ലച്ചുവിനെ താലിചാര്‍ത്തി ഡെയ്ന്‍ ഡേവിസ്! ഉപ്പും മുളകിലെ മരുമകന്‍ താരം തന്നെ! വീഡിയോ വൈറല്‍!

പ്രേക്ഷകര്‍ കാണാനാഗ്രഹിച്ചിരുന്ന ആ ശുഭമുഹൂര്‍ത്തം എത്തിയിരിക്കുകയാണ്. ബാലു-നീലു ദമ്പതികളുടെ മൂത്ത മകളായ ലച്ചുവിന്റെ വിവാഹം കാണാനായി കാത്തിരിക്കുകയാണ് എല്ലാവരും. വിവാഹത്തെക്കുറിച്ചറിഞ്ഞപ്പോള്‍ മുതല്‍ എല്ലാവരും ചോദിക്കുന്നത് ആരാണ് വരനെന്നാണ്. ഇടയ്ക്ക് ഷെയന്‍ നിഗം എത്തിയപ്പോള്‍ താരമായിരിക്കുമോ വരനെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. അവതാരകനും നടനുമായ ഡെയ്ന്‍ ഡേവിസാണ് ലച്ചുവിനെ വിവാഹം ചെയ്യുന്നത്. മുഖം വ്യക്തമാവാത്ത രീതിയിലാണ് താരത്തെ കാണിക്കുന്നതെങ്കിലും വരന്‍ ഡീഡി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ക്രിസ്മസ് ദിനത്തിലാണ് വിവാഹമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. വിവാഹത്തിന്റെ വിശേഷങ്ങളടങ്ങിയ പുതിയ പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കല്യാണ ഒരുക്കത്തിനിടയിലെ രസകരമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയിലെ കുഞ്ഞമ്മയും ഭാസിയും ചന്ദ്രനും ശങ്കരണ്ണനുമൊക്കെയായി ആഘോഷം കൊഴുക്കുകയാണ്. അതിനിടയിലാണ് ബാലുവിനെ നിയന്ത്രിക്കാനായി അച്ഛനും എത്തിയിട്ടുള്ളത്. സദ്യയ്ക്കായുള്ള വിഭവങ്ങള്‍ ഒരുക്കുന്നതിനിടയിലെ പാട്ടുകള്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്നുണ്ട്. ഇതിന് പിന്നാലെയായാണ് പുതിയ പ്രമോ എത്തിയിട്ടുള്ളത്. മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ ആ വിവാഹം പ്രേക്ഷകര്‍ക്ക് നേരില്‍ കാണാനാവും. വൈകുന്നേരം 4 മുതല്‍ 5.30 വരെയാണ് വിവാഹ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്.

Lachu

സര്‍വ്വാഭരണ വിഭൂഷിതയായി ലച്ചുവിനെ വേദിയിലേക്ക് ആനിയിക്കുന്നത് നീലുവും ബാലുവും ചേര്‍ന്നാണ്. വരനായെത്തുന്ന ഡെയ്‌നെ കാല്‍കഴുകിച്ച് മാലയിട്ട് സ്വീകരിക്കുന്നത് മുടിയനാണ്. ലച്ചുവെവിടെ സയമായെന്ന് പറഞ്ഞ് തിരക്ക് കൂട്ടുന്ന ബാലുവിനെ വീഡിയോയില്‍ കാണാം. ലച്ചുവും ഡെയ്‌നും ചുറ്റുമ്പോള്‍ ഒപ്പം ചുറ്റുന്ന ബാലുവിനെ പിടിച്ച് മാറ്റുന്നത് ചേട്ടനാണ്. ചുവപ്പും പച്ചയും ചേര്‍ന്ന സാരിയിലായിരുന്നു നീലു. നീലക്കളറിലാണ് ബാലുവും മുടിയനും കേശുവും. സദ്യയെങ്ങനെയുണ്ടെന്നും ബാലു ചോദിക്കുന്നുണ്ട്.

പ്രമോ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X