ചാക്കോച്ചനൊപ്പം റൊമാന്റിക്ക് ഡാന്‍സുമായി സംവൃത! വീഡിയോ വൈറല്‍! കാണൂ

By Midhun

മലയാള സിനിമയിലേക്ക് പുതിയ അഭിനയപ്രതിഭകളെ കണ്ടെത്തുന്നതിന്റെ ഭാഗമായി തുടങ്ങിയ പരിപാടിയാണ് നായികാ നായകന്‍. മഴവില്‍ മനോരമയില്‍ സംപ്രേക്ഷം ചെയ്യുന്ന ഈ പരിപാടി ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറികൊണ്ടിരിക്കുകയാണ്. പരിപാടി തുടങ്ങി കുറച്ചു ദിവസങ്ങളേ ആയിട്ടുളളുവെങ്കിലും മികച്ച സ്വീകാര്യതയാണ് ഈ പുതിയ റിയിലിറ്റി ഷോയ്ക്ക് ലഭിച്ചിരിക്കുന്നത്.

നായികാ നായകന്‍ റിയാലിറ്റി ഷോയിലെ ആദ്യ ആഴ്ചയിലെ എപ്പിസോഡുകള്‍ മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തിരുന്നു. ശ്രദ്ധേയമായ റൗണ്ടുകളായിരുന്നു പരിപാടിയുടെ ആദ്യ എപ്പിസോഡുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. നായികാ നായകന്റെ പുതിയ എപ്പിസോഡില്‍ ചാക്കോച്ചനും സംവൃതയും ചേര്‍ന്ന് കളിച്ച റൊമാന്റിക്ക് ഡാന്‍സ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ചാക്കോച്ചനും സംവൃതയും

ചാക്കോച്ചനും സംവൃതയും

മലയാളി പ്രേക്ഷകരുടെ ഇഷ്ടനായകനും നായികയുമാണ് കുഞ്ചാക്കോ ബോബനും സംവൃതാ സുനിലും. ചാക്കോച്ചന്‍ പ്രണയചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്തപ്പോള്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്താണ് സംവൃത പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിരുന്നത്. പ്രണയ ചിത്രങ്ങളില്‍ ഇപ്പോള്‍ അധികം അഭിനയിക്കാറില്ലെങ്കിലും എല്ലാ മലയാളികളുടെയും മനസില്‍ റൊമാന്റിക്ക് ഹീറോയെന്നാല്‍ ഇപ്പോഴും ചാക്കോച്ചന്‍ തന്നെയാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനിന്ന സംവൃതാ തന്റെ തിരിച്ചുവരവ് മിനിസ്‌ക്രിനിലൂടെയാണ് നടത്തിയിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിലേക്കുളള നായകനെയും നായികയെയും കണ്ടെത്താന്‍ ചാക്കോച്ചനെയും സംവൃതയെയും ഒപ്പം കൂട്ടിയിരിക്കുകയാണ് ലാല്‍ ജോസ്. ചാക്കോച്ചന്‍,സംവൃത,ലാല്‍ ജോസ് തുടങ്ങിയവരുടെ സാന്നിദ്ധ്യം തന്നെയാണ് നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയുടെ മുഖ്യ ആകര്‍ഷണം.

നായികാ നായകന്‍

നായികാ നായകന്‍

ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലേക്ക് നായകനെയും നായികയെയും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ റിയാലിറ്റി ഷോ തുടങ്ങിയത്. പൂര്‍ണിമാ ഇന്ദ്രജിത്ത് അവതരിപ്പിച്ച മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന റിയാലിറ്റി ഷോ അവസാനിച്ചതോടെയാണ് വ്യത്യസ്ഥമാര്‍ന്ന പുതിയ പരിപാടിയുമായി ചാനല്‍ എത്തിയിരുന്നത്. പതിനാറ് പുതിയ പ്രതിഭകളാണ് നായികാ നായകന്‍ എന്ന ഈ റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ത്ഥികളായി എത്തുന്നത്. പരിപാടിയില്‍ ലാല്‍ ജോസ് പ്രധാന വിധികര്‍ത്താവാകുമ്പോള്‍ മെന്റെഴ്‌സ് ആയാണ് ചാക്കോച്ചനും സംവൃതയും എത്തുന്നത്. മൃഗയ,ഇരുവര്‍,അപരന്‍,മുഖം എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തിലെ റൗണ്ടുകള്‍ക്ക് പേരിട്ടിരിക്കുന്നത്.

അവതാരികയായി പേളി മാണി

അവതാരികയായി പേളി മാണി

ജനപ്രിയ അവതാരികമാരില്‍ ഒരാളായ പേളിമാണിയാണ് നായിക നായകന്‍ എന്ന റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്. ചാനല്‍ പരിപാടികളില്‍ പ്രേക്ഷകരുടെ ഇഷ്ട അവതാരികയായ പേളിയുടെ സാന്നിദ്ധ്യവും ഈ റിയാലിറ്റി ഷോയുടെ പ്രധാന സവിശേഷതകളിലൊന്നാണ്. തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാത്രി ഒന്‍പത് മണിക്കാണ് ഈ പരിപാടി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇതുവരെ വന്ന റിയാലിറ്റി ഷോകളില്‍ നിന്നും വേറിട്ടൊരു അവതരണരീതി ഉളളതിനാലാണ് നായികാ നായകന് ഇത്രത്തോളം ജനസ്വീകാര്യത ലഭിച്ചിരിക്കുന്നത്.

പുതിയ എപ്പിസോഡ്

പുതിയ എപ്പിസോഡ്

ശ്രദ്ധേയമായൊരു എപ്പിസോഡായിരുന്നു പരിപാടിയുടെതായി ഈ ആഴ്ച സംപ്രേക്ഷണം ചെയ്തിരുന്നത്. ഈ എപ്പിസോഡില്‍ ചാക്കോച്ചന്റെയും സംവൃതയുടെയും റൊമാന്റിക്ക് നൃത്തമായിരുന്നു എല്ലാവരുടെയും മനസ് കീഴടക്കിയിരുന്നത്. ഇരുവര്‍ എന്ന റൗണ്ടില്‍ മല്‍സരാര്‍ത്ഥികളുടെ പ്രകടനത്തിനു ശേഷമാണ് ഇരുതാരങ്ങളും വേദിയിലെത്തിയിരുന്നത്. ദളപതി എന്ന ചിത്രത്തിലെ 'സുന്ദരി കണ്ണാല്‍ ഒരു' എന്ന റൊമാന്റിക് ഗാനത്തിന് ചുവടുവെച്ചായിരുന്നു ചാക്കോച്ചനും സംവൃതയുമെത്തിയിരുന്നത്. മല്‍സരാര്‍ത്ഥികള്‍ അവതരിപ്പിച്ച അതേ ഗാനത്തിനു തന്നെയായിരുന്നു ഇരുതാരങ്ങളും നൃത്തം ചെയ്തത്. ചാക്കോച്ചന്റെയും സംവൃതയുടെയും റൊമാന്‍സ് പ്രേക്ഷകരുടെയെല്ലാം മനസ് കീഴടക്കിയിരുന്നു. എല്ലാവരും മികച്ച അഭിപ്രായങ്ങളായിരുന്നു ഇരുവരുടെയും പ്രകടനത്തിനു ശേഷം അറിയിച്ചത്.

'കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ'

'കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ'

പേളിമാണിയുടെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഇരു താരങ്ങളും വേദിയിലെത്തിയിരുന്നത്. മല്‍സരാര്‍ത്ഥികളുടെ പ്രകനത്തിനുശേഷം ഒരു റൊമാന്റിക് ഗാനത്തിനൊപ്പം ചുവടുവെക്കാമോ എന്ന പേളിയുടെ അഭ്യര്‍ത്ഥനയെതുടര്‍ന്ന് ചാക്കോച്ചനും സംവൃതയും എത്തുകയായിരുന്നു. ഒറ്റ റിഹേഴ്‌സല്‍ പോലും ഇല്ലാത്തതിന്റെ ടെന്‍ഷന്‍ ഇരുതാരങ്ങള്‍ക്കുമുണ്ടായിരുന്നെങ്കിലും ലാല്‍ ജോസ് ആക്ഷന്‍ പറഞ്ഞതോടെ ഇരുവരും പെര്‍ഫോം ചെയ്യുകയായിരുന്നു. ഇരുവരുടെയും പ്രകടനത്തിനു ശേഷം 'കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ' എന്നു പറഞ്ഞായിരുന്നു പേളി മാണി വേദിയിലെത്തിയത്.

വീഡിയോ വൈറല്‍

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X