നീലുവിനോടൊപ്പം കുട്ടുമാമനുമെത്തി, ഉപ്പും മുളകും ഇനി പൊളിച്ചടുക്കുമെന്നുറപ്പായി, കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലിനെ റേറ്റിങ്ങില്‍ ഏറെ മുന്നിലെത്തിച്ച പരിപാടി വിജയകരമായി കുതിക്കുകയാണ്. അതിനിടയിലായിരുന്നു പരമ്പരയുമായി ബന്ധപ്പെട്ട് ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് നിഷ സാരംഗ് കാര്യങ്ങള്‍ വിശദീകരിച്ചത്. സിനിമാലോകത്തെ തന്നെ ഒന്നടങ്കം നടുക്കിയ വെളിപ്പെടുത്തലായി മാറുകയായിരുന്നു അത്. പരമ്പരയുടെ സംവിധായകനായ ഉണ്ണിക്കൃഷ്ണന്‍ മോശമായി പെരുമാറുന്നുവെന്നും ഇനിയും ഇത് സഹിച്ച് തുടരനാവില്ലെന്നുമായിരുന്നു താരം പറഞ്ഞത്.


സംവിധായകനായി അദ്ദേഹം തുടരുന്നിടത്തോളം കാലം താന്‍ അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. അറുനൂറ് എപ്പിസോഡുകളും പിന്നിട്ട് വിജയകരമായി മുന്നേറുന്ന പരമ്പരയില്‍ നിന്നും നായികയെ മാറ്റുന്നതിനോട് ആരാധകര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചത്. മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവിലാണ് സംവിധായകനെ മാറ്റുമെന്നും നീലുവായി നിഷ തുടരുമെന്നും ചാനല്‍ അധികൃതര്‍ സ്ഥിരീകരിച്ചത്.

 നീലു മാത്രമല്ല കുട്ടുവും

നീലു മാത്രമല്ല കുട്ടുവും

നീലു മാത്രമല്ല പരിപാടിയിലേക്ക് മറ്റൊരാള്‍ കൂടി തിരിച്ചെത്തിയിട്ടുണ്ട്. നീലുവിന്റെ സഹോദരനായ കുട്ടുമാമനാണ് ഇപ്പോള്‍ പരിപാടിയിലേക്ക് തിരികെ എത്തിയിട്ടുള്ളത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീകുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുറച്ചുനാളായി താരത്തെ ഈ പരമ്പരയില്‍ കാണാനില്ലായിരുന്നു. ഗള്‍ഫിലേക്ക് പോയ കുട്ടുമാമന്‍ തിരിച്ചെത്തിയതോടെ പിള്ളേര്‍ സംഘം ആവേശത്തിലാണ്. കുടുംബത്തിലെത്തിയ കുഞ്ഞതിഥിയെ മാമന്‍ ഇതുവരെ കണ്ടിട്ടില്ല. ഇതിനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളാണ് വരുന്ന എപ്പിസോഡിലെ പ്രധാന സംഭവവികാസങ്ങള്‍.

സംവിധായകനെ മാറ്റി

സംവിധായകനെ മാറ്റി

സംവിധായകനെ മാറ്റാതെ താന്‍ പരമ്പരയില്‍ തുടരില്ലെന്ന് നിഷാ സാരംഗ് വ്യക്തമാക്കിയിരുന്നു. ചാനല്‍ പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നീലു തുടരുമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഇതേക്കുറിച്ചുള്ള കാര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ആരാധകരും സോഷ്യല്‍ മീഡിയയും ഇതേക്കുറിച്ച് സംശയങ്ങളുന്നയിച്ചത്. സംവിധായകനെ മാറ്റാതെ മുന്നോട്ട് പോക്ക് നടക്കില്ലെന്ന് വ്യക്തമായോടെ ചാനല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രഖ്യാപിക്കുകയായിരുന്നു.

കുട്ടുമാമനെ ബാലു സ്വീകരിക്കുമോ?

കുട്ടുമാമനെ ബാലു സ്വീകരിക്കുമോ?

അളിയനും അളിയനും തമ്മില്‍ അത്ര രസത്തിലല്ലെന്ന് നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. ബാലുവിന്റെ മണ്ടത്തരത്തിനും ഉടായിപ്പിനും കൂട്ടുനില്‍ക്കാതെ സഹോദരിക്കൊപ്പമാണ് കുട്ടുവെന്ന ശ്രീക്കുട്ടന്‍ നില്‍ക്കാറുള്ളത്. നാളുകള്‍ക്ക് ശേഷം വീട്ടിലെത്തിയപ്പോഴും ഇതേ സമീപം തന്നെയാണ് തുടരുന്നത്. അഞ്ചാമത്തെ കൊച്ചിനെ അളിയനെ കാണിക്കാതെ ഒളിപ്പിച്ചിരിക്കുകയാണ് ബാലു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബാലു വരാത്തതിനെ തുടര്‍ന്ന് ശങ്കരമാമ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കുഞ്ഞിനെ കാണുന്നത്. പിന്നാലെ ശങ്കരമാമയേയും കുഞ്ഞിനേയും പൊക്കിയെടുക്കുകയാണ് കുട്ടു.

പ്രമോ വീഡിയോ വൈറല്‍

പ്രമോ വീഡിയോ വൈറല്‍

വിവാദങ്ങള്‍ അവസാനിപ്പിച്ച് പരമ്പര തുടരുമെന്നും പ്രേക്ഷകര്‍ക്ക് മടുക്കുന്നത് വരെ പോവുമെന്നുമായിരുന്നു ശ്രീകണ്ഠന്‍ പറഞ്ഞത്. ചാനലിലെ തന്നെ ക്രിയേറ്റീവ് ഹെഡ്ഡായി പ്രവര്‍ത്തിക്കുന്നയാളാണ് ഇനി പരമ്പരയെ നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയ തീരുമാനം വന്നതിന് പിന്നാലെ നീലു ലൊക്കേഷനിലേക്ക് എത്തിയിരുന്നു. ലൊക്കേഷനില്‍ വെച്ച് ലൈവ് പോസ്റ്റ് ചെയ്ത് ഉപ്പും മുളകും കുടുംബം എത്തിയിരുന്നു.

വീഡിയോ കാണാം

ഉപ്പും മുളകും ലേറ്റസ്റ്റ് എപ്പിസോഡ് പ്രമോ വീഡിയോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X