അനിയത്തിപ്രാവിലെ ആ കൂട്ടുകാരന്‍ വീണ്ടും ചാക്കോച്ചന് മുന്നില്‍! വൈറലായി വീഡിയോ

By Prashant V R

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നടന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിയത്തിപ്രാവില്‍ പ്രണയജോഡികളായി ശാലിനിക്കൊപ്പം മികച്ച പ്രകടനാണ് ചാക്കോച്ചനും കാഴ്ചവെച്ചിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് വിജയമാവുകയായിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ് അനിയത്തിപ്രാവ്.

സിനിമയിലെ പാട്ടുകളെല്ലാം തന്നെ അന്നും ഇന്നും യുവാക്കള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ടവയാണ്. അനിയത്തിപ്രാവിന്റെ വലിയ വിജയത്തിന് പിന്നാലെയാണ് മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി ചാക്കോച്ചന്‍ മാറിയത്. അനിയത്തിപ്രാവിലെ നടന്‌റെ ആ സ്‌പ്ലെന്‍ഡര്‍ ബൈക്കും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒന്നാണ്.

സ്‌പെന്‍ഡര്‍ ബൈക്ക്

സ്‌പെന്‍ഡര്‍ ബൈക്ക് ഓടിച്ചുകൊണ്ടാണ് ഒരുപാട് ആരാധികമാരുടെ മനസിലേക്ക് ചാക്കോച്ചന്‍ എന്ന ചോക്ലേറ്റ് ഹീറോ കയറിവന്നത്. സിനിമയിലൂടനീളം ചാക്കോച്ചന്റെ സുധി എന്ന നായക കഥാപാത്രത്തിന് കൂട്ടായി ഈ ബൈക്കുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ബൈക്ക് വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷം ചാക്കോച്ചന്‍ പങ്കുവെച്ചിരുന്നു.

ഫ്‌ളവേഴ്‌സ് ടിവിയുടെ സ്റ്റാര്‍ മാജിക്ക്

ഫ്‌ളവേഴ്‌സ് ടിവിയുടെ സ്റ്റാര്‍ മാജിക്ക് അണിയറ പ്രവര്‍ത്തകരാണ് സര്‍പ്രൈസ് നല്‍കി ഈ ബൈക്ക് കണ്ടുപിടിച്ച് താരത്തിന്റെ മുന്നിലെത്തിച്ചത്. തിരുവോണദിനത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓണം സ്‌പെഷ്യല്‍ എപ്പിസോഡിലാണ് ഇത് കാണിക്കുന്നത്. സ്റ്റാര്‍ മാജിക്കിന്റെതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

Recommended Video

നായകനായും വില്ലനായും തിളങ്ങിയ യുവനായകന്മാർ | filmibeat Malayalam
പഴയ സഹയാത്രികനെ വീണ്ടും കണ്ടതിന്

പഴയ സഹയാത്രികനെ വീണ്ടും കണ്ടതിന് പുറമെ ആ ബൈക്ക് ഓടിച്ചുനോക്കുകയും ചെയ്യുന്നുണ്ട് ചാക്കോച്ചന്‍. കുഞ്ചാക്കോ ബോബനൊപ്പം അവതാരക ലക്ഷ്മി നക്ഷത്രയും ബൈക്കില്‍ സ്റ്റേജ് വലംവെക്കുന്നത് കാണാം. സ്റ്റാര്‍ മാജിക്കിന്റെ പുതിയ പ്രൊമോ വീഡിയോ ചാക്കോച്ചനും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു.

അഞ്ചാം പാതിരയുടെ വന്‍വിജയത്തിന്

അഞ്ചാം പാതിരയുടെ വന്‍വിജയത്തിന് പിന്നാലെ മലയാളത്തില്‍ ഈ വര്‍ഷം തിളങ്ങിനില്‍ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. അഞ്ചാം പാതിരയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

മകന്‍ ഇസഹാക്ക് ജനിച്ചതിന്

മകന്‍ ഇസഹാക്ക് ജനിച്ചതിന് പിന്നാലെയാണ് കുഞ്ചാക്കോ ബോബന് തന്റെ കരിയറിലെ എറ്റവും വലിയ വിജയചിത്രം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം എപ്രിലിലാണ് ഇസ ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്നത്. ഇസകുട്ടന്റെ പുതിയ വിശേഷങ്ങളെല്ലാം ചാക്കോച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. ചാക്കോച്ചനും പ്രിയയ്ക്കുമൊപ്പം ഇസയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. അടുത്തിടെയായിരുന്നു ഇസയുടെ ഒന്നാം പിറന്നാളും ചാക്കോച്ചന്റെയും പ്രിയയയുടെയും വിവാഹവാര്‍ഷികവുമെല്ലാം കുടുംബം ആഘോഷിച്ചത്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X