For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലേക്ക് ലച്ചുവിന്‍റെ രാജകുമാരനെത്തി! നേവി ഓഫീസറായെത്തുന്നത് ഈ താരം! വീഡിയോ പുറത്ത്!

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ഉപ്പും മുളകിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണിത്. സീരിയലിനെ വെല്ലുന്ന തരത്തിലുള്ള സ്വീകാര്യതയാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാലുവിന്റെയും കുടുംബത്തിന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ഉപ്പും മുളകും മുന്നേറുന്നത്. സ്വാഭാവികത നിറഞ്ഞ അഭിനയ മുഹൂര്‍ത്തങ്ങളാണ് പരിപാടിയുടെ മറ്റൊരു ഹൈലൈറ്റ്. ബാലുവിന്റെ കുടുംബത്തില്‍ ആദ്യമായൊരു വിവാഹം നടക്കുകയാണ്. മൂത്ത മകളായ ലച്ചുവിന്റെ വിവാഹ ഒരുക്കങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി കാണിച്ചിരുന്നത്. ആരാണ് ലച്ചുവിന്റെ വരനായെത്തുന്നതെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.

  നീലുവിന്‍രെ സഹോദരനായ ശ്രീരാജിന്റെ മകനെ ലച്ചുവിനായി ആലോചിച്ചിരുന്നുവെങ്കിലും ബാലുവിന് ആ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. കുട്ടിക്കാലത്തെ തന്റെ എതിരാളിയെ അളിയനെന്ന് വിളിക്കാന്‍ മുടിയനും താല്‍പര്യമുണ്ടായിരുന്നില്ല. ഇതിനിടയില്‍ മകള്‍ക്കായി ബാലു വരനെ അന്വേഷിക്കുന്നുണ്ടായിരുന്നു. 1000 എപ്പിസോഡ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ലച്ചുവിന്‍രെ വിവാഹവും നടത്തുന്നത്. ആരായിരിക്കും ലച്ചുവിനെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം ലച്ചു ഈ വീട്ടില്‍ത്തന്നെയുണ്ടാവുമോ തുടങ്ങിയ സംശയങ്ങളും ആരാധകരെ അലട്ടിയിരുന്നു. കാത്തിരിപ്പിനൊടുവില്‍ അവന്‍ അവതരിക്കുകയാണ്. പുതിയ എപ്പിസോഡിന്റെ പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാമ് ഇപ്പോള്‍.

  വിവാഹ നിശ്ചയമാണ്

  വിവാഹ നിശ്ചയമാണ്

  ബാലുവും കുടുംബവും ചെറുക്കനേയും കുടുംബത്തേയും സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ്. നെയ്യാറ്റിന്‍കരയിലേയും പടവലത്തേയും ബന്ധുക്കളും കനകവും ചന്ദ്രനും ഭാസിയുമൊക്കെ ഇതിനകം തന്നെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്. പ്രൗഢി ഒട്ടും കുറയാതെ പുതിയ ലുക്കുമായാണ് ബാലു എത്തിയത്. ഇതിനിടയില്‍ കൈയ്യില്‍ ബാഗും വെച്ചിരുന്നു. ഇന്ന് നിശ്ചയമാണെന്നും ആരും നിനക്ക് കാശ് തരില്ലെന്നുമുള്ള കമന്റുമായാണ് സുരേന്ദ്രന്‍ എത്തിയത്.

  സംസാരത്തിലെ വ്യത്യാസം

  സംസാരത്തിലെ വ്യത്യാസം

  കൊച്ചിയില്‍ താമസിക്കുന്ന തിരുവനന്തപുരത്തുകാരനായ ബാലു ഇപ്പോള്‍ തൃശ്ശൂര്‍ സ്ലാംഗിലാണ് സംസാരിക്കുന്നത്. ഇവിടെ ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായെന്ന് വിളിച്ച് പറയുന്നതിനിടയിലായിരുന്നു ഇത്തരത്തിലൊരു സംസാരം. തൃശ്ശൂരും തിരുവനന്തപുരവും പറഞ്ഞ് അവസാനം രണ്ടുകെട്ട പരുവത്തിലാവരുതെന്ന ഉപദേശമായിരുന്നു ബാലുവിന് ചേട്ടന്‍ നല്‍കിയത്. ചേട്ടനെ അവതരിപ്പിക്കുന്നത് ഷോബി തിലകനാണ്. അടുത്തിടെയായിരുന്നു അദ്ദേഹം പരിപാടിയിലേക്ക് എത്തിയത്.

  മുടിയന്റെ ലുക്ക്

  മുടിയന്റെ ലുക്ക്

  കുടുംബാംഗങ്ങളെല്ലാം മനോഹരമായി അണിഞ്ഞൊരുങ്ങിയായിരുന്നു ചടങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്. മുണ്ടും ചന്ദനക്കുറിയുമണിഞ്ഞ് മുടിയനെത്തിയപ്പോള്‍ കാണാന്‍ പ്രത്യേകമായൊരു ഐശ്വര്യമുണ്ടെന്നായിരുന്നു കേശുവിന്റെ കമന്റ്. ഇത് കേട്ടതോടെ ബാലുവും കമന്റുമായി എത്തിയിരുന്നു. ലച്ചുവാകട്ടെ അതിസുന്ദരിയായാണ് ഒരുങ്ങിയിട്ടുള്ളത്. രണ്ട് കാറുകളിലായി അതിഥികളെത്തുമ്പോള്‍ ചെറുക്കനെവിടെയെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

  നേവിക്കാരനെ അവതരിപ്പിക്കുന്നത്

  നേവിക്കാരനെ അവതരിപ്പിക്കുന്നത്

  ടിക് ടോക്കിലൂടെ ശ്രദ്ധേയനായി മാറിയ ഗിരീഷ് ഗംഗാധരനാണ് ലച്ചുവിന്റെ വരനായെത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ചുള്ളന്‍ ചെക്കനെ തന്നെയാണ് ബാലു മകള്‍ക്കായി കണ്ടെത്തിയത്. താന്‍ ഉപ്പും മുളകിലും അഭിനയിക്കാന്‍ പോവുകയാണെന്ന സന്തോഷം പങ്കുവെച്ച് ഗിരീഷും എത്തിയിരുന്നതായും ആരാധകർ പറയുന്നു. തൃശ്ശൂരിന്റെ അഭിമാനമായ ഗിരീഷ് തന്നെയാണോ വരനായെത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും ചോദിക്കുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്‍രെ വീഡിയോകള്‍ക്ക് കീഴിലായി ഇതേ ചോദ്യം ഉന്നയിച്ച് എത്തിയിട്ടുള്ളത്.

  സ്നേഹയും ശ്രീകുമാറും കല്യാണം കഴിച്ചതോടെ മാറിയത് തന്‍റെ ചീത്തപ്പേര്! വെളിപ്പെടുത്തലുമായി രശ്മി!

  വിവാഹദിനത്തിനായി

  വിവാഹദിനത്തിനായി

  ലച്ചുവിന്റെ വിവാഹമാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. ആരായിരിക്കും വരനായെത്തുന്നതെന്നും ഇനി ലച്ചു ബാലുവിന്റെ വീട്ടിലുണ്ടാവുമോയെന്നും ഇതേക്കുറിച്ചോര്‍ത്താണ് തങ്ങളുടെ ആശങ്കയെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ലച്ചുവിന്റെ വിവാഹമാണ് നടക്കാന്‍ പോവുന്നതെന്നും അത് തന്‍രെ ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി പറഞ്ഞിരുന്നു.

  ഇക്കാരണങ്ങളാലാണ് ടോപ് സിംഗര്‍ വിട്ടത്! വെളിപ്പെടുത്തലുകളുമായി സിതാര കൃഷ്ണകുമാര്‍!

  ഇനിയുമുണ്ടാവും

  ഇനിയുമുണ്ടാവും

  താന്‍ ഇനിയും പരിപാടിയിലുണ്ടാവുമെന്ന് വ്യക്തമാക്കി ലച്ചു എത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. വിവാഹം കഴിഞ്ഞ് ലച്ചു പോവുന്നതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ സങ്കടമാണെന്നായിരുന്നു ചിലര്‍ പറഞ്ഞത്. തട്ടീം മുട്ടീമിലെ ആദിയെ വെല്ലുന്ന പ്രകടനമായിരിക്കണം നേവിക്കാരന്റേതെന്നുള്ള നിര്‍ദേശങ്ങളുമായാണ് മറ്റ് ചിലര്‍ എത്തിയത്.

  English summary
  Lachu's fiancee's mass entry in Uppum Mulakum; Video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X