ലച്ചുവിന്‍റെ കഴുത്തില്‍ താലി ചാര്‍ത്തി ഡീഡി! ഉപ്പും മുളകിലെ ആഘോഷ വിവാഹത്തിന്‍റെ ചിത്രം പുറത്ത്! കാണൂ

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള അവതരണമാണ് പരിപാടിയുടേത്. സ്വഭാവികമായ അഭിനയ മുഹൂര്‍ത്തങ്ങളുമായാണ് ഉപ്പും മുളകും എത്താറുള്ളത്. അതാത് കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി തങ്ങള്‍ക്ക് പരമാവധി സ്വാതന്ത്ര്യമാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നതെന്ന് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ആയിരം എപ്പിസോഡിലേക്ക് എത്തിയ പരിപാടിയിലെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്.

ബാലു-നീലു ദമ്പതികളുടെ മൂത്ത മകളായ ലച്ചുവിന്റെ വിവാഹമാണ് ഇനി നടക്കുന്നത്. ക്രിസ്മസ് ദിനത്തിലാണ് വിവാഹമെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. നേവി ഓഫീസറാണ് കുടുംബത്തിലേക്ക് വരുന്നതല്ലാതെ ആരാണ് ആ താരമെന്ന വിവരം ഇതുവരെയും പുറത്തുവിട്ടിരുന്നില്ല. അതിനിടയിലാണ് ലച്ചുവിന്റെ വിവാഹചിത്രം പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

വിവാഹചിത്രം പുറത്ത്

വിവാഹചിത്രം പുറത്ത്

പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ലച്ചുവിന്റെ വരനെ കാണുന്നതിനായി. തൃശ്ശൂരിലുള്ള നേവി ഓഫീസറാണ് ലച്ചുവിനെ ജീവിതപങ്കാളിയാക്കുന്നതെന്നല്ലാതെ അദ്ദേഹത്തിന്റെ ഫോട്ടോയോ ആരാണ് ആ കഥാപാത്രമായി എത്തുന്നതെന്നുള്ള വിവരങ്ങളോ പുറത്തുവിട്ടിരുന്നില്ല. ലച്ചുവിന്റെ ഭര്‍ത്താവാന്‍ പോവുന്നയാളെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ സജീവമാണ്. അതിനിടയിലാണ് വിവാഹചിത്രം പുറത്തുവന്നത്. ഈ ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വരനായെത്തുന്നത് ഡീഡിയോ?

വരനായെത്തുന്നത് ഡീഡിയോ?

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ഡെയ്ന്‍ ഡേവിസാണ് ലച്ചുവിനെ വിവാഹം ചെയ്തതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവാഹ വേഷത്തില്‍ വധുവരന്‍മാരായി നില്‍ക്കുന്ന ഇവരുടെ ചിത്രം ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുമുണ്ട്. ബാലുവും നീലുവും പാറുക്കുട്ടിയും മുടിയനുമൊപ്പമുള്ള ഫോട്ടോയാണ് പുറത്തുവന്നത്. ഡി4 ഡാന്‍സ്, നായികനായകന്‍ തുടങ്ങിയ പരിപാടികളുടെ അവതാരകനായിരുന്നു ഡെയ്ന്‍. സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

വിവാഹത്തിന് മുന്നോടിയായുള്ള സേവ് ദി ഡേറ്റ് പോലെയുള്ള നിരവധി വീഡിയോകളാണ് ഉപ്പും മുളകില്‍ നിന്നും പുറത്തുവന്നത്. നീ ഹിമമഴയായ് വരൂയെന്ന ഗാനത്തിനൊപ്പമുള്ള പ്രമോയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മുഖാമുഖം നോക്കിയിരിക്കുന്ന ലച്ചുവിനേയും പ്രതിശ്രുത വരനേയുമാണ് പുതിയ വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ആരാണ് ലച്ചുവിനൊപ്പമുള്ളതെന്നത് വ്യക്തമാവാത്ത തരത്തിലുള്ള വീഡിയോകളാണ് പുറത്തുവിട്ടത്. ആരാണ് ആ താരമെന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്.

സിദ്ധാര്‍ത്ഥും ലച്ചുവും

ലച്ചുവിനെ വിവാഹം ചെയ്യുന്നയാളിന്റെ പേര് സിദ്ധാര്‍ത്ഥാണെന്നുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ലച്ചുവിനൊപ്പമുള്ള സിദ്ധാര്‍ത്ഥിന്റെ റൊമാന്റിക് നിമിഷങ്ങള്‍ പുറത്തുവിട്ടിരുന്നുവെങ്കിലും ആ താരമാരാണെന്നത് സസ്‌പെന്‍സായി നിലനിര്‍ത്തുകയായിരുന്നു. എടക്കാട് ബറ്റാലിയനിലെ നീ ഹിമമഴയായ് എന്ന ഗാനത്തിനൊപ്പമുള്ള രംഗങ്ങളും പുറത്തുവരുന്നത്. ലച്ചുവിന്റെ പ്രതിശ്രുത വരന്‍ ആരായിരിക്കുമെന്ന ചോദ്യത്തോടെയായിരുന്നു ഈ വീഡിയോ പുറത്തുവിട്ടത്.

ഹല്‍ദി ആഘോഷം

വിവാഹത്തിന് മുന്നോടിയായി ഗംഭീരമായി ഹല്‍ദി ആഘോഷവും നടത്തിയിരുന്നു. മഞ്ഞനിറത്തിലുള്ള വസ്്ത്രത്തില്‍ അതീവ സുന്ദരിയായാണ് ലച്ചുവെത്തിയത്. ലച്ചുവിനോട് കിടപിടിക്കുന്ന തരത്തിലുള്ള ലുക്കിലായാണ് മറ്റുള്ളവരും എത്തിയത്. കണ്ണിലിന്നുമൊരു മിന്നാമിന്നി എന്ന ഗാനത്തിനൊപ്പമായാണ് എല്ലാവരും നൃത്തം ചെയ്തത്. മത്സരിച്ച് ചുവടുവെക്കുകയായിരുന്നു എല്ലാവരും. കുഞ്ഞനിയത്തിയാ പാറുക്കുട്ടിയും ചേച്ചിമാര്‍ക്കൊപ്പം ചുവടുവെച്ചിരുന്നു. പാട്ടിനിടയില്‍ പാരുക്കുട്ടിയുടെ ലച്ചു ചേച്ചിയെന്ന വിളിയുമുണ്ടായിരുന്നു. പാട്ടിനൊടുവിലായി കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് ഫോട്ടോയുമെടുത്തിരുന്നു.

ഷെയ്ന്‍ നിഗമിന്റെ വരവ്

ഷെയ്ന്‍ നിഗമിന്റെ വരവ്

കഴിഞ്ഞ ദിവസം ഉപ്പും മുളകിലേക്ക് അതിഥിയായി ഷെയ്ന്‍ നിഗവും എത്തിയിരുന്നു. ഇതോടെയാണ് ലച്ചുവിനെ വിവാഹം ചെയ്യാനായി എത്തുന്നത് താരമാണോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്. വിവാഹിതയാവാന്‍ പോവുന്ന ലച്ചുവിന് സമ്മാനം നല്‍കുന്നതിനായാണ് താരമെിയതെന്ന് വ്യക്തമാക്കുന്ന വീഡിയോയായിരുന്നു പുറത്തുവന്നത്. പുതിയ സിനിമയായ വലിയ പെരുന്നാളിന്റെ പ്രമോഷന് വേണ്ടിയാണ് ഷെയ്ന്‍ നിഗം എത്തിയത്. ജൂണ്‍, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ സിനിമകളുടെ പ്രമോഷന് വേണ്ടിയും താരങ്ങള്‍ ബാലുവിന്റെ വീട്ടിലേക്ക് എത്തിയിരുന്നു.

പ്രമോ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X