്മച്ചിയുടെ പെൻഷൻ പൈസകൾ മുഴുവൻ ഞങ്ങൾക്കായിട്ടാണ് ചെലവഴിച്ചത്. ചെറിയ ദേഷ്യവും വാശിയും ഉണ്ടെങ്കിലും ഒരിക്കൽ പോലും ഞങ്ങളോട് അതൊന്നും കാണിച്ചിട്ടില്ലെന്ന് അശ്വതി അഭിമുഖത്തിൽ പറഞ്ഞു.

ഇപ്പോഴും അമ്മച്ചി ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു പക്ഷെ ആ അവസാനം നേരിൽ കാണാത്തത് കൊണ്ടാകും. നേരിൽ കണ്ടിരുന്നുവെങ്കിൽ എങ്ങനെ പ്രതികരിക്കുമെന്ന് തനിയ്ക്ക് അറിയില്ല. ഇപ്പാഴും അമ്മച്ചി നാട്ടിലുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് അശ്വതി അഭിമുഖത്തിൽ പറഞ്ഞു. എല്ലാവർഷവും അമ്മച്ചി നമുക്ക് നാട്ടിൽ നിന്നൊരു പൊതി കൊടുത്ത് വിടാറുണ്ട്. എനിയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണമായിരിക്കും അതിൽ.


Click it and Unblock the Notifications