സംവൃതയെയും ചാക്കോച്ചനെയും ഞെട്ടിച്ച് മീന ചേച്ചിയുടെ കൈനോട്ടം! വീഡിയോ വൈറല്‍! കാണൂ
പതിവ് ടെലിവിഷന്‍ പരിപാടികളില്‍ നിന്നും വ്യത്യസ്തമായി മഴവില്‍ മനോരമയില്‍ തുടങ്ങിയ പുതിയ റിയാലിറ്റി ഷോയാണ് നായികാ നായകന്‍. സംവിധായകന്‍ ലാല്‍ജോസിന്റെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളായ നായകനെയും നായികയെയും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി തുടങ്ങിയിരിക്കുന്നത്. ലാല്‍ ജോസിനൊപ്പം മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും പ്രിയ നടി സംവൃതയും പരിപാടിയിലെത്തുന്നുണ്ട്.
റിയാലിറ്റി ഷോ തുടങ്ങി കുറച്ചു ദിവസങ്ങളേ ആയിട്ടുളളുവെങ്കിലും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന തരത്തിലുളള വൈവിധ്യമാര്‍ന്ന് ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ പരിപാടിയില്‍
അവതരിപ്പിക്കുന്നത്. നായികാ നായകന്‍ റിയാലിറ്റി ഷോയുടെ ആദ്യ ആഴ്ചയിലെ എപ്പിസോഡുകള്‍ പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തിരുന്നു. ശ്രദ്ധേയമായൊരു റൗണ്ടായിരുന്നു പരിപാടിയുടെ രണ്ടാം എപ്പിസോഡില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്.

നായികാ നായകന്‍
പൂര്‍ണിമ ഇന്ദ്രജിത്ത് അവതരിപ്പിച്ച മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന പരിപാടി അവസാനിച്ചതോടെയാണ് വ്യത്യസ്തമായൊരു പുതിയ പരിപാടിയുമായി ചാനല്‍ എത്തിയിരിക്കുന്നത്. സംവൃതാ സുനില്‍ ഒരിടവേളയ്ക്കു ശേഷമെത്തുന്ന പരിപാടി എന്ന നിലയിലായിരുന്നു ഈ റിയാലിറ്റി ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ലാല്‍ ജോസ് സിനിമയായ രസികനിലൂടെയായിരുന്നു സംവൃത സിനിമയിലെത്തിയിരുന്നത്. തന്റെ പുതിയ നായികയെ കണ്ടെത്താനായി അദ്ദേഹം പഴയ നായികയെയും ഒപ്പം വിളിക്കുകയായിരുന്നു. സംവൃതയ്‌ക്കൊപ്പം ചാക്കോച്ചന്റെ സാന്നിദ്ധ്യവും പരിപാടിയെ മറ്റൊരു ലെവലിലെത്തിക്കുന്നുണ്ട്. ലാല്‍ ജോസിന്റെ പ്രിയ നായകന്‍മാരിലൊരാളായ ചാക്കോച്ചന്റെ സാന്നിദ്ധ്യവും പരിപാടിയുടെ മുഖ്യ ആകര്‍ഷങ്ങളിലൊന്നാണ്.

വ്യത്യസ്ഥമാര്‍ന്നൊരു പരിപാടി
നാല് വ്യത്യസ്ഥ റൗണ്ടുകളുമായാണ് നായിക നായകന്‍ എന്ന ഈ റിയാലിറ്റി ഷോയുടെ ആദ്യ ഘട്ടം ആരംഭിച്ചിട്ടുളളത്. 16 പുതിയ പ്രതിഭകളാണ് ലാല്‍ ജോസ് നേതൃത്വം നല്‍കുന്ന പുതിയ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. മൃഗയ, ഇരുവര്‍,അപരന്‍,മുഖം എന്നീ പേരുകളാണ് റൗണ്ടുകള്‍ക്ക് അണിയറപ്രവര്‍ത്തകര്‍ ഇട്ടിരിക്കുന്നത്. പരിപാടിയില്‍ ലാല്‍ ജോസ് പ്രധാന വിധികര്‍ത്താവാകുമ്പോള്‍ മെന്റേഴ്‌സ് ആയാണ് ചാക്കോച്ചനും സംവൃതയും എത്തുന്നത്. തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാത്രി ഒന്‍പത് മണിക്കാണ് ഈ പരിപാടി മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്നത്. പേളി മാണിയാണ് പുതിയ റിയാലിറ്റി ഷോയുടെ അവതാരികയായി എത്തുന്നത്.

രണ്ടാമത്തെ എപ്പിസോഡ്
നായികാ നായകന്‍ പരിപാടിയുടെ രണ്ടാമത്തെ എപ്പിസോഡ് അവതരണം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലെ ആരെയെങ്കിലും പുനരവതരിപ്പിക്കുകയെന്ന റൗണ്ടായിരുന്നു രണ്ടാമത്തെ എപ്പിസോഡില്‍ ഉണ്ടായിരുന്നത്. ഈ റൗണ്ടില്‍ മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ തിരഞ്ഞെടുത്തത് കൊച്ചി മറൈന്‍ ഡ്രൈവില്‍ ആളുകളുടെ കൈനോക്കി ലക്ഷണം പറയുന്ന മീന ചേച്ചിയെയായിരുന്നു. പരിപാടിയില്‍ മീന ചേച്ചിയും അതിഥിയായി എത്തിയപ്പോള്‍ മെന്റേര്‍സ് ആയ ലാല്‍ ജോസ്, ചാക്കോച്ചന്‍, സംവൃത തുടങ്ങിയവരുടെ മുഖ ലക്ഷണം അവര്‍ പ്രവചിച്ചിരുന്നു. അവതാരകയായ പേളി മാണിയുടെ നിര്‍ബന്ധപ്രകാരമാണ് മീന ഇവരുടെ അരികിലെത്തിയിരുന്നത്.

സംവൃതയെക്കുറിച്ച് പറഞ്ഞത്
ജാതിയും മതവും ഇല്ല. എല്ലാ ദൈവങ്ങളെയും സ്‌നേഹിക്കും. എത് കാര്യമുണ്ടെങ്കിലും തുറന്ന് പറയും, ഇടപെടും.ആരുടെയും ഉപദേശം കേള്‍ക്കുന്ന ആളല്ല. അവസാനം കുറ്റക്കാരിയാകും. മീന ചേച്ചിയുടെ കൈനോട്ടത്തിന് ചിരിച്ചുകൊണ്ടാണ് സംവൃത ഒകെ പറഞ്ഞത്. കൂടുതല്‍ പറയുന്നതിനിടെ ഇതുമതിയെന്ന് പറഞ്ഞ് പേളി മാണി അടുത്തയാളിന്റെ അടുത്തേക്ക് ചേച്ചിയെ പറഞ്ഞുവിട്ടു

സാറ് ദൈവാനുഗ്രഹം ഉളളവനാ
സംവൃതയ്ക്ക് ശേഷം ചേച്ചി സംവിധായകന്‍ ലാല്‍ജോസിന്റെ കൈനോക്കുവാന്‍ വേണ്ടിയാണ് പോയത്. സാറ് ദൈവാനുഗ്രഹമുളളവനാണെന്നാണ് ലാല്‍ജോസിന്റെ കൈനോക്കിയപ്പോള്‍ മീന ചേച്ചി ആദ്യം പറഞ്ഞത്. അച്ഛന്റെയും അമ്മയുടെയും പൊന്നുമകന്‍,ആയുസ് നൂറുവരെയുണ്ട്. അന്നു ഇന്നും ചെറുപ്പക്കാരന്റെ ലുക്ക്. മൂക്കിന്റെ തുമ്പത്താ ദേശ്യവും സങ്കടവും. നെറ്റി ഉയര്‍ന്നതാ. എവിടെ ചെന്നാലും സ്ഥാനവും അതു പോലെ തന്നെ.ദൈവത്തെപ്പോലെ സാറിനെ എല്ലാവരും സ്‌നേഹിക്കുന്നുണ്ട്, ചേച്ചി പറഞ്ഞു. ആയുസ് നൂറുവരെയുണ്ട് എന്ന കേട്ടപ്പോഴാണ് ലാല്‍ ജോസിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നത്.

ഈ കണ്ണുകൊണ്ട് ആരെയും നോക്കരുത്
സംവൃതയെയും ലാല്‍ജോസിനെയും നോക്കിയ ശേഷം ചാക്കോച്ചന്റെയടുത്തായിരുന്നു മീന ചേച്ചി എത്തിയിരുന്നത്. ആയുസ് 89വരെയുണ്ടെന്നാണ് ചാക്കോച്ചന്‍റെ കൈനാക്കി ആദ്യം തന്നെ ചേച്ചി പറഞ്ഞത്. ഇനിയും അഭിനയിക്കും.എതൊരു കാര്യവും വെട്ടിത്തുറന്ന് പറയും.ആരും കണ്ടാല്‍ ആഗ്രഹിക്കും, പഠിത്തത്തില്‍ വിജയിച്ചിട്ടൊന്നുമില്ല. ഈ കണ്ണുകൊണ്ട് ആരെയും നോക്കരുത്, വീണ് പോകും. ചാക്കോച്ചനെ നോക്കി ചേച്ചി പറഞ്ഞു. നിറഞ്ഞ കൈയ്യടികളായിരുന്നു മീന ചേച്ചിയുടെ കൈനോട്ടത്തിന് എല്ലാവരും നല്‍കിയിരുന്നത്.
വീഡിയോ വൈറല്‍
വീഡിയോ കാണൂ


Click it and Unblock the Notifications











