സുബി സുരേഷിനൊപ്പം മഞ്ജു വാര്യര്‍! കുട്ടികള്‍ക്കായി ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ പാട്ട്! വീഡിയോ കാണൂ!
സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന പരിപാടികളിലൊന്നായ കുട്ടിപ്പട്ടാളം വീണ്ടും എത്തുകയാണ്. സുബി സുരേഷാണ് ഈ സന്തോഷം പങ്കുവെച്ച് എത്തിയിട്ടുള്ളത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച പരിപാടിയുടെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഹാസ്യ പരിപാടികളിലൂടെയും മറ്റുമായി ശ്രദ്ധിക്കപ്പെട്ട സുബി സുരേഷിന്റെ പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു തുടക്കത്തില്‍ ലഭിച്ചത്. കുട്ടികളുമായുള്ള രസകരമായ സംസാരമായിരുന്നു ആദ്യമൊക്കെയുണ്ടായിരുന്നത്. പിന്നീട് പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് പ്രേക്ഷകര്‍ എത്തുകയായിരുന്നു. നാളുകള്‍ക്ക് ശേഷം പരിപാടിയുമായി തിരിച്ചെത്തുകയാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സുബി ഇപ്പോള്‍.
പരിപാടി നല്ലതാണ്, പക്ഷേ നിങ്ങള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പോര, മുന്‍പൊരിക്കല്‍ ഒരു കുട്ടിയോട് പരിപാടിയെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു. ആ എപ്പിസോഡില്‍ മുഴുവനും തല്ലുപിടിത്തമായിരുന്നു. നാലര വയസ്സാണ് അവനെങ്കില്‍ തനിക്ക് മൂന്നരയായിരുന്നു. ഇന്നും പലരും വാട്‌സാപില്‍ അയയ്ക്കാറുണ്ട് ആ വീഡിയോ. മലപ്പുറത്തുനിന്നുള്ള കുട്ടിയായിരുന്നു അതെന്നും സുബി സുരേഷ് പറഞ്ഞിരുന്നു.

കുട്ടികള്‍ മാത്രമല്ല ഇത്തവണ പരിപാടിയില്‍ സെലിബ്രിറ്റികളും പങ്കെടുക്കുന്നുണ്ട്. മഞ്ജു വാര്യരാണ് പുത്തന്‍ പതിപ്പില്‍ ആദ്യത്തെ അതിഥിയായെത്തുന്നത്. വൈകിട്ടെന്താ പരിപാടി, ലേശം കഞ്ഞി എടുക്കട്ടെ തുടങ്ങിയ ഡയലോഗുകള്‍ കുട്ടികള്‍ പറയുമ്പോള്‍ ചിരിയോടെ അത് കേട്ടിരിക്കുകയാണ് താരം. പരിപാടിയുടെ പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications