പേളി മാണിയുടെ ചലഞ്ച് ഏറ്റെടുത്ത് കുഞ്ചാക്കോ ബോബന്‍! ഒന്നാമത് എത്തി നടന്‍
നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. ഡി ഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് നടി എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയത്. ബിഗ് ബോസിലെത്തിയ ശേഷമുളള പേളിയുടെ പ്രണയവും വിവാഹവുമെല്ലാം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പേളി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്.
ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിനും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങളാണ് പേളി മിക്കപ്പോഴും പോസ്റ്റ് ചെയ്യാറുളളത്. കൊറോണ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് പേളി. കോവിഡ് 19 ബോധവല്‍ക്കരണത്തിനൊപ്പം വീട്ടു വിശേഷങ്ങളും നടി പങ്കുവെച്ചിരുന്നു. അടുത്തിടെ പേളിയുടെതായി വന്ന ഒരു മോട്ടിവേഷണല്‍ വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.

ലോക്ക് ഡൗണ്‍ സമയത്ത് ആരാധകരോട് പുറത്തേക്ക് ഇറങ്ങരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു നടി എത്തിയിരുന്നത്. ലോക് ഡൗണ്‍ കാലത്ത് ഇടയ്ക്കിടെ രസകരമായ വീഡിയോകളും പങ്കുവെക്കാറുണ്ട് താരം. ശ്രീനിഷ് അരവിന്ദിനൊപ്പമുളള ടിക്ക് ടോക്ക് വീഡിയോകളും പേളി സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പേളിയുടെ വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്.

ഇത്തവണ ബമ്മര്‍ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ ചലഞ്ചുമായിട്ടാണ് നടി എത്തിയിരുന്നത്. തന്റെ ഐഡിയയില്‍ ഉണ്ടായ ഒരു പുതിയ ചലഞ്ചുമായിട്ടാണ് പേളി എത്തിയിരിക്കുന്നത്. ചലഞ്ച് വീഡിയോ പങ്കുവെച്ച താരം മറ്റുളളവരെ വെല്ലുവിളിക്കുകയയും ചെയ്തിരുന്നു. നടന്‍ കുഞ്ചാക്കോ ബോബന്‍ പേളി മാണിയുടെ വെല്ലുവിളി സ്വീകരിച്ച് രംഗത്തെത്തിയിരുന്നു.

ചാക്കോച്ചന്‍ വിജയകരമായിട്ടാണ് ചലഞ്ച് പൂര്‍ത്തിയാക്കിയിരിക്കുന്നത്. നടന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പേളി പോസ്റ്റ് ചെയ്തിരുന്നു. ചാക്കോച്ചനൊപ്പം പേളി മാണിയുടെ നിരവധി ആരാധകരും ചലഞ്ചില്‍ പങ്കെടുത്തിരുന്നു. ചാക്കോച്ചനാണ് ചലഞ്ചില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ച ശേഷമാണ് പേളി ചലഞ്ച് അവസാനിപ്പിച്ചത്.

അതേസമയം ഒരിടവേളയ്ക്ക് ശേഷമാണ് പേളി മലയാളം മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയത്. ഇത്തവണ ഒരു കോമഡി ഷോയുമായിട്ടാണ് നടി എത്തിയിരുന്നത്. വിവാഹത്തിന് പിന്നാലെ തമിഴില്‍ ഒരു റിയാലിറ്റി ഷോയിലും പേളി എത്തിയിരുന്നു. ഡിഫോര്‍ ഡാന്‍സ് പോലൊരു ഡാന്‍സ് റിയാലിറ്റി ഷോയിലായിരുന്നു അവതാരകയായി പേളി എത്തിയിരുന്നത്.

ശ്രീനിഷ് അരവിന്ദും ടെലിവിഷന്‍ രംഗത്ത് സജീവമാണ്. സീരിയല്‍ നടനായി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് താരം. വിവാഹ ശേഷം കൊച്ചിയിലാണ് ഇരുവരും സ്ഥിരതാമസമാക്കിയത്. ഇടയ്ക്ക് ടിക്ക് ടോക്ക് വീഡിയോകളും താരജോഡികളുടെതായി വരാറുണ്ട്. ശ്രീനിഷിന് പിന്നാലെയാണ് പേളി മാണിയും ടിക്ക് ടോക്കില്‍ ആക്ടീവായത്.


Click it and Unblock the Notifications











