അവതാരകയ്ക്ക് മാസ് മറുപടി നല്‍കി കുഞ്ചാക്കോ ബോബന്‍, എവര്‍ഗ്രീന്‍ സൂപ്പര്‍സ്റ്റാര്‍ ഞാനല്ല, അവരാണ്
വൈവിധ്യമാര്‍ന്ന പരിപാടികളുമായെത്തിക്കൊണ്ടിരിക്കുകയാണ് ചാനലുകളെല്ലാം. ക്രിസ്മസിന് മുന്നോടിയായി പല പരിപാടികളുടേയും പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ സിനിമാജീവിതത്തിലെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടിയാണ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തത്. ചങ്കാണ് ചാക്കോച്ചന്‍ എന്ന പരിപാടിയുടെ വിശേഷങ്ങളെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ നായികമാരും നായകന്‍മാരും സഹതാരങ്ങളുമെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ആദ്യ സിനിമയായ അനിത്തിപ്രാവിലെ വികാരഭരിതമായൊരു രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചിരിച്ച് നിന്നതിനെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. ഹരിശ്രീ അശോകനും ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. മുകേഷ്, നോബി, സ്വാതി നിത്യാനന്ദ്, പ്രേംകുമാര്‍, രേഷ്മ, സുചിത്ര നായര്‍, റെബേക്ക ഇവരെല്ലാം ചാക്കോച്ചനൊപ്പം പരിപാടിയില്‍ അണിനിരന്നിരുന്നു. മീര അനിലായിരുന്നു പരിപാടിയുടെ അവതാരകയായി എത്തിയത്.
90ലെ ആളുകള്‍ക്ക് എവര്‍ഗ്രീന്‍ സൂപ്പര്‍സ്റ്റാറാണ് ചാക്കോച്ചന്‍ എന്നായിരുന്നു മീര പറഞ്ഞത്. ആ പറഞ്ഞതില്‍ തിരുത്ത് വരുത്തുകയായിരുന്നു താരം. എന്ന െസംബന്ധിച്ചിടത്തോളം അത് എന്നും പ്രേംനസീറും മമ്മൂക്കയുമാണെന്നായിരുന്നു താരം പറഞ്ഞത്. നിമിഷനേരം കൊണ്ടാണ് ഈ മറുപടി വൈറലായി മാറിയത്. സിനിമാജീവിതത്തിലെ രസകരമായ അനുഭവങ്ങളെക്കുറിച്ചും മനസ്സിലെ വലിയ വേദനകളെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.

ആദ്യ സിനിമ തന്നെ ഇന്‍ഡസട്രി ഹിറ്റാക്കി മാറ്റിയ പുതുമുഖ താരം കൂടിയാണ് കുഞ്ചാക്കോ ബോബന്‍. ഇന്നും ഈ റെക്കോര്‍ഡ് താരത്തിന് സ്വന്തമാണ്. ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരന്‍ പഠനകാലത്തൊന്നും സിനിമയോ അഭിനയരംഗമോ സ്വപ്‌നം കണ്ടിരുന്ന ആളായിരുന്നില്ല. സിനിമ ചെയ്യുന്നവരോട് വെറുപ്പ് പോലെയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമായി അതേ മേഖലയിലേക്ക് തന്നെ എത്തുകയായിരുന്നു താരം.
ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി ബിസിനസില്‍ സജീവമായിരുന്നു അദ്ദേഹം. രണ്ടാംവരവിലാണ് കോമഡിയും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചത്. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളുമെല്ലാം വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. ചാക്കോച്ചന്‍ മീശ പിരിക്കുന്നത് കാണാനിഷ്ടമില്ലെന്നായിരുന്നു ടിനി ടോം പറഞ്ഞത്. നിഷ്‌കളങ്കമായ മുഖമാണ് അത്, അതിനാല്‍ മീശ പിരിക്കുന്നത് കാണാനിഷ്ടമില്ല. ഉണ്ണീശോ മീശ പിരിക്കുന്നത് പോലെയാണ് അത് കാണുമ്പോള്‍ തനിക്ക് തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications