ഉപ്പും മുളകില്‍ ലച്ചുവിനെ സിനിമയിലെടുത്തോ? കഠിനമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്! വീഡിയോ വൈറല്‍!
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് ശക്തമായ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതാത് ദിവസത്തെ എപ്പിസോഡിന് മുന്നോടിയായി പ്രമോ വീഡിയോയും പുറത്തുവിടാറുണ്ട്. നിമിഷനേരം കൊണ്ടാണ് പ്രമോ തരംഗമായി മാറുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അരങ്ങേറാറുണ്ട്. ലച്ചു അഭിനേത്രിയാവാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ഇതേക്കുറിച്ചുള്ള സൂചനയുമായാണ് പുതിയ വീഡിയോ എത്തിയിട്ടുള്ളത്.
മലയാള സിനിമയിലെ ഭാവി അഭിനേത്രിയാവാനുള്ള തയ്യാറെടുപ്പിലാണ് ലച്ചു. മുടിയനാണ് ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞത്. താന്‍ കേട്ടത് ശരിയാണോയെന്നായിരുന്നു നീലു ചോദിച്ചത്. ഇന്നത്തെക്കാലത്തെ പെണ്‍കുട്ടികള്‍ ഒന്നിനും വിട്ടുകൊടുക്കാറില്ലെന്നായിരുന്നു ലച്ചുവിന്റെ കമന്റ്. ഇനി അമ്മയ്ക്ക് ജോലി വേണമെന്ന് നിര്‍ബന്ധമില്ലല്ലോയെന്നും വിശ്രമം ആവാമല്ലോയെന്നുമായിരുന്നു മുടിയന്റെ കമന്റ്. ഇതൊക്കെ കേള്‍ക്കാനും കാണാനും ബാലു സ്ഥലത്തുണ്ടായിരുന്നുവെങ്കില്‍ വിവരം അറിഞ്ഞേനെയെന്നായിരുന്നു നീലുവിന്റെ കമന്റ്.

ലച്ചുവിന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ചെത്തിയിരിക്കുകയാണ് ശിവാനി. ഈ നീക്കത്തില്‍ കേശു അത്ര തൃപ്തനല്ല. നീയെന്തിനാണ് ഈ തോന്ന്യാസം കാണിക്കുന്നതെന്നായിരുന്നു അമ്മൂമ്മയുടെ ചോദ്യം. താന്‍ തിന്ന് തീര്‍ക്കേണ്ട പൈസയാണ് ലച്ചു മേക്കപ്പിനായി ഉപയോഗിക്കുന്നതെന്നായിരുന്നു കേശുവിന്റെ പരാതി. പുതിയ എപ്പിസോഡിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications