ലച്ചുവിന്‍റെ കല്യാണം ഈ ദിനത്തില്‍! വിവാഹത്തീയതി പുറത്ത്! ഇനി നാളുകള്‍ കൂടി! ആരാവും ആ രാജകുമാരന്‍?
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ആ ശുഭമുഹൂര്‍ത്തത്തിനായി. പാറമട വീട്ടിലെ മൂത്തമകളായ ലച്ചുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പരിപാടിയില്‍ കാണിട്ടുകൊണ്ടിരിക്കുന്നത്. മകള്‍ക്കായി ആരെയായിരിക്കും ബാലു കണ്ടെത്തിയതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. വിവാഹനിശ്ചയവും ഹല്‍ദി ആഘോഷത്തിനിടയിലെ വിശേഷങ്ങളുമൊക്കെ പ്രേക്ഷകര്‍ ഇതിനകം തന്നെ കണ്ടതാണ്. കുടുംബസമേതമായി കല്യാണം വിളിക്കലും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടയിലൊക്കെ ആരാധകര്‍ ചോദിച്ചിരുന്നൊരു ചോദ്യമുണ്ട്. എന്നായിരിക്കും ആ വിവാഹം?
ആയിരം എപ്പിസോഡിലേക്ക് കടക്കുന്നതിന് മുന്നോടിയായി സന്തോഷം പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു. അതിനിടയിലാണ് ഇനി നടക്കാന്‍ പോവുന്നത് ലച്ചുവിന്റെ വിവാഹമാണെന്ന കാര്യത്തെക്കുറിച്ച് താരങ്ങള്‍ വ്യക്തമാക്കിയത്. ചേച്ചിയുടെ മാത്രമല്ല തന്റെ വിവാഹം നടക്കുന്നത് വരെയും ഉപ്പും മുളകും ഉണ്ടാവണേയെന്നാണ് പ്രാര്‍ത്ഥനയെന്നായിരുന്നു കേശു പറഞ്ഞത്. പാറുക്കുട്ടിയുടെ കല്യാണം വരെ ഉപ്പും മുളകും പോവുമെന്നായിരുന്നു ബാലു പറഞ്ഞത്. നേവി ഓഫീസറിനെയാണ് ബാലു ലച്ചുവിനായി കണ്ടെത്തിയത്. സിദ്ധാര്‍ത്ഥ് എന്ന പേരല്ലാതെ വരനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കവെയാണ് പൊതുവെ ഹല്‍ദിയാഘോഷം നടത്താറുള്ളത്. അതിനാല്‍ത്തന്നെ ഇനി അധികം വൈകാതെ തന്നെ വിവാഹം നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ആ തീയതി പുറത്തുവന്നിരിക്കുകയാണ്.

ലച്ചുവിന്റെ വിവാഹം ഈ ദിനത്തില്‍
ബാലുവിന്റെ മൂത്ത മകളുടെ വിവാഹമാണ് ഇനി നടക്കാന്‍ പോവുന്നതെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. കുടുംബസമേതമായി നെയ്യാറ്റിന്‍കരയിലേക്ക് പോയപ്പോഴായിരുന്നു ബാലു മകളുടെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. നീലുവിന്റെ സഹോദരനായ ശ്രീരാജിന്റെ മകനെയെല്ല മറ്റൊരാളാണ് ലച്ചുവിന് വരനായെത്തുന്നതെന്ന് പറഞ്ഞതോടെയാണ് എല്ലാ ശ്രദ്ധയും അതിലേക്ക് തിരിഞ്ഞത്.വിവാഹത്തീയതി എന്നാണെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ക്രിസ്മസ് ദിനത്തിലാണ് വിവാഹമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ആഘോഷത്തിന് മാറ്റ് കൂടും
വിവിധ പരിപാടികളുടെ പ്രമോ വീഡിയോയ്‌ക്കൊപ്പമായാണ് ലച്ചുവിന്റെ വിവാഹത്തീയതി പുറത്തുവിട്ടിട്ടുള്ളത്. ഇത്തവണത്തെ ക്രിസ്മസിന് ഇരട്ടി സന്തോഷമാണ് ഫ്‌ളവേഴ്‌സ് സമ്മാനിക്കുന്നത്. കെട്ടിലും മട്ടിലും പുതുമയുള്ള പരിപാടികള്‍ മാത്രമല്ല ഒപ്പം ഉപ്പും മുളകില്‍ നിന്നും വലിയ സര്‍പ്രൈസ് എത്തുമെന്നറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്. വിശേഷദിനങ്ങളില്‍ വേറിട്ട പരിപാടികളുമായെത്തുന്ന പതിവ് ഫ്‌ളവേഴ്‌സ് ഇത്തവണയും നിലനിര്‍ത്തുകയാണ് ഉപ്പും മുളകിലും.

ഷെയ്ന്‍ നിഗമിന്റെ വരവ്
അടുത്തിടെയായിരുന്നു ഈ പരിപാടിയിലേക്ക് താനും എത്തുന്നുണ്ടെന്ന് വ്യക്തമാക്കി ഷെയ്ന്‍ നിഗം എത്തിയത്. ലച്ചുവിന്റെ വരനായാണോ ഷെയ്ന്‍ എത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ലച്ചുവിന് വിവാഹസമ്മാനം നല്‍കുന്നതിനും ആശംസ അറിയിക്കുന്നതിനും വേണ്ടിയാണ് താരമെത്തുന്നതെന്നുള്ള വിവരങ്ങളാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. മുടിയനൊപ്പം ഡാന്‍സ് ചെയ്യുന്ന ഷെയ്ന്‍ നിഗമിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. വലിയ പെരുന്നാളിന്റെ റിലീസിനോടനുബന്ധിച്ചാണ് താരം പരിപാടിയിലേക്ക് എത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

കുടുംബത്തിലെ സന്തോഷം
ഒരു കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവങ്ങളാണ് ഉപ്പും മുളകില്‍ ഉണ്ടാവാറുള്ളത്. അതിഭാവുകത്വങ്ങളൊന്നുമില്ലാതെ സ്വഭാവികമായ അഭിനയമാണ് താരങ്ങള്‍ കാഴ്ച വെക്കുന്നതും. പടവലത്തേയും നെയ്യാറ്റിന്‍കരയിലെ കുടുംബാംഗങ്ങളും ഇടയ്ക്ക് ബാലുവിന്റെ വീട്ടിലേക്ക് എത്താറുണ്ട്. ടെലിവിഷനിലെ അവിഭാജ്യ പരിപാടികളിലൊന്നായി ഉപ്പും മുളകും മാറിയിട്ട് നാളുകളേറെയായി. കുടുംബത്തിലെ പുതിയ സന്തോഷത്തെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

കുട്ടുമാമനെത്തില്ലേ?
നീലുവിന്റെ സഹോദരനായ കുട്ടുമാമന്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു. കുട്ടുമാമനെ അവതരിപ്പിക്കുന്ന എസ് പി ശ്രീകുമാറിന്റെ വിവാഹം നടന്നത് അടുത്തിടെയായിരുന്നു. മറിമായത്തിലെ സഹതാരമായ സ്‌നേഹയെയായിരുന്നു അദ്ദേഹം വിവാഹം ചെയ്തത്. ബാലുവിന്റെ അടുത്ത സുഹൃത്തായ ഭാസിയുടെ വരവിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഗ്രൂപ്പുകളില്‍ സജീവമാണ്. ഭാസിയെ അവതരിപ്പിക്കുന്ന സുരേഷ് ബാബു ഇടയ്ക്ക് പരിപാടിയുടെ തിരക്കഥയും തയ്യാറാക്കാറുണ്ട്.

ആരാധകരുടെ കാത്തിരിപ്പ്
ലച്ചുവിന്റെ വിവാഹം വൈകിപ്പിക്കുന്നതില്‍ ആരാധകര്‍ അസ്വസ്ഥരായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കണ്ട് മടുത്തുവെന്നും എന്നായിരിക്കും താലികെട്ടെന്ന തരത്തിലുമുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചിരുന്നത്. എന്തായാലും ക്രിസ്മസ് ദിനത്തില്‍ വിവാഹമാണെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.


Click it and Unblock the Notifications