For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവൃതയ്‌ക്കൊപ്പം കുഞ്ചാക്കോ ബോബനും, ലാല്‍ ജോസ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന ദൗത്യം ഇതാണ്, കാണൂ!

  |
  മലയാളികളുടെ സ്വന്തം പച്ചപ്പനംതത്ത തിരിച്ചുവരുന്നു

  നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ സംവൃത സുനില്‍ തിരിച്ചുവരികയാണ്. വിവാഹ ശേഷം വിദേശത്തേക്ക് താമസം മാറ്റിയ താരം മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ എന്നാണ് അത് സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് റിയാലിറ്റി ഷോയിലൂടെയാണ് താരം തിരിച്ചുവരുന്നതെന്ന് അടുത്തിടെയാണ് സ്ഥിരീകരിച്ചത്. പരിപാടിയുടെ പ്രമോ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

  'മഹാനടി'ക്കായി ദുല്‍ഖര്‍ ഉപേക്ഷിച്ച സിനിമകളെത്രയെന്നറിയുമോ? ടൊവിനോ തോമസിനാണ് ശരിക്കും കോളടിച്ചത്!

  മഴവില്‍ മനോരമയി പ്രേക്ഷപണം ചെയ്യുന്ന നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സംവൃത സ്‌ക്രീനിലേക്കെത്തുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.ലാല്‍ജോസ് എന്ന സംവിധായകനിലൂടെ നിരവധി പുതുമുഖങ്ങള്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. അവരിലൊരാളായിരുന്നു സംവൃത സുനില്‍. ചോക്ലേറ്റ് ഹീറോയായിരുന്ന കുഞ്ചാക്കോ ബോബന് കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. സംവൃത മാത്രമല്ല പരിപാടിയില്‍ കുഞ്ചാക്കോ ബോബനും എത്തുന്നുണ്ടെന്നുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മോഹന്‍ലാലിനൊപ്പം ബിഗ് ബോസില്‍ കയറിപ്പറ്റാനായി താരങ്ങളുടെ ശ്രമം, എല്ലാവരും ലക്ഷ്യമിടുന്നത് ഇക്കാര്യം

  സംവൃതയുടെ വരവ്

  സംവൃതയുടെ വരവ്

  രസികന്‍ എന്ന ചിത്രത്തിലെ തങ്കുവിലൂടെയാണ് സംവൃത സുനില്‍ തുടക്കമിട്ടത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവൃതയ്ക്ക് നിരവധി അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട പറയുന്ന പതിവ് നായികമാരുടെ ശൈലിയാണ് താരവും സ്വീകരിച്ചത്. എന്നാല്‍ അപ്പോഴും താരത്തിന്‍രെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. താരത്തെക്കുറിച്ചുള്ള ഓരോ വിശേഷം അറിയുമ്പോഴും തിരിച്ചുവരവിനെക്കുറിച്ച് മാത്രമായിരുന്നു അവര്‍ ചിന്തിച്ചിരുന്നത്.

  മിനിസ്‌ക്രീനിലൂടെ തിരിച്ചെത്തുന്നു

  മിനിസ്‌ക്രീനിലൂടെ തിരിച്ചെത്തുന്നു

  ബിഗ് സ്‌ക്രീനിലെ മിന്നും നായികമാരിലൊരാളായിരുന്നുവെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് താരം തിരിച്ചെത്തുന്നത്. പുതിയ സിനിമയിലേക്ക് നായികേയയും നായകനെയും കണ്ടെത്തുകയെന്ന ജോലിയാണ് ലാല്‍ജോസ് സംവൃതയ്ക്ക് നല്‍കിയിട്ടുള്ളത്. അവതാരകയായാണോ അതോ വിധികര്‍ത്താവായാണോ താരം എത്തുതെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇതേക്കുറിച്ചുള്ള സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

  കുഞ്ചാക്കോ ബോബനും ഒപ്പമുണ്ട്

  കുഞ്ചാക്കോ ബോബനും ഒപ്പമുണ്ട്

  സംവൃത മാത്രമല്ല കുഞ്ചാക്കോ ബോബനും ആ പരിപാടിയിലേക്ക് എത്തുന്നുണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മുടിയുടെ കാര്യത്തില്‍ ഏറെ പിന്നിലായ തന്നെ വിഗ് വെയ്ക്കാതെ തുടരാന്‍ പ്രേരിപ്പിച്ച സംവിധായകരിലൊരാളാണ് ലാല്‍ജോസെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അത് മാത്രമല്ല പതിവിന് വിപരീതമായ ഗെറ്റപ്പും ലഭിച്ചത് അദ്ദേഹത്തിന്‍രെ സിനിമകളിലൂടെയാണ്.

   ചക്ക ഗോപനെ മറക്കാനാവുമോ?

  ചക്ക ഗോപനെ മറക്കാനാവുമോ?

  എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. ആന്‍ അഗസ്റ്റിനോടൊപ്പം മികച്ച പ്രകടനം തന്നെയാണ് താരം പുറത്തെടുത്തത്. പാലുണ്ണി എന്ന ഉണ്ണിക്കൃഷ്ണനായാണ് ചാക്കോച്ചന്‍ എത്തിയത്. നേരത്തെ കണ്ടു ശീലിച്ച രീതിയില്‍ നിന്നുമുള്ള മാറ്റം കൂടിയായിരുന്നു ഈ ചിത്രത്തിലൂടെ ലഭിച്ചത്. എം സിന്ധുരാജായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഈ സിനിമയ്ക്ക് ശേഷം പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന സിനിമയിലൂടെയാണ് ഇവര്‍ ഒരുമിച്ചത്. ചക്ക ഗോപനായി ചാക്കോച്ചനെത്തിയപ്പോള്‍ അദ്ദേഹത്തിന്‍രെ ഗെറ്റപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  പ്രമോ വീഡിയോ വൈറലാവുന്നു

  പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാണൂ.

  English summary
  Nayika Nayakan latest promo video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X